India vs Netherlands: നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ന് ഇന്ത്യയ്ക്ക് ‘ടൈം പാസ്’ മത്സരം; സഞ്ജുവിന് ഇന്നില്ലെങ്കില്‍, ഇനിയില്ല?

T20 World Cup 2026 India vs Netherlands Match Preview: ഗ്രൂപ്പ് എ പോരാട്ടത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴിന് ആരംഭിക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

India vs Netherlands: നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ന് ഇന്ത്യയ്ക്ക് ടൈം പാസ് മത്സരം; സഞ്ജുവിന് ഇന്നില്ലെങ്കില്‍, ഇനിയില്ല?

സഞ്ജു സാംസൺ

Published: 

18 Feb 2026 | 08:41 AM

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴിന് ആരംഭിക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. സൂപ്പര്‍ എട്ടില്‍ ഇതിനകം പ്രവേശിച്ച ഇന്ത്യയ്ക്ക് ഇന്നത്തേത് ‘ടൈം പാസ്’ മത്സരമാണെങ്കിലും, ജയത്തില്‍ കുറഞ്ഞതൊന്നും ആതിഥേയര്‍ ലക്ഷ്യമിടുന്നില്ല. ഇന്നത്തെ മത്സരത്തിലും ജയിച്ച് സൂപ്പര്‍ എട്ടിലേക്ക് അപരാജിത മുന്നേറ്റം കൈവരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സില്‍ നിന്ന് ഇന്ത്യന്‍ ടീമിന് കാര്യമായ വെല്ലുവിളികള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ പ്ലേയിങ് ഇലവനില്‍ ഇന്ത്യ ഇന്ന് ചില പരീക്ഷണങ്ങള്‍ നടത്തിയേക്കും. ഇതുവരെ അവസരം ലഭിക്കാത്ത വാഷിങ്ടണ്‍ സുന്ദര്‍ ഇന്ന് കളിക്കാനാണ് സാധ്യത. മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോയെന്നതില്‍ ‘സസ്‌പെന്‍സ്’ നിലനില്‍ക്കുകയാണ്.

മിന്നും ഫോമിലുള്ള ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ച് സഞ്ജുവിന് അവസരം നല്‍കാന്‍ നേരിയ അവസരമുണ്ട്. സഞ്ജുവിന് ഇന്ന് അവസരം ലഭിച്ചില്ലെങ്കില്‍, ലോകകപ്പില്‍ ഇനിയൊരു അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഫോം ഔട്ടിലുള്ള അഭിഷേക് ശര്‍മ ഇന്നും കളിക്കുമെന്ന് ഉറപ്പാണ്.

Also Read: India vs Netherlands: ആദ്യ റണ്‍സ് തേടി അഭിഷേക്, അവസരം കാത്ത് സഞ്ജു; നെതര്‍ലന്‍ഡ്‌സിനെതിരെ മാറ്റങ്ങള്‍ ഉറപ്പ്‌

ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കും ഇന്ന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. കുല്‍ദീപ് യാദവും ഇന്ന് പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായേക്കും. അര്‍ഷ്ദീപ് സിങും, മുഹമ്മദ് സിറാജും പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.

ടോസ് നേടിയാല്‍ ഇന്ത്യ ഇന്ന് ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഉയര്‍ന്ന സ്‌കോറുകള്‍ നേടാന്‍ അനുകൂല സാഹചര്യങ്ങളുള്ളതാണ് നരേന്ദ്ര മോദി സ്‌റ്റേഡിയം. ഇന്ത്യയും നെതർലൻഡ്‌സും ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരിക്കൽ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളൂ. 2022 ലെ സിഡ്‌നിയിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ അന്ന് 56 റണ്‍സിന് ജയിച്ചിരുന്നു. മത്സരം ജിയോഹോട്ട്സ്റ്റാറിലും, സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും കാണാം. മത്സരത്തിന് മഴ ഭീഷണിയില്ല.

ചക്കയരക്ക് കൈയിലൊട്ടില്ല, വഴിയുണ്ട്
ചിരവയുടെ ആവശ്യമില്ല, തേങ്ങ ചിരകാന്‍ ഇതാ എളുപ്പവഴികള്‍
ഇനി പാൽ തിളച്ചു തൂവില്ല, വഴിയുണ്ട്
മുട്ട പെട്ടെന്ന് കേടുവരില്ല, മാസങ്ങളോളം സൂക്ഷിക്കാനുള്ള ടിപ്പിതാ
കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിന് തീപിടിച്ചു
ഒറ്റപ്പാലത്ത് ഓടുന്ന ബസിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കുണ്ടറയിൽ സംഭവിച്ചത് എന്ത്? വിശദീകരിച്ച് പി സി വിഷ്ണുനാഥ്
ഈ ധൈര്യം ചാൾസ് ശോഭരാജിന് പോലുമില്ല; പോലീസ് സ്റ്റേഷനിൽ മാങ്ങ പൊട്ടിക്കാൻ എത്തിയ രണ്ട് കുരുന്നുകൾ