Sanju Samson: ‘സഞ്ജുവിന് ക്യാപ്റ്റന്‍സി കിട്ടിയാലും അത്ഭുതമില്ല, ടെസ്റ്റ് കളിക്കുമെന്ന് തോന്നുന്നില്ല’

KN Ananthapadmanabhan on Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെയുടെ ക്യാപ്റ്റനായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് കെഎന്‍ അനന്തപത്മനാഭന്‍. ധോണി വിരമിച്ചാല്‍, അടുത്ത ഒരു മൂന്ന് നാല് കൊല്ലത്തേക്ക് ടീമിനെ കൊണ്ടുപോകാനുള്ള ഒരാളായിട്ടാണ് ചെന്നൈ സഞ്ജുവിനെ കാണുന്നതെന്നും അനന്തപത്മനാഭന്‍.

Sanju Samson: സഞ്ജുവിന് ക്യാപ്റ്റന്‍സി കിട്ടിയാലും അത്ഭുതമില്ല, ടെസ്റ്റ് കളിക്കുമെന്ന് തോന്നുന്നില്ല

സഞ്ജു സാംസണും കെ എൻ അനന്തപത്മനാഭനും

Published: 

10 Mar 2026 | 02:49 PM

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് മുന്‍ കേരള താരവും, രാജ്യാന്തര അമ്പയറുമായ കെഎന്‍ അനന്തപത്മനാഭന്‍. സഞ്ജുവിനെയും, അദ്ദേഹത്തിന്റെ ബാറ്റിങും വളരെ ഇഷ്ടമാണ്. സഞ്ജു നല്ലൊരു മനുഷ്യനാണ്. സഞ്ജു ഇപ്പോള്‍ ഒരു സ്റ്റാറാണ്. രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിട്ടുള്ള താരമാണ്. ധോണി വിരമിച്ചാല്‍, അടുത്ത ഒരു മൂന്ന് നാല് കൊല്ലത്തേക്ക് ടീമിനെ കൊണ്ടുപോകാനുള്ള ഒരാളായിട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ കാണുന്നതെന്നും അനന്തപത്മനാഭന്‍ അഭിപ്രായപ്പെട്ടു.

അതിന്റെ ഉത്തരവാദിത്തവും സഞ്ജുവിനുണ്ട്. സഞ്ജുവിന് ക്യാപ്റ്റന്‍സി കിട്ടിയാലും അത്ഭുതമില്ലെന്ന് ‘ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സ്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സഞ്ജു ചെന്നൈയുടെ ക്യാപ്റ്റനായി മൂന്നു നാല് വര്‍ഷം കളിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ലെഫ്റ്റ് ഹാന്‍ഡറായതുകൊണ്ട്, ഒരു വലംകൈയ്യനെ ഉള്‍പ്പെടുത്താമെന്ന്‌ ടീം തീരുമാനിച്ചതുകൊണ്ടാണ് ലോകകപ്പില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചത്.

Also Read: Sanju Samson: പഴംപൊരിയാണ് സാറേ ഞങ്ങളെ ഒന്നിപ്പിച്ചത്; ചാരുവില്‍ ആ വൈബ് കിട്ടി: സഞ്ജു സാംസണ്‍

വിരാട് കോഹ്ലിയും, എംഎസ് ധോണിയും ചേസ് ചെയ്യുമ്പോള്‍ വളരെ ശാന്തതയോടെയാണ് ബാറ്റു ചെയ്യാറുള്ളത്. അവര്‍ കളി ജയിപ്പിക്കുമെന്ന് നമുക്കറിയാം. ആ സെയിം ഫീലിങാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ സഞ്ജുവിന്റെ പ്രകടനം കണ്ടപ്പോള്‍ അനുഭവപ്പെട്ടതെന്നും അനന്തപത്മനാഭന്‍ പ്രതികരിച്ചു.

വെപ്രാളമില്ലാതെയാണ് സഞ്ജു ബാറ്റു ചെയ്തത്. വിരാട് കോഹ്ലിയുടെ ശാന്തത സഞ്ജുവില്‍ കണ്ടു. സഞ്ജു ഒരു നാലു വര്‍ഷം കൂടി യെങ്കിലും കളിക്കണമെന്ന് ആഗ്രഹമുണ്ട്. സഞ്ജു ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുമെന്ന് തോന്നുന്നില്ല. ഏകദിനത്തിലും, ടി20യിലുമാണ് സാധ്യതകള്‍.

ടി20യില്‍ ഇനിയും ദീര്‍ഘനാളത്തെ കരിയറുണ്ടാകും. ഏകദിനത്തില്‍ ജയ്‌സ്വാളും, കോഹ്ലിയും, രോഹിതും, ഗില്ലുമൊക്കെയുണ്ട്. അതില്‍ എങ്ങനെ കളിക്കുമെന്ന് പറയാനാകില്ല. ക്രിക്കറ്റില്‍ ഒന്നും പറയാനാകില്ലെന്നും അനന്തപത്മനാഭന്‍ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു