AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs England: റണ്‍മല കെട്ടിപ്പൊക്കി ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 608 റണ്‍സ്‌

England need 608 runs to win against India in second test: നാലാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം 113 റണ്‍സിന്റെയും, അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 175 റണ്‍സിന്റെയും കൂട്ടുക്കെട്ടാണ് ഗില്‍ കെട്ടിപ്പൊക്കിയത്. സ്‌കോറിങിന് വേഗത കൂട്ടാനുള്ള ശ്രമത്തിലാണ് ഗില്‍ പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ താരം ഡബിള്‍ സെഞ്ചുറി നേടിയിരുന്നു

India vs England: റണ്‍മല കെട്ടിപ്പൊക്കി ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 608 റണ്‍സ്‌
ശുഭ്മാന്‍ ഗില്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 05 Jul 2025 21:46 PM

ഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 608 റണ്‍സ് വിജയലക്ഷ്യം. ആറു വിക്കറ്റ് നഷ്ടത്തില്‍ 427 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഫോമാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സിലും കരുത്തായത്. 162 പന്തില്‍ 161 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. 13 ഫോറുകളും എട്ട് സിക്‌സറുകളും ഗില്‍ എഡ്ജ്ബാസ്റ്റണില്‍ അടിച്ചുപറത്തി. വ്യക്തിഗത സ്‌കോര്‍ 150 പിന്നിട്ടതും ഗില്‍ സ്‌കോറിങിന്റെ വേഗത കൂട്ടി. ജോ റൂട്ടിനെ തിരഞ്ഞുപിടിച്ച് കടന്നാക്രമിച്ചു. ഒടുവില്‍ ഷോയബ് ബാഷിറിന്റെ പന്തിലാണ് ഗില്‍ പുറത്തായത്. നാലാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം 113 റണ്‍സിന്റെയും, അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 175 റണ്‍സിന്റെയും കൂട്ടുക്കെട്ടാണ് ഗില്‍ കെട്ടിപ്പൊക്കിയത്. സ്‌കോറിങിന് വേഗത കൂട്ടാനുള്ള ശ്രമത്തിലാണ് ഗില്‍ പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ താരം ഡബിള്‍ സെഞ്ചുറി നേടിയിരുന്നു.

ആദ്യ ഇന്നിങ്‌സിലെ പോലെ തന്നെ രണ്ടാം ഇന്നിങ്‌സിലും രവീന്ദ്ര ജഡേജ അര്‍ധ ശതകം നേടി. പുറത്താകാതെ 118 പന്തില്‍ 69 റണ്‍സാണ് താരം നേടിയത്. കെഎല്‍ രാഹുല്‍ -84 പന്തില്‍ 55, ഋഷഭ് പന്ത്-58 പന്തില്‍ 65 എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റ് ബാറ്റര്‍മാര്‍.

Read Also: Vaibhav Suryavanshi: വൈഭവ് എന്നാ സുമ്മാവാ ! അണ്ടര്‍ 19 ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ചുറി

യശ്വസി ജയ്‌സ്വാള്‍-22 പന്തില്‍ 28, കരുണ്‍ നായര്‍-46 പന്തില്‍ 26, നിതീഷ് കുമാര്‍ റെഡ്ഡി-2 പന്തില്‍ 1 എന്നിവര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജോഷ് ടോങും, ഷോയബ് ബാഷിറും രണ്ട് വിക്കറ്റ് വീതവും, ബ്രൈന്‍ കാര്‍സെയും, ജോ റൂട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒമ്പതോവറില്‍ 65 റണ്‍സാണ് റൂട്ട് വഴങ്ങിയത്. ടോഹ് 15 ഓവറില്‍ 93 റണ്‍സും വഴങ്ങി.