Husband Murders Wife: മക്കളുടെ മുന്നിലിട്ട് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് ഭർത്താവ്; അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകളെയും തീയിലേക്ക് തള്ളിയിട്ടു
Man Sets Wife on Fire: ക്രിസ്മസ് തലേന്നും ഇത്തരത്തിലുണ്ടായ വഴക്കിനു ശേഷം ഇയാൾ കുട്ടികളുടെ മുന്നിൽവെച്ച് ത്രിവേണിയെ ആക്രമിക്കുകയും തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
ഹൈദരാബാദ്: മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്. ഹൈദരാബാദ് നല്ലകുണ്ട സ്വദേശി വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്‌ച പുലർച്ചെ ഹൈദരാബാദിലെ തിലക് നഗറിലെ വാടക വീട്ടിലായിരുന്നു സംഭവം.
അമ്മയെ രക്ഷിക്കാൻ ശ്രമിച്ച ആറ് വയസുകാരി മകളെയും ഇയാൾ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. ക്രൂരകൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.സ്ഥിരം മദ്യപാനിയായ ഭർത്താവ് ത്രിവേണിയെ സംശയമായിരുന്നു. ഈ കാരണം പറഞ്ഞ് ഇരുവരും നിരന്തരം വഴക്കായിരുന്നുവെന്നാണ് ഹൈദരാബാദ് പോലീസ് പറയുന്നത്. ക്രിസ്മസ് തലേന്നും ഇത്തരത്തിലുണ്ടായ വഴക്കിനു ശേഷം ഇയാൾ കുട്ടികളുടെ മുന്നിൽവെച്ച് ത്രിവേണിയെ ആക്രമിക്കുകയും തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
Also Read:പത്താം നിലയിൽ നിന്ന് താഴേക്ക്, അയാൾ മരിച്ചില്ല; പക്ഷെ
നിലവിളി കേട്ട് ഒടിയെത്തിയ അയൽക്കാർ വീടിനുള്ളിലേക്ക് കയറിയപ്പോഴേക്കും ത്രിവേണി മരിച്ചിരുന്നു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഇവരുടെ ആറ് വയസുകാരിയായ മകളെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും നീണ്ടകാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. ഭാര്യയിലുള്ള സംശയം മൂലം പലപ്പോഴും ഇയാൾ ത്രിവേണിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിനു മുൻപ് ത്രിവേണി ഭർത്താവിനെതിരെ പോലീസിലും വനിതാ സംരക്ഷണ സെല്ലിലും പരാതിപ്പെട്ടിരുന്നു.ഈ സംഭവത്തിനു ശേഷം വെങ്കിടേഷ് വീട് വിട്ടിരുന്നു.
ഇതോടെ കുട്ടികളെ നോക്കാനായി ത്രിവേണി ഹോട്ടലിലും ചില വീടുകളിലും ജോലിക്കു പോയിരുന്നു.അടുത്തിടെ ത്രിവേണി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാൽ വീട്ടിലെത്തിയ വെങ്കിടേഷ്, അവരുടെ മാതാപിതാക്കളെ കണ്ട് സംസാരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്ത് വീട്ടിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മദ്യപിക്കില്ലെന്ന് ഉറപ്പ് നൽകിയായിരുന്നു വെങ്കിടേഷ് ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവന്നത്.