Heinrich Klaasen: ക്ലാസനെ ഒഴിവാക്കാനൊരുങ്ങി സണ്‍റൈസേഴ്‌സ്, നോട്ടമിട്ട് മറ്റ് ഫ്രാഞ്ചെസികള്‍
SRH likely to release Heinrich Klaasen: ഹെൻറിച്ച് ക്ലാസനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കാന്‍ സാധ്യത. ക്ലാസന്‍ ലേലത്തില്‍ എത്തിയാല്‍ സ്വന്തമാക്കാന്‍ വിവിധ ഫ്രാഞ്ചെസികള്‍ പദ്ധതികള്‍ മെനയുന്നുണ്ടെന്നാണ് സൂചന

ഹെൻറിച്ച് ക്ലാസൻ
ഹൈദരാബാദ്: അടുത്ത താരലേലത്തിന് മുന്നോടിയായി വെടിക്കെട്ട് ബാറ്റര്‍ ഹെൻറിച്ച് ക്ലാസനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കാന്‍ സാധ്യത. ക്ലാസനെ ഒഴിവാക്കുന്നത് സംബന്ധിച്ച് സണ്‍റൈസേഴ്‌സ് സൂചനകള്‍ നല്‍കിയിട്ടില്ലെങ്കിലും, ഫ്രാഞ്ചെസി വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ക്ലാസന്‍ ലേലത്തില്‍ എത്തിയാല്‍ സ്വന്തമാക്കാന്‍ വിവിധ ഫ്രാഞ്ചെസികള്‍ പദ്ധതികള്‍ മെനയുന്നുണ്ടെന്നാണ് സൂചന. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനുള്ള കഴിവാണ് ക്ലാസന്റെ മുഖമുദ്ര. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം ഫ്രാഞ്ചെസി ക്രിക്കറ്റില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്.
ക്രിക്കറ്റില്‍ സജീവമല്ലാത്തതിനാല്‍ താരലേലത്തില്‍ വന്‍ തുക ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. 23 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ക്ലാസനെ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ താരലേലത്തില്‍ വിട്ടാല്‍ അതില്‍ കുറഞ്ഞ തുകയ്ക്ക് സണ്‍റൈസേഴ്‌സിന് തന്നെ ക്ലാസനെ സ്വന്തമാക്കാന്‍ അവസരവുമുണ്ട്. ക്ലാസനെ ലേലത്തിലൂടെ സണ്‍റൈസേഴ്‌സ് വീണ്ടും സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചിരുന്നില്ല. ആറാം സ്ഥാനത്താണ് ഫ്രാഞ്ചെസി കഴിഞ്ഞ സീസണ്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചിരുന്നില്ല. ആറാം സ്ഥാനത്താണ് ഫ്രാഞ്ചെസി കഴിഞ്ഞ സീസണ്‍ പൂര്‍ത്തിയാക്കിയത്. ഐപിഎല്‍ 2024 സീസണില്‍ റണ്ണേഴ്‌സ് അപ്പുകളായിരുന്നു.
Also Read: Sanju Samson: സഞ്ജുവിൻ്റെ ഡൽഹി കൈമാറ്റം ഏറെക്കുറെ ഉറപ്പ്; ക്യാപ്റ്റനാവില്ലെന്ന് റിപ്പോർട്ടുകൾ
മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹര്‍ തുടങ്ങിയവരെയും സണ്‍റൈസേഴ്‌സ് ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ഷമിക്ക് 10 കോടി രൂപയും, ഹര്‍ഷല്‍ പട്ടേലിന് എട്ട് കോടിയുമായിരുന്നു തുക. ഇത്തവണ സണ്‍റൈസേഴ്‌സ് വന്‍ അഴിച്ചുപണി നടത്താനാണ് സാധ്യത.