India vs Namibia: അര്‍ധ സെഞ്ചുറി തിളക്കത്തില്‍ ഇഷാനും, പാണ്ഡ്യയും; നമീബിയക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

T20 World Cup India vs Namibia Match Updates: നമീബിയക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ എന്നിവര്‍ ബാറ്റിങില്‍ തിളങ്ങി. സഞ്ജു എട്ട് പന്തില്‍ 22 റണ്‍സെടുത്തു.

India vs Namibia: അര്‍ധ സെഞ്ചുറി തിളക്കത്തില്‍ ഇഷാനും, പാണ്ഡ്യയും; നമീബിയക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍

Updated On: 

12 Feb 2026 | 08:49 PM

ന്യൂഡല്‍ഹി: നമീബിയക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. 20 ഓവറില്‍ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടി. ഓപ്പണര്‍മാരായ സഞ്ജു സാംസണും, ഇഷാന്‍ കിഷനും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത സഞ്ജു എട്ട് പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. മൂന്ന് സിക്‌സും, ഒരു ഫോറും താരം നേടി. ഫോമിലേക്ക് തിരികെയെത്തുമെന്ന് തോന്നിച്ചെങ്കിലും അലക്ഷ്യമായ ഷോട്ടില്‍ താരം പുറത്തായി. ഇന്ത്യന്‍ നിരയില്‍ സഞ്ജു സാംസണായിരുന്നു ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് (275.00)

പതുക്കെ താളം കണ്ടെത്തിയ ഇഷാന്‍ പിന്നീട് തകര്‍ത്തടിച്ചു. 24 പന്തില്‍ 61 റണ്‍സാണ് ഇഷാന്‍ നേടിയത്. പതിഞ്ഞ ശൈലിയിലിയാരുന്നു വണ്‍ ഡൗണായെത്തിയ തിലക് വര്‍മയുടെ ബാറ്റിങ്. കടന്നാക്രമിച്ച് കളിക്കുന്നതില്‍ പരാജയപ്പെട്ട തിലകിന് 21 പന്തില്‍ 25 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഇന്ന് തിളങ്ങാനായില്ല. 13 പന്തില്‍ 12 റണ്‍സെടുത്ത് സൂര്യ മടങ്ങി. തുടര്‍ന്നെത്തിയ ബാറ്റര്‍മാരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാനായത്. തകര്‍ത്തടിച്ച താരം 28 പന്തില്‍ 52 റണ്‍സെടുത്തു.

Also Read: India vs Namibia T20 World Cup: ബൗളിങ് തിരഞ്ഞെടുത്ത് നമീബിയ; ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട് കാത്ത് ആരാധകര്‍; സഞ്ജു കളിക്കും

തകര്‍പ്പനടികള്‍ക്ക് ശ്രമിച്ചെങ്കിലും ഒന്നും മികച്ച രീതിയില്‍ കണക്ട് ചെയ്യാന്‍ ശിവം ദുബെയ്ക്ക് സാധിച്ചില്ല. 16 പന്തില്‍ 23 റണ്‍സെടുക്കാനെ ദുബെയ്ക്ക് സാധിച്ചുള്ളൂ. റിങ്കു സിങ് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ആറു പന്തുകള്‍ നേരിട്ട താരം ഒരു റണ്‍സുമായി മടങ്ങി.

അക്‌സര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി. രണ്ട് റണ്‍സുമായി അര്‍ഷ്ദീപ് സിങും, ഒരു റണ്‍സുമായി വരുണ്‍ ചക്രവര്‍ത്തിയും പുറത്താകാതെ നിന്നു. നമീബിയക്കു വേണ്ടി ഗെർഹാർഡ് ഇറാസ്മസ് നാലു വിക്കറ്റും, ബെൻ ഷിക്കോംഗോ, ജെജെ സ്മിത്ത്, ബെർണാഡ് ഷോൾട്സ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Follow Us
ജയിച്ചിട്ടും തോറ്റ സിനിമയിൽ നിന്നെത്തിയ സ്ഥാനാർത്ഥികൾ
ആപ്പിളിന് പുറമെയുള്ള മെഴുകാവരണം കഴിക്കാമോ?
മലബാറിലെ പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ
മുടി കാട് പോലെ വളരും! മുട്ടയുടെ വെള്ളയ്ക്കൊപ്പം ഇവ ചേർക്കൂ
അത് പ്രഭുദേവ തന്നെയോ? തനി സാധാരണക്കാരൻ
സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച് വയോധികൻ
മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം
മാന്നാർ പരുമലയിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എത്തിയപ്പോൾ