Sanju Samson: സഞ്ജു സാംസണ്‍ ബെഞ്ചില്‍ തുടരും? നാലാം ടി20യിലും തഴയാന്‍ സാധ്യത
Sanju Samson unlikely to play in the fourth T20I: സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യിലും കളിക്കാന്‍ സാധ്യത കുറവ്. വിന്നിങ് കോമ്പിനേഷനില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ലാത്തതിനാല്‍ മൂന്നാം ടി20യിലെ പ്ലേയിങ് ഇലവന്‍ ഏതാണ്ട് അതുപോലെ തന്നെ നിലനിര്‍ത്താനാണ് സാധ്യത.
സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യിലും കളിക്കാന്‍ സാധ്യതയില്ല. മൂന്നാം ടി20യിലെ വിന്നിങ് കോമ്പിനേഷന്‍ നാലാം മത്സരത്തിലും നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ വ്യാഴാഴ്ച ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന നാലാം ടി20യിലും ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പര്‍ റോളില്‍ തുടരും. മൂന്നാം ടി20യില്‍ തരക്കേടില്ലാത്ത പ്രകടനമാണ് ജിതേഷ് പുറത്തെടുത്തത്. ഏഴാം നമ്പറില്‍ ബാറ്റിങിന് എത്തിയ താരം പുറത്താകാതെ 13 പന്തില്‍ 22 റണ്‍സാണ് നേടിയത്.
സഞ്ജുവിനെ തഴഞ്ഞത് അനീതിയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരിലാണ് താരത്തെ മാറ്റനിര്‍ത്തിയത്. ആദ്യ മത്സരം മഴ മൂലം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ വണ്‍ ഡൗണായെത്തിയ സഞ്ജുവിന് നാല് പന്തില്‍ രണ്ട് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
എന്നാല്‍ ഈ മത്സരത്തില്‍ അഭിഷേക് ശര്‍മ (68) ഒഴികെയുള്ള ഒരു മുന്‍നിര ബാറ്റര്‍ക്ക് പോലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. എന്നിട്ടും സഞ്ജു മാത്രം നീതിനിഷേധം നേരിടുന്നുവെന്നാണ് ആരോപണം. ബാറ്റിങ് പൊസിഷനില്‍ സഞ്ജുവിനെ അമ്മാനമാടുന്നതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്.
Also Read: Sanju Samson: ലേലത്തിൽ വന്നാൽ റെക്കോർഡ് തിരുത്താം; ട്രേഡിംഗിൽ സഞ്ജുവിന് ഗുണമില്ല
തുടര്‍ച്ചയായി മോശം പ്രകടനം പുറത്തെടുക്കുന്ന ശുഭ്മാന്‍ ഗില്ലിനെ ഓപ്പണിങ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. വൈസ് ക്യാപ്റ്റന്‍സിയുടെ പേരില്‍ മോശം ഫോമിലുള്ള ഗില്ലിനെ ടീമില്‍ നിലനിര്‍ത്തുന്നത് ശരിയല്ലെന്നാണ് ആരാധകരുടെ വാദം.
സാധ്യതാ പ്ലേയിങ് ഇലവന്‍
പ്ലേയിങ് ഇലവന്‍: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.
കളിക്കാന്‍ സാധ്യതയില്ലാത്തവര്‍: സഞ്ജു സാംസൺ, റിങ്കു സിംഗ്, ഹർഷിത് റാണ.