AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India vs Netherlands: ആദ്യ റണ്‍സ് തേടി അഭിഷേക്, അവസരം കാത്ത് സഞ്ജു; നെതര്‍ലന്‍ഡ്‌സിനെതിരെ മാറ്റങ്ങള്‍ ഉറപ്പ്‌

India Vs Netherlands: ഇഷാന്‍ കിഷന് നാളെ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. ഇഷാന് വിശ്രമം അനുവദിച്ചാല്‍, സ്വഭാവികമായും സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലെത്തും.

India vs Netherlands: ആദ്യ റണ്‍സ് തേടി അഭിഷേക്, അവസരം കാത്ത് സഞ്ജു; നെതര്‍ലന്‍ഡ്‌സിനെതിരെ മാറ്റങ്ങള്‍ ഉറപ്പ്‌
അഭിഷേക് ശർമ്മയും സഞ്ജു സാംസണുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 17 Feb 2026 | 11:02 AM

ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. പാകിസ്ഥാനെ തകര്‍ത്ത് സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ച ഇന്ത്യയ്ക്ക് നാളത്തെ മത്സരഫലം അപ്രസക്തമാണ്. അവസരം കാത്തിരിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തി പ്ലേയിങ് ഇലവനില്‍ പരീക്ഷണം നടത്താനുള്ള ഏക അവസരമാണ് ഡച്ച് പടയ്‌ക്കെതിരായ പോരാട്ടം. ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ പരിശോധിക്കാം.

യുഎസിനെതിരെയും, പാകിസ്ഥാനെതിരെയും നടന്ന മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായെങ്കിലും അഭിഷേക് ശര്‍മ ഓപ്പണറായി തുടരും. അഭിഷേകിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. സൂപ്പര്‍ എട്ടിന് മുമ്പ് അഭിഷേക് ഫോമിലേക്ക് തിരികെയെത്തേണ്ടത് പ്രധാനമാണ്. നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ അഭിഷേക് ഫോമിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷ.

മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് നാളെ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. ഇഷാന് വിശ്രമം അനുവദിച്ചാല്‍, സ്വഭാവികമായും സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലെത്തും. സൂപ്പര്‍ എട്ടില്‍ ഏതെങ്കിലും ബാറ്റര്‍ക്ക് പരിക്കേറ്റാല്‍ പകരം സഞ്ജു കളിക്കേണ്ടി വരും. അതുകൊണ്ട് തന്നെ, മതിയായ മത്സരപരിചയം താരത്തിന് ഉറപ്പാക്കേണ്ടതുമുണ്ട്.

Also Read: Sanju Samson: നെതര്‍ലന്‍ഡ്‌സിനെതിരെ സഞ്ജു സാംസണ്‍ കളിച്ചേക്കും; സുന്ദറിനും സാധ്യത

ഈ സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ സഞ്ജു കളിക്കാനാണ് സാധ്യത. അവസരം ലഭിച്ചിട്ട് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ടി20 ലോകകപ്പില്‍ സഞ്ജുവിന് ഇനി ഒരു അവസരം കിട്ടില്ല. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കിലും തിലക് വര്‍മ വണ്‍ ഡൗണായി തുടരും. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റു ചെയ്യും.

നെതര്‍ലന്‍ഡ്‌സിനെതിരെ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. പാണ്ഡ്യയ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദറിന് അവസരം നല്‍കിയേക്കും. സുന്ദറിന് ഇതുവരെ അവസരം കിട്ടിയിട്ടില്ല. ശിവം ദുബെയുടെയും, അക്‌സര്‍ പട്ടേലിന്റെയും സ്ഥാനത്തിന് ഇളക്കം തട്ടിയേക്കില്ല. ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജും, കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിങും കളിച്ചേക്കും. വരുണ്‍ ചക്രവര്‍ത്തി പ്ലേയിങ് ഇലവനില്‍ തുടരും.

ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍

അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ/സഞ്ജു സാംസണ്‍, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ/വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, റിങ്കു സിങ്‌, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി.

Follow Us