Sanju Samson: സൂപ്പര്‍ എട്ടിലും സഞ്ജു സാംസണ്‍ പുറത്തിരിക്കും? അഭിഷേകിനും, തിലകിനും പൂര്‍ണ പിന്തുണ; സൂര്യ പറഞ്ഞത്‌

Sanju Samson unlikely to play against South Africa in Super 8s: സൂപ്പര്‍ എട്ട് പോരാട്ടത്തിലും സഞ്ജു സാംസണ്‍ പുറത്തിരിക്കുമെന്ന് സൂചന. അഭിഷേക് ശര്‍മയ്ക്കും, തിലക് വര്‍മയ്ക്കും പിന്തുണ പ്രഖ്യാപിക്കുകയാണ് മാനേജ്‌മെന്റ്. ഇരുവരെയും മാറ്റില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് സൂചന നല്‍കി.

Sanju Samson: സൂപ്പര്‍ എട്ടിലും സഞ്ജു സാംസണ്‍ പുറത്തിരിക്കും? അഭിഷേകിനും, തിലകിനും പൂര്‍ണ പിന്തുണ; സൂര്യ പറഞ്ഞത്‌

സഞ്ജു സാംസണ്‍

Updated On: 

21 Feb 2026 | 06:32 PM

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടത്തിലും സഞ്ജു സാംസണ്‍ പുറത്തിരിക്കുമെന്ന് സൂചന. മോശം ഫോമിലാണെങ്കിലും അഭിഷേക് ശര്‍മയ്ക്കും, തിലക് വര്‍മയ്ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണ് ടീം മാനേജ്‌മെന്റ്. ഇരുവരെയും മാറ്റില്ലെന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സൂചന നല്‍കി.

അഭിഷേകിന്റെ ഫോം ഔട്ടിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് സൂര്യ വ്യക്തമാക്കി. അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെ ഓര്‍ത്താണ്‌ താന്‍ വിഷമിക്കുന്നതെന്നും അഹമ്മദാബാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ടി20 ലോകകപ്പിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരു റണ്‍സ് പോലും നേടാന്‍ അഭിഷേക് ശര്‍മയ്ക്ക് സാധിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എ, പാകിസ്ഥാൻ, നെതർലൻഡ്‌സ് ടീമുകള്‍ക്കെതിരെ നടന്ന മത്സരത്തില്‍ അഭിഷേക് പൂജ്യത്തിന് പുറത്തായി. പ്രകടനം പരിതാപകരമാണെങ്കിലും അഭിഷേകില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുകയാണ് ടീം മാനേജ്‌മെന്റ്.

Also Read: T20 World Cup 2026: പവര്‍പ്ലേയില്‍ ‘പവറി’ല്ല, സൂപ്പര്‍ എട്ടിന് കടുപ്പമേറും; ഇന്ത്യയ്ക്ക് പരിഹരിക്കാനുണ്ട് ഒന്നിലേറെ പ്രശ്‌നങ്ങള്‍

യുഎസിനെതിരായ മത്സരത്തിന് മുമ്പ് താരത്തിന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ അഭിഷേകിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. നമീബിയക്കെതിരെ സഞ്ജുവാണ് അഭിഷേകിന് പകരം കളിച്ചത്. ആ മത്സരത്തില്‍ എട്ട് പന്തില്‍ 22 റണ്‍സ് നേടിയ സഞ്ജു ടീമിന് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. എന്നാല്‍ ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേകിന് ലോകകപ്പില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും അവസരം ലഭിക്കാനാണ് സാധ്യത.

തിലകിനും പിന്തുണ?

വണ്‍ ഡൗണായി കളിക്കുന്ന തിലക് വര്‍മയുടെ മോശം ഫോമിലും ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. എല്ലാ മത്സരങ്ങളിലും 25-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കിലും ഏകദിന ശൈലിയിലാണ് തിലകിന്റെ ബാറ്റിങ്. തിലകിന്റെ മോശം സ്‌ട്രൈക്ക് റേറ്റ് ഇന്ത്യയുടെ സ്‌കോറിങിന്റെ വേഗം കുറയ്ക്കുന്നുണ്ടെന്നാണ് ആക്ഷേപം. എന്നാല്‍ തിലകും സൂപ്പര്‍ എട്ടില്‍ കളിക്കുമെന്നാണ് സൂര്യ നല്‍കുന്ന സൂചന.

ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്നതുപോലെയാണ് തിലക് കളിക്കുന്നത്. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ കുറച്ചു ഓവറുകളില്‍ കരുതലോടെ കളിക്കണമെന്നാണ് തിലകിന് നല്‍കിയ നിര്‍ദ്ദേശം. നിലവിലെ ബാറ്റിങില്‍ തിലകും സന്തുഷ്ഠനായിരിക്കില്ല. അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നുണ്ട്. പക്ഷേ, തിലകിനെക്കുറിച്ചോര്‍ത്ത് ആശങ്കയില്ലെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.

ഏത് വിക്കറ്റുകളുമായും പൊരുത്തപ്പെടാൻ തങ്ങള്‍ തയ്യാറാണ്. എന്ത് തരത്തിലുള്ള ബാറ്റിംഗ് വേണമെന്ന് അറിയാം. മികച്ച സ്‌കോര്‍ നേടണമെന്നാണ് ആഗ്രഹം. എന്നാല്‍ ചിലപ്പോള്‍ ‘സ്മാർട്ട് ക്രിക്കറ്റ്’ കളിക്കേണ്ടതുണ്ട്. മികച്ച തുടക്കം ലഭിച്ചാല്‍ അഗ്രസീവായി കളിക്കുമെന്നും സൂര്യ വ്യക്തമാക്കി.

സഞ്ജുവിന്റെ വഴിയടഞ്ഞു?

നമീബിയക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സൂപ്പര്‍ എട്ടിലും സഞ്ജുവിന് പുറത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് സൂര്യ നല്‍കിയത്. ടോപ് ഓര്‍ഡറില്‍ കൂടുതലും ഇടംകയ്യന്‍ ബാറ്ററാണ്. ഇത് വെല്ലുവിളിയാകുന്നുണ്ടെന്ന് ഇന്ത്യയുടെ സഹപരിശീലകന്‍ റയാന്‍ ടെന്‍ ഡോഷെറ്റ് പറഞ്ഞിരുന്നു. സഞ്ജു കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നെറ്റ് സെഷനില്‍ സഞ്ജു ദീര്‍ഘനേരം പരിശീലിക്കുകയും ചെയ്തു.

അഭിഷേകിനെക്കാളും കൂടുതല്‍ സഞ്ജു നെറ്റ് സെഷനില്‍ പങ്കെടുത്തതോടെ പ്രോട്ടീസിനെതിരായ പോരാട്ടത്തില്‍ താരം കളിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായി. മാത്രമല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20യില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് സഞ്ജു. സഞ്ജുവിനെ ഉള്‍പ്പെടുത്തിയാല്‍ ടോപ് ഓര്‍ഡറില്‍ ഒരു വലംകൈയ്യന്‍ ബാറ്ററെ ലഭിക്കുമെന്ന ഗുണവുമുണ്ട്. എന്നാല്‍ അഭിഷേകും, തിലകും കളിക്കുമെന്ന സൂചന നല്‍കിയതോടെ സഞ്ജുവിന്റെ വഴികള്‍ ഏറെക്കുറെ അടഞ്ഞിരിക്കുകയാണ്. അവസാന നിമിഷം ടീം പ്ലാനിങില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് കണ്ടറിയണം.

സൂര്യകുമാറിന്റെ വാര്‍ത്താസമ്മേളനം

ചക്കക്കുരു ഉണ്ടോ? അടിപൊളി ഷേക്ക് ഉണ്ടാക്കാം
ഇനി ചോറ് ഒട്ടിപ്പിടിക്കില്ല, ഇങ്ങനെ ചെയ്താല്‍ മതി
ആപ്പിൾ ഉപ്പിലിട്ടാലോ! മധുരവും എരിവും ചേർന്ന കോമ്പോ
പ്രമേഹമുള്ളവർക്ക് ചക്ക കഴിക്കാമോ?
ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റും മതിലും ഇടിച്ച് തകർത്തു
കാർ ഓവർടേക്ക് ചെയ്യുന്നു, ബൈക്കാണെങ്കിൽ ഓവർ സ്പീഡും, അപകടത്തിൻ്റെ വീഡിയോ
വയനാട് മേപ്പാടി കാപ്പംകൊല്ലിയിൽ കണ്ട പുലി
ശസ്ത്രക്രിയയെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങി ഗുരുതരാവസ്ഥയിലായ ഉഷയെ ആശുപത്രിയിൽ സന്ദർശിച്ച് രമേശ് ചെന്നിത്തല