AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

T20 world cup 2026: വലംകൈ കരുത്തില്‍ നിന്ന് ഇടംകൈ വേഗത്തിലേക്കുള്ള ചുവടുമാറ്റം; ടോപ് ഓര്‍ഡറിലെ ഇന്ത്യയുടെ ഗിയര്‍ ഷിഫ്റ്റ്‌

Analyzing India’s Top Order for T20 world cup 2026: ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സംഭവിച്ച പ്രകടമായ മാറ്റം ടോപ് ഓര്‍ഡറിലെ പുതുമയാണ്. വലംകൈയ്യന്‍മാരുടെ ആധിപത്യത്തില്‍ നിന്ന്, ഇടംകൈയ്യന്‍മാരുടെ യുവത്വത്തിലേക്കും വേഗതയിലേക്കും ഇന്ത്യ ഗിയര്‍ മാറി.

T20 world cup 2026: വലംകൈ കരുത്തില്‍ നിന്ന് ഇടംകൈ വേഗത്തിലേക്കുള്ള ചുവടുമാറ്റം; ടോപ് ഓര്‍ഡറിലെ ഇന്ത്യയുടെ ഗിയര്‍ ഷിഫ്റ്റ്‌
Virat Kohli, Rohit Sharma, Ishan Kishan and Abhishek SharmaImage Credit source: PTI
Jayadevan AM
Jayadevan AM | Published: 05 Feb 2026 | 12:45 PM

2024-ല്‍ നിന്നും 2026-ലെ ടി20 ലോകകപ്പ് എത്തുമ്പോള്‍, ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സംഭവിച്ച പ്രകടമായ മാറ്റം ടോപ് ഓര്‍ഡറിലെ പുതുമയാണ്. പരിചയസമ്പന്നരായ വലംകൈയ്യന്‍മാരുടെ ആധിപത്യത്തില്‍ നിന്ന്, ഇടംകൈയ്യന്‍മാരുടെ യുവത്വത്തിലേക്കും വേഗതയിലേക്കും ഇന്ത്യ ഗിയര്‍ മാറിക്കഴിഞ്ഞു. 2024-ല്‍ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയുമാണ് ഇന്ത്യയുടെ മുന്‍നിരയെ നയിച്ചതും താങ്ങും തണലുമായതും.

ഇപ്പോഴിതാ, അഭിഷേക് ശര്‍മയുടെയും, ഇഷാന്‍ കിഷന്റെയും അഗ്രസീവ് ബാറ്റിങും ചുറുചുറുക്കുമാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡറിന്റെ കരുത്ത്. കഴിഞ്ഞ തവണ വലംകൈയ്യന്‍മാരായ രോഹിതും, കോഹ്ലിയുമാണ് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തിരുന്നത്. ഇത്തവണ അഭിഷേകും, ഇഷാനുമായിരിക്കും ഓപ്പണര്‍മാരെന്ന് വ്യക്തമാണ്.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിറംങ്ങിയതാണ് ടോപ് ഓര്‍ഡറിലെ ഇടതു വിപ്ലവത്തിന് കാരണമായത്. സഞ്ജു തിളങ്ങിയിരുന്നെങ്കില്‍, അഭിഷേകും സഞ്ജുവും ചേര്‍ന്നുള്ള ഇടതു-വലതു സഖ്യം ഇന്ത്യയുടെ ഓപ്പണിങിന് അടിത്തറ പാകുമായിരുന്നു. എന്നാല്‍ സഞ്ജു നിറം മങ്ങുകയും, ഇഷാന്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ കഥകള്‍ മാറി. സന്നാഹ മത്സരത്തിലും ഇഷാന്‍ മികച്ച ഫോമിലായിരുന്നു. സഞ്ജുവിനാകട്ടെ, അവസരം ലഭിച്ചതുമില്ല.

Also Read: Sanju Samson: സഞ്ജു സാംസണ്‍ സ്വയം പഴിക്കണം; ഇനി അവസരങ്ങളില്ല

ഇടതു-വലതു ഓപ്പണിങ് സഖ്യമെന്ന സങ്കല്‍പത്തില്‍ നിന്ന് രണ്ട് ഇടംകൈയ്യന്‍മാരിലേക്ക് ഇന്ത്യ ചുവടുമാറ്റം നടത്തുമെന്ന സൂചനയാണ് സന്നാഹ മത്സരം നല്‍കുന്നത്. ഈ മാറ്റം ഇന്ത്യയ്ക്ക് ഗുണകരമായി ഭവിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

2024-ലെ ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ മുന്‍നിരയില്‍ ഭൂരിഭാഗവും വലംകൈയ്യന്‍മാരായിരുന്നു. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പരിചയസമ്പത്ത് അന്ന് ഇന്ത്യയ്ക്ക് തുണയായി. എന്നാല്‍ ഇത്തവണ കഥ മാറിക്കഴിഞ്ഞു. ഇത്തവണ ക്യാപ്റ്റന്‍ സൂര്യകുമാര്‍ മാത്രമാണ് ടോപ് ഓര്‍ഡറിലെ ഏക വലതു സാന്നിധ്യം.

പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ച തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവരും ഇടംകൈയ്യന്‍മാരാണ്. ഇത്തവണ സൂര്യകുമാറിലും, ഹാര്‍ദ്ദിക് പാണ്ഡ്യയിലും മാത്രമായി ഇന്ത്യയുടെ ബാറ്റിങിലെ വലംകൈ കരുത്ത് ഒതുങ്ങുമെന്ന് ചുരുക്കം. ഓപ്പണിങില്‍ അഭിഷേകും, ഇഷാനും നല്‍കുന്ന മികച്ച തുടക്കത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അഗ്രസീവ് ശൈലിയില്‍ ഇരുവരും ബൗളര്‍മാരെ ഒട്ടും കരുണയുമില്ലാതെ പ്രഹരിക്കുമെന്നുറപ്പ്. പവര്‍പ്ലേ ഓവറുകളില്‍ അതിവേഗം റണ്‍സ് കണ്ടെത്താനുള്ള ഇരുവരുടെയും വൈഭവമാണ് ഇന്ത്യയുടെ മുതല്‍ക്കൂട്ട്.

Follow Us