AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: സഞ്ജുവും സംഘവും തയ്യാറാണ്; കൊച്ചി ബ്ലൂ ടൈഗേഴ്സ് എത്തുന്നത് രണ്ടും കല്പിച്ച്

Kochi Blue Tigers Team Analysis: ഇത്തവണത്തെ കേരള ക്രിക്കറ്റ് ലീഗ് സഞ്ജു സാംസൺ എന്ന പേര് കൊണ്ട് ശ്രദ്ധേയമാണ്. കൊച്ചി ബ്ലൂ ടൈഗേഴ്സിലാണ് സഞ്ജു കളിക്കുക.

KCL 2025: സഞ്ജുവും സംഘവും തയ്യാറാണ്; കൊച്ചി ബ്ലൂ ടൈഗേഴ്സ് എത്തുന്നത് രണ്ടും കല്പിച്ച്
സഞ്ജു സാംസൺ, സാലി സാംസൺImage Credit source: Kochi Blue Tigers Instagram
abdul-basith
Abdul Basith | Published: 09 Aug 2025 15:49 PM

കഴിഞ്ഞ സീസണിലെ മോശം പ്രകടനം ഒഴിവാക്കാൻ ഇത്തവണ പണം വാരിയെറിഞ്ഞാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് എത്തുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസണെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സിന് ബാലൻസ്ഡായ ഒരു ടീം കെട്ടിപ്പടുക്കാൻ സാധിച്ചിട്ടുണ്ട്. പഴ്സിയിൽ ആകെയുണ്ടായിരുന്ന തുകയിൽ പാതിയിലധികം തുക മുടക്കിയാണ് കൊച്ചി ഫ്രാഞ്ചൈസി സഞ്ജുവിനെ എത്തിച്ചത്. എന്നിട്ടും കൊച്ചിയ്ക്ക് നല്ല ഒരു ടീമിനെത്തന്നെ ലഭിച്ചു.

സഞ്ജുവിനൊപ്പം താരത്തിൻ്റെ ചേട്ടൻ സാലി സാംസണും കൊച്ചി ബ്ലൂ ടൈഗേഴ്സിലുണ്ട്. ഓൾറൗണ്ടറായ സാലിയാണ് ടീമിനെ നയിക്കുക. ആഭ്യന്തര സർക്കിളിൽ വിസ്ഫോടനാത്മക ബാറ്റിംഗിലൂടെ ശ്രദ്ധ നേടിയ വിക്കറ്റ് കീപ്പർ നിഖിൽ തോട്ടത്ത്, ഓപ്പണിംഗിലെ തകർപ്പൻ താരം ജോബിൻ ജോബി, ഐപിഎലിൽ അടക്കം കളിച്ച പേസർ ആസിഫ് കെഎം, സ്വിങ് ബൗളിംഗിലൂടെ ശ്രദ്ധ നേടിയ യുവ പേസർ അഖിൻ സത്താർ, കേരള ആഭ്യന്തര സീസണിൽ സ്ഥിരമായ ഓൾറൗണ്ടർ വിനൂപ് മനോഹരൻ തുടങ്ങിയവരൊക്കെ ഇക്കുറി കൊച്ചിയ്ക്കായാണ് കളിക്കുക.

Also Read: KCL 2025: ‘എന്നെ ഉച്ചക്ക് രണ്ട് മണിക്ക് വിടണേ’; ഷാജി കൈലാസിനോട് മോഹൻലാലിൻ്റെ അഭ്യർത്ഥന: കെസിഎൽ പരസ്യം വൈറൽ

സഞ്ജുവും ജോബിനുമാവും ഓപ്പണിങ്. പിന്നാലെ വിപുൽ ശക്തി, വിനൂപ് മനോഹരൻ, നിഖിൽ തോട്ടത്ത്, സാലി സാംസൺ, ആൽഫി ഫ്രാൻസിസ്, അഖിൻ സത്താർ, ആസിഫ് കെഎം, അഫ്രാദ് നാസർ, ജെറിൻ പിഎസ് എന്നിങ്ങനെയാവും സാധ്യതയുള്ള ഫൈനൽ ഇലവൻ. രാകേഷ് കെജെ, അഖിൽ കെജി, അജീഷ് കെ, മുഹമ്മദ് ഷാനു, മുഹമ്മദ് ആഷിക് എന്നിവരും ടീമിലുണ്ട്. ഇവരിൽ ചിലരെ ചില മത്സരങ്ങളിൽ പരീക്ഷിച്ചേക്കും.

കഴിഞ്ഞ സീസണിൽ ബേസിൽ തമ്പിയുടെ ക്യാപ്റ്റൻസിയിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇറങ്ങിയത്. ആകെ കളിച്ച 10 മത്സരങ്ങളിൽ കേവലം മൂന്ന് മത്സരങ്ങൾ മാത്രം വിജയിച്ച കൊച്ചി ആറ് പോയിൻ്റുമായി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.