AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India vs Namibia T20 World Cup: ബൗളിങ് തിരഞ്ഞെടുത്ത് നമീബിയ; ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട് കാത്ത് ആരാധകര്‍; സഞ്ജു കളിക്കും

India vs Namibia Toss Updates: ടോസ് നേടിയ നമീബിയ ഇന്ത്യയ്‌ക്കെതിരെ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ട്. അഭിഷേക് ശര്‍മയ്ക്ക് പകരം സഞ്ജു സാംസണും, മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും കളിക്കും.

India vs Namibia T20 World Cup: ബൗളിങ് തിരഞ്ഞെടുത്ത് നമീബിയ; ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട് കാത്ത് ആരാധകര്‍; സഞ്ജു കളിക്കും
Indian TeamImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 12 Feb 2026 | 06:50 PM

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ടോസ് നേടിയ നമീബിയ ഇന്ത്യയ്‌ക്കെതിരെ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. അസുഖബാധിതനായ അഭിഷേക് ശര്‍മയ്ക്ക് പകരം സഞ്ജു സാംസണും, മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും പ്ലേയിങ് ഇലവനിലെത്തി.

അഭിഷേകിന് ഒന്നോ രണ്ടോ മത്സരങ്ങള്‍ നഷ്ടമാകുമെന്ന സൂചനയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയത്. എന്നാല്‍ അഭിഷേകിന്റെ അതേ ശൈലിയിലുള്ള സഞ്ജു പ്ലേയിങ് ഇലവനിലുണ്ടെന്നും സൂര്യ വ്യക്തമാക്കി. യുഎസിനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും ജസ്പ്രീത് ബുംറ തിരിച്ചെത്തിയതോടെ മുഹമ്മദ് സിറാജ് പുറത്തായി.

റിങ്കു സിങിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. സന്നാഹ മത്സരത്തിലും, യുഎസിനെതിരായ പോരാട്ടത്തിലും നിരാശപ്പെടുത്തിയെങ്കിലും റിങ്കുവിന് ഇന്നും അവസരം നല്‍കി.

Also Read: Abhishek Sharma: വില്ലനായത് മുംബൈയില്‍ കഴിച്ച ഭക്ഷണം; പിന്നാലെ വയറിന് അസ്വസ്ഥത; ശരീരഭാരവും കുറഞ്ഞു! അഭിഷേകിന് സംഭവിച്ചത്‌

ടോസ് നേടിയിരുന്നെങ്കില്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് സൂര്യ പറഞ്ഞു. കളി ജയിക്കുന്നതുകൊണ്ട് ടോസ് കിട്ടാത്തതില്‍ വിഷമമില്ലെന്നും താരം വ്യക്തമാക്കി. നമീബിയന്‍ ടീമിലും മാറ്റങ്ങളുണ്ടെന്ന് ക്യാപ്റ്റന്‍ ഗെർഹാർഡ് ഇറാസ്മസ് അറിയിച്ചു. ഡിലൻ ലീച്ചര്‍ക്ക് പകരം മലാൻ ക്രൂഗറും, വില്ലെം മൈബർഗിന് പകരം ബെൻ ഷികോംഗോയും കളിക്കും.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

നമീബിയ: ലോറൻ സ്റ്റീൻകാമ്പ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ്, ജെജെ സ്മിത്ത്‌, സെയ്ൻ ഗ്രീൻ, റൂബൻ ട്രമ്പൽമാൻ, മലാൻ ക്രൂഗർ, ബെർണാഡ് ഷോൾട്സ്, ബെൻ ഷികോംഗോ, മാക്സ് ഹിങ്കോ.

Follow Us