IND vs AFG: കോഹ്ലിയും രോഹിതും തിരിച്ചെത്തുന്നു; അഫ്ഗാനെതിരായ പരമ്പരയ്ക്കുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; സഞ്ജുവിനെ പരിഗണിക്കുമോ?
India vs Afghanistan Test and ODI Schedule: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. പരമ്പരയില്‍ ഒരു ടെസ്റ്റും, മൂന്ന് ഏകദിനവും ഉള്‍പ്പെടുന്നു. ജൂണ്‍ അഞ്ചിന് ടെസ്റ്റ് പരമ്പരയും, 14ന് ഏകദിന പരമ്പരയും ആരംഭിക്കും.
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ ഒരു ടെസ്റ്റും, മൂന്ന് ഏകദിനവും ഉള്‍പ്പെടുന്നു. ടെസ്റ്റ് മത്സരത്തോടെ പരമ്പരയ്ക്ക് തുടക്കമാകും. ജൂണ്‍ 5 മുതല്‍ 10 വരെ ന്യൂ ചണ്ഡീഗഡിലാണ് ടെസ്റ്റ് നടക്കുന്നത്. ഏകദിന പരമ്പര 2026 ജൂൺ 14 ന് ധർമ്മശാലയിൽ ആരംഭിക്കും.
രണ്ടാം ഏകദിനം ജൂണ്‍ 17-ന് ലഖ്‌നൗവിലും, മൂന്നാമത്തേത് 20-ന് ചെന്നൈയിലും നടക്കും. എല്ലാ ഏകദിന മത്സരങ്ങളും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കുമെന്ന് ബിസിസിഐ ഓണററി സെക്രട്ടറി ദേവ്ജിത് സൈകിയ അറിയിച്ചു.
സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും ഏകദിന പരമ്പരയിലുണ്ടാകും. ടെസ്റ്റിലും, ഏകദിനത്തിലും ശുഭ്മാന്‍ ഗില്‍ നയിക്കും. ടീം പ്രഖ്യാപനം മെയ് അവസാന വാരം പ്രതീക്ഷിക്കാം.
🚨 News 🚨
Here’s a look at the schedule for Afghanistan Men’s Team’s tour of India in June 2026 🗓️
Details ▶️ https://t.co/OkJVip4AhJ#TeamIndia | #INDvAFG pic.twitter.com/CQhIliTf2E
— BCCI (@BCCI) March 2, 2026
സഞ്ജുവിനെ പരിഗണിക്കുമോ?
വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെ ഏകദിനത്തിലേക്ക് പരിഗണിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. 2023 ഡിസംബറിന് ശേഷം സഞ്ജുവിനെ ഏകദിനത്തിലേക്ക് പരിഗണിച്ചിട്ടില്ല. അവസാനം കളിച്ച ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു.
Also Read: Sanju Samson: കണ്ടടോ ഞാനാ വിന്റേജ് സഞ്ജുവിനെ; ആ ഫോറുകള്‍ക്ക് നൂറില്‍ 100 മാര്‍ക്ക്
ടോപ് ഓര്‍ഡറില്‍ ഒഴിവില്ലാത്തതാണ് പിന്നീട് സഞ്ജുവിനെ അവഗണിക്കാന്‍ കാരണം. അഫ്ഗാനിസ്ഥാനെതിരെയും സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യതയില്ല. കെഎല്‍ രാഹുലാകും പ്രധാന വിക്കറ്റ് കീപ്പര്‍. ഋഷഭ് പന്തോ, ധ്രുവ് ജൂറലോ ബാക്കപ്പ് കീപ്പറായി പതിനഞ്ചംഗ സ്‌ക്വാഡില്‍ എത്തിയേക്കും.