Rohit Sharma: ഓസീസ് പര്യടനത്തോടെ രോഹിത് തെറിയ്ക്കും; ശുഭ്മൻ ഗിൽ പുതിയ ഏകദിന ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്

Shubman Gill As ODI Captain: രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ശുഭ്മൻ ഗിൽ ഏകദിന ക്യാപ്റ്റനാവുന്നു. ഒക്ടോബറിലെ ഓസീസ് പര്യടനത്തിന് ശേഷം ഗിൽ ക്യാപ്റ്റനാവുമെന്നാണ് സൂചന.

Rohit Sharma: ഓസീസ് പര്യടനത്തോടെ രോഹിത് തെറിയ്ക്കും; ശുഭ്മൻ ഗിൽ പുതിയ ഏകദിന ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്

രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ

Published: 

07 Sep 2025 | 01:48 PM

ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി ശുഭ്മൻ ഗിൽ എത്തുമെന്ന് റിപ്പോർട്ട്. ഒക്ടോബറിലെ ഓസീസ് പര്യടനത്തോടെ രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുമെന്നും ഗില്ലിനെ ക്യാപ്റ്റനാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കളിക്കാരനായി രോഹിത് ടീമിൽ തുടർന്നേക്കാമെങ്കിലും ക്യാപ്റ്റൻസി തുടർന്ന് ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ട്.

2027ലെ ഏകദിന ലോകകപ്പ് വരെ കളിക്കാനാണ് നിലവിൽ രോഹിതിൻ്റെയും കോലിയുടെയും തീരുമാനം. അതുകൊണ്ട് തന്നെ ഇപ്പോൾ ഇരുവരും ഏകദിന മത്സരങ്ങളിൽ മാത്രമേ കളിക്കുന്നുള്ളൂ. എന്നാൽ, രോഹിതിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. ഓസ്ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിൽ മാത്രമേ താരത്തെ പിന്നീട് ഏകദിന ടീമിൽ പരിഗണിക്കൂ. പര്യടനത്തിൽ നന്നായി കളിച്ചാലും രോഹിതിന് ക്യാപ്റ്റൻസി നഷ്ടമാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2027 ഏകദിന ലോകകപ്പിൻ്റെ സമയത്ത് രോഹിത് ശർമ്മയ്ക്ക് 40 വയസാവും. ഒരു ഫോർമാറ്റ് മാത്രം കളിക്കുന്നതിനാൽ ഫിറ്റ്നസും ഫോമും നിലനിർത്തുകയെന്നത് വെല്ലുവിളി ആവുമെന്നുറപ്പാണ്.

Also Read: Karun Nair: എ ടീമിലും ഇടമില്ല; കരുൺ നായരുടെ ഇന്ത്യൻ കരിയർ ഏറെക്കുറെ അവസാനിച്ചെന്ന് സൂചന

ഓൾ ഫോർമാറ്റ് ക്യാപ്റ്റൻ എന്ന സങ്കല്പമാണ് നിലവിൽ ഇന്ത്യൻ ടീമിന്. ഇതിനകം രോഹിതിൽ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻസി സ്വന്തമാക്കിയ ഗിൽ ടി20യിൽ വൈസ് ക്യാപ്റ്റനാണ്. സാവധാനത്തിൽ സൂര്യകുമാർ യാദവിൽ നിന്ന് ഗിൽ ടി20 ക്യാപ്റ്റൻസിയും ഏറ്റുവാങ്ങും. 2026 ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻസിയിൽ മാറ്റമുണ്ടായേക്കാമെന്നാണ് സൂചനകൾ. ഇതിന് മുൻപ് തന്നെ ഗിൽ ഏകദിന ക്യാപ്റ്റൻസി ഏറ്റെടുക്കുമെന്നതാണ് നിലവിലെ സൂചനകൾ.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ