T20 world cup 2026: 2007-ല്‍ ശ്രീശാന്തും, 2024-ല്‍ സൂര്യയും; ആദ്യം ഞെട്ടിച്ച, പിന്നെ ആശ്വാസമായ ആ രണ്ട് ക്യാച്ചുകള്‍

Heroics of Sreesanth and Suryakumar Yadav: ഇന്ത്യന്‍ ടീം സ്വന്തമാക്കിയ രണ്ട് ടി20 ലോകകിരീടങ്ങള്‍ക്ക് പിന്നിലും നിര്‍ണായകമായത് രണ്ട് ക്യാച്ചുകളായിരുന്നു. 2007ല്‍ മലയാളി താരം ശ്രീശാന്തും, 2024ല്‍ സൂര്യകുമാര്‍ യാദവും നേടിയ ക്യാച്ചുകള്‍ ആരാധകരെ ഇപ്പോഴും ത്രസിപ്പിക്കുന്നു.

T20 world cup 2026: 2007-ല്‍ ശ്രീശാന്തും, 2024-ല്‍ സൂര്യയും; ആദ്യം ഞെട്ടിച്ച, പിന്നെ ആശ്വാസമായ ആ രണ്ട് ക്യാച്ചുകള്‍

Sreesanth And Suryakumar Yadav

Updated On: 

06 Feb 2026 | 03:09 PM

‘ക്യാച്ചസ് വിന്‍ മാച്ചസ്’ എന്നാണ് പറയുന്നത്. എന്നാല്‍ ‘ക്യാച്ചസ് വിന്‍ ട്രോഫീസ്’ എന്ന് ഇന്ത്യന്‍ ആരാധകര്‍ തിരുത്തിപ്പറയും. ഇന്ത്യന്‍ ടീം സ്വന്തമാക്കിയ രണ്ട് ടി20 ലോകകിരീടങ്ങള്‍ക്ക് പിന്നിലും നിര്‍ണായകമായത് രണ്ട് ക്യാച്ചുകളായിരുന്നു. 2007ല്‍ മലയാളി താരം ശ്രീശാന്തും, 2024ല്‍ സൂര്യകുമാര്‍ യാദവും നേടിയ ക്യാച്ചുകള്‍ ആരാധകരെ ഇപ്പോഴും ത്രസിപ്പിക്കുന്നുണ്ട്.

മറ്റൊരു ടി20 ലോകകപ്പ് പോരാട്ടം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍, ആരാധകരുടെ ഓര്‍മകളില്‍ മിന്നിമറയുന്നത്‌ ആ രണ്ട് ക്യാച്ചുകളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട ആ രണ്ട് ക്യാച്ചുകളെക്കുറിച്ച്.

‘ഇന്‍ ദ എയര്‍ ശ്രീശാന്ത് ടേക്ക്‌സ് ഇറ്റ്‌’

വര്‍ഷം 2007. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയം. ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും ഏറ്റുമുട്ടുന്നു. സ്റ്റേഡിയത്തിലെങ്ങും പ്രഥമ ടി20 ലോകകപ്പിന്റെ ആവേശം. ടിവിയില്‍ മത്സരം കാണുന്നവരും ആവേശക്കൊടുമുടിയില്‍.

Also Read: T20 world cup 2026: വലംകൈ കരുത്തില്‍ നിന്ന് ഇടംകൈ വേഗത്തിലേക്കുള്ള ചുവടുമാറ്റം; ടോപ് ഓര്‍ഡറിലെ ഇന്ത്യയുടെ ഗിയര്‍ ഷിഫ്റ്റ്‌

പാകിസ്ഥാന്റെ വിജയലക്ഷ്യം 158 റണ്‍സ്. മത്സരം അവസാന ഓവറിലെത്തിയിരിക്കുന്നു. ഇനി പാകിസ്ഥാന് വേണ്ടത് വെറും 13 റണ്‍സ് മാത്രം. ആ ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി നിയോഗിച്ചത് ജോഗീന്ദര്‍ ശര്‍മയെയും.

ബാറ്റ് ചെയ്യുന്നത് പാകിസ്ഥാന്റെ സൂപ്പര്‍താരം മിസ്ബ ഉള്‍ ഹഖ്. ജോഗീന്ദര്‍ ശര്‍മ എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ മിസ്ബയുടെ തകര്‍പ്പന്‍ സിക്‌സ്. പാക് ആരാധകരില്‍ സന്തോഷം. ഇന്ത്യന്‍ ആരാധകരുടെ മുഖത്ത് സങ്കടക്കടല്‍ അലയടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ പാകിസ്ഥാന് വേണ്ടത് നാലു പന്തില്‍ ആറു റണ്‍സ് മാത്രം.

എന്നാല്‍ ഇത്തവണ മിസ്ബയ്ക്ക് പിഴച്ചു. അടുത്ത പന്തില്‍ സ്‌കൂപ്പ് ഷോട്ടിനായിരുന്നു മിസ്ബയുടെ ശ്രമം. എന്നാല്‍ പന്ത് നേരെ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നിന്നിരുന്ന ശ്രീശാന്തിന്റെ കൈകളിലേക്ക്. ഇന്ത്യയുടെ സ്വപ്‌നവും പ്രതീക്ഷയുമെല്ലാം ശ്രീശാന്തിന്റെ വിരലുകളില്‍ തങ്ങിനിന്ന നിമിഷം. ശ്രീശാന്ത് സുരക്ഷിതമായി ആ പന്ത് കൈപ്പിടിയിലൊതുക്കിയപ്പോള്‍ പിറന്നത് ചരിത്രം. പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായി. ‘ഇന്‍ ദ എയര്‍ ശ്രീശാന്ത് ടേക്ക്‌സ് ഇറ്റ്‌’ എന്ന് കമന്ററി ബോക്‌സില്‍ രവി ശാസ്ത്രി പറഞ്ഞത്‌ ഇന്നും ഇന്നലെകളിലെ മധുരമായ ഓര്‍മകള്‍.

‘സൂര്യ’കിരീടം വീണുടഞ്ഞില്ല

17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ മറ്റൊരു ടി20 ലോകകപ്പ് ഫൈനലില്‍. ഇത്തവണ എതിരാളികള്‍ പ്രോട്ടീസ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നേടിയത് 176 റണ്‍സ്. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് വെറും 16 റണ്‍സ്. അപകടകാരിയായ ഡേവിഡ് മില്ലര്‍ ക്രീസില്‍. പന്തെറിയുന്നത് ഹാര്‍ദ്ദിക് പാണ്ഡ്യ. അവസാന ഓവറിലെ ആദ്യ പന്തില്‍ അത് സംഭവിച്ചു.

പാണ്ഡ്യയുടെ പന്ത് ലോങ് ഓഫിന് മുകളിലൂടെ മില്ലര്‍ ഉയര്‍ത്തി അടിച്ചു. പന്ത് ബൗണ്ടറി കടക്കുമെന്ന് ഉറപ്പിച്ച നിമിഷം. എന്നാല്‍ ബൗണ്ടറി ലൈനിന് സമീപം പറന്നെത്തിയ സൂര്യകുമാര്‍ യാദവ് വായുവിലൂടെ ചാടി ആ പന്ത് വിദഗ്ധമായി കൈപിടിയിലൊതുക്കി. ഒടുവില്‍ മില്ലര്‍ പുറത്ത്. ആ വിക്കറ്റിന്റെ പിന്‍ബലത്തില്‍ പാണ്ഡ്യ ആശ്വാസം വീണ്ടെടുത്തു. ഒടുവില്‍ പ്രോട്ടീസിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി ഇന്ത്യ വിശ്വകിരീടം ചൂടി.

മറ്റൊരു ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. കിരീട പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീമും ആരാധകരും. 2007ലെയും, 2024ലെയും പോലെ ഇത്തവണയും ക്യാച്ചുകള്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുമോ? കാത്തിരുന്ന് കാണാം.

പ്രമേഹരോ​ഗികൾ സപ്പോട്ട കഴിച്ചാൽ സംഭവിക്കുന്നത്...
ലോകകപ്പിലൂടെ അമ്പയര്‍മാര്‍ സമ്പാദിക്കുന്നത് എത്ര ലക്ഷം?
പാല്‍ എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
വൈറലായ ഓറഞ്ച് മസാലയും മസാല പൈനാപ്പിളും ഉണ്ടാക്കാം
മണിയൻപിള്ള രാജുവിൻ്റെ കാറിൽ ബൈക്കിടിച്ച ദൃശ്യം
ആ കളയുന്നത് പെട്രോളല്ലേ, ഇവന് വട്ടാണോ
പാര്‍ലമെന്റ് കവാടത്തില്‍ വീണു; ശശി തരൂരിന്റെ കാലിന്റെ എല്ലിന് പൊട്ടല്‍
തണ്ണിമത്തന്‍ ലോറിയില്‍ മുഴുവന്‍ സ്‌ഫോടകവസ്തുക്കള്‍; പാലക്കാട് സംഭവിച്ചത്‌