Sanju Samson: പ്ലേഓഫിലെത്താൻ ഇന്ന് ജയിച്ചേ തീരൂ; കേരളത്തിനായി സഞ്ജു സാംസൺ കളിക്കുമോ?

Kerala vs Tamilnadu In VHT: വിജയ് ഹസാരെ ട്രോഫിയിൽ കേരളം ഇന്ന് തമിഴ്നാടിനെതിരെ. സഞ്ജു സാംസൺ കളിക്കുമോ എന്ന് വ്യക്തമല്ല.

Sanju Samson: പ്ലേഓഫിലെത്താൻ ഇന്ന് ജയിച്ചേ തീരൂ; കേരളത്തിനായി സഞ്ജു സാംസൺ കളിക്കുമോ?

സഞ്ജു സാംസൺ

Published: 

08 Jan 2026 | 07:44 AM

വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഇന്ന്. ഗ്രൂപ്പ് എയിൽ കേരളം ഇന്ന് തമിഴ്നാടിനെ നേരിടും. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ കളി വിജയിച്ചേ മതിയാവൂ. അതേസമയം, ഇന്ത്യൻ താരം സഞ്ജു സാംസൺ ഇന്ന് കളിക്കുമോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.

ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയ താരങ്ങൾ വിജയ് ഹസാരെ ട്രോഫിയിലെ രണ്ട് മത്സരങ്ങളിൽ മാത്രമേ കളിക്കാവൂ എന്ന് ബിസിസിഐ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ആ റിപ്പോർട്ട് ശരിയാണെങ്കിൽ സഞ്ജു ഇന്ന് തമിഴ്നാടിനെതിരെ കളിക്കില്ല. ഝാർഖണ്ഡിനും പോണ്ടിച്ചേരിക്കുമെതിരെ സഞ്ജു കളിച്ചുകഴിഞ്ഞു. നിബന്ധനയിൽ ബിസിസിഐ ഇളവ് നൽകിയാൽ സഞ്ജു ഇന്നത്തെ നിർണായക മത്സരത്തിലും കളത്തിലിറങ്ങും.

Also Read: WPL 2026: വനിതാ പ്രീമിയർ ലീഗിന് നാളെ തുടക്കം; ടീമുകളുടെ എക്സ് ഫാക്ടർ ആവാനിടയുള്ള താരങ്ങൾ

ഗ്രൂപ്പ് എയിൽ കർണാടക യോഗ്യത നേടിക്കഴിഞ്ഞു. തമിഴ്നാട്, ത്രിപുര, രാജസ്ഥാൻ, പുതുച്ചേരി എന്നീ ടീമുകൾ പുറത്താവുകയും ചെയ്തു. കേരളം, ഝാർഖണ്ഡ്, മധ്യപ്രദേശ് എന്നീ ടീമുകളിൽ നിന്ന് ഒരു ടീമാവും കർണാടകയ്ക്കൊപ്പം പ്ലേ ഓഫിലെത്തുക. മൂന്ന് ടീമുകൾക്കും ആറ് കളിയിൽ നാല് ജയം സഹിതം 16 പോയിൻ്റ്.

നെറ്റ് റൺ റേറ്റ് ആണ് ഈ ടീമുകളുടെ സ്ഥാനം തീരുമാനിച്ചിരിക്കുന്നത്. ഝാർഖണ്ഡിനും പോണ്ടിച്ചേരിക്കുമെതിരായ വമ്പൻ വിജയങ്ങൾ കേരളത്തിൻ്റെ നെറ്റ് റൺ റേറ്റ് മികച്ചതാക്കി. അതിനാൽ കേരളമാണ് നിലവിൽ രണ്ടാം സ്ഥാനത്ത്. കേരളം തമിഴ്നാടിനെ നേരിടുമ്പോൾ മധ്യപ്രദേശ് കർണാടകയെയും ഝാർഖണ്ഡ് ത്രിപുരയെയും നേരിടും. തമിഴ്നാടിനെ കേരളം തോല്പിച്ചാലും ദുർബല ടീമായ ത്രിപുരയ്ക്കെതിരെ വൻ വിജയം നേടിയാൽ ഝാർഖണ്ഡ് പ്ലേ ഓഫ് കളിക്കും. മധ്യപ്രദേശിനാവട്ടെ കർണാടകയെ തോല്പിക്കണം. അതായത്, കേരളം വിജയിച്ചാൽ മാത്രം പോര മറ്റ് രണ്ട് ടീമുകൾ തോൽക്കുകയോ നിറം മങ്ങിയ ജയം നേടുകയോ വേണം.

 

മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
തക്കാളി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..?
ശര്‍ക്കരയിലെ മായം എങ്ങനെ തിരിച്ചറിയാം?
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ