AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ‘നീ ചെന്നൈയ്ക്ക് വിട്ടോ, ഞാന്‍ കേരളത്തിലേക്ക് പോകാം’; സഞ്ജുവിനോട് അശ്വിന്‍ പറഞ്ഞതിന്റെ അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

Sanju Samson R Ashwin Interview: രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അശ്വിന്‍ ഇത്തവണ ചെന്നൈയിലെത്തുകയായിരുന്നു. തിരിച്ച് റോയല്‍സിലെത്താനുള്ള ആഗ്രഹവും അശ്വിന്‍ വെളിപ്പെടുത്തുന്നതാണ് ഈ വീഡിയോയെന്ന് ആരാധകര്‍ സംശയിക്കുന്നു

Sanju Samson: ‘നീ ചെന്നൈയ്ക്ക് വിട്ടോ, ഞാന്‍ കേരളത്തിലേക്ക് പോകാം’; സഞ്ജുവിനോട് അശ്വിന്‍ പറഞ്ഞതിന്റെ അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍
ആര്‍ അശ്വിന്‍, സഞ്ജു സാംസണ്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 09 Aug 2025 13:33 PM

പിഎല്‍ താരലേലത്തിനും, അടുത്ത സീസണ്‍ ആരംഭിക്കാനും ഇനിയും ഏറെ സമയമുണ്ടെങ്കിലും ലീഗുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ആര്‍ അശ്വിനുമാണ് അതിന് കാരണം. സഞ്ജു റോയല്‍സ് വിടാന്‍ താല്‍പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. താരലേലത്തിന് മുമ്പ് തന്നെ ടീമില്‍ നിന്ന് റിലീസാക്കുകയോ, ട്രേഡ് ചെയ്യുകയോ വേണമെന്ന് താരം റോയല്‍സ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തതോടെ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചു. ഇതിന് പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് ഒഴിവാക്കണമെന്ന് അശ്വിന്‍ സിഎസ്‌കെ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഇതിനിടെ അശ്വിനും, സഞ്ജുവും നടത്തിയ സംഭാഷണ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. തനിക്ക് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ട് അശ്വിനാണ് സംഭാഷണം ആരംഭിക്കുന്നത്. പക്ഷേ, അതിന് മുമ്പ് താന്‍ സ്വയം വന്ന് ട്രേഡ് ചെയ്യണമെന്ന് കരുതിയെന്നും അശ്വിന്‍ സഞ്ജുവിനോട് തമാശരൂപേണ പറഞ്ഞു. പുഞ്ചിരിയോടെയാണ് അശ്വിന്റെ വാക്കുകള്‍ സഞ്ജു കേട്ടത്.

“കേരളത്തിൽ തന്നെ തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ധാരാളം പ്രചരിക്കുന്നുണ്ട്. എനിക്കും ഒന്നും അറിയില്ല. അപ്പോള്‍, നിങ്ങളുടെ അടുത്ത് വന്ന് അത് ചോദിക്കണമെന്ന് കരുതി. എനിക്ക് കേരളത്തിൽ തന്നെ തുടരാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ചെന്നൈയിലേക്ക് മടങ്ങാനാകും”-എന്നായിരുന്നു അശ്വിന്റെ വാക്കുകള്‍.

തന്റെ യൂട്യൂബ് ചാനലില്‍ നടത്തുന്ന ‘കുട്ടി സ്‌റ്റോറീസ് വിത്ത് ആഷ്’ എന്ന പരിപാടിയുടെ ഭാഗമായി സഞ്ജുവിന്റെ അഭിമുഖമെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അശ്വിന്‍. വീഡിയോയുടെ ‘പ്രമോ’ മാത്രമാണ് പുറത്തുവന്നത്. മുഴുവന്‍ ഭാഗവും ഉടന്‍ പുറത്തുവരും.

എന്നാല്‍ ഈ ‘പ്രമോ’ അതിവേഗം വൈറലായി. സഞ്ജു സിഎസ്‌കെയിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അശ്വിന്റെ വാക്കുകളെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അശ്വിന്‍ ഇത്തവണ ചെന്നൈയിലെത്തുകയായിരുന്നു.

Also Read: R Ashwin: ‘ടീമിൽ നിന്ന് റിലീസ് ചെയ്യണം’; ചെന്നൈ സൂപ്പർ കിംഗ്സിനോട് അഭ്യർത്ഥിച്ച് ആർ അശ്വിൻ

എന്നാല്‍ തനിക്ക് തിരിച്ച് റോയല്‍സിലെത്താനുള്ള ആഗ്രഹവും അശ്വിന്‍ വെളിപ്പെടുത്തുന്നതാണ് ഈ വീഡിയോയെന്നും, ഇതില്‍ ‘കേരള’മെന്ന് പറയുന്നതിലൂടെ രാജസ്ഥാന്‍ റോയല്‍സിനെയാണ് താരം ഉദ്ദേശിക്കുന്നതെന്നും ആരാധകര്‍ സംശയിക്കുന്നു. അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ സഞ്ജുവിന് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാകും.