AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India W Vs Sri Lanka W: കാര്യവട്ടം പോരില്‍ ഇന്ന് ഇന്ത്യയും ലങ്കയും നേര്‍ക്കുനേര്‍; ജയിച്ചാല്‍ പരമ്പര

India Women Vs Sri Lanka Women: വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വൈകിട്ട് ഏഴിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം

India W Vs Sri Lanka W: കാര്യവട്ടം പോരില്‍ ഇന്ന് ഇന്ത്യയും ലങ്കയും നേര്‍ക്കുനേര്‍; ജയിച്ചാല്‍ പരമ്പര
ഇന്ത്യന്‍ ടീം പരിശീലനത്തില്‍ Image Credit source: Kerala Cricket Association-Facebook
Jayadevan AM
Jayadevan AM | Published: 26 Dec 2025 | 01:34 PM

തിരുവനന്തപുരം: വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വൈകിട്ട് ഏഴിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.

വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ആറു വിക്കറ്റിന് 121 റണ്‍സെടുത്തു. 14.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 44 പന്തില്‍ 69 റണ്‍സെടുത്ത ജെമീമ റോഡ്രിഗസായിരുന്നു കളിയിലെ താരം. 43 പന്തില്‍ 39 റണ്‍സെടുത്ത വിഷ്മി ഗുണരത്‌നെയായിരുന്നു ലങ്കയുടെ ടോപ് സ്‌കോറര്‍.

രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ലങ്ക നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 128 റണ്‍സെടുത്തു. ഇന്ത്യ 49 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 34 പന്തില്‍ 69 റണ്‍സെടുത്ത ഷഫാലി വര്‍മയായിരുന്നു രണ്ടാം മത്സരത്തിലെ താരം.

Also Read: Indian Women Cricket: കേക്ക് മുറിച്ച് ജമീമ, തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷിച്ച് വനിതാ താരങ്ങള്‍

പരമ്പരയിലെ നാലും, അഞ്ചും മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുന്നത്. ഡിസംബര്‍ 28, 30 തീയതികളിലാണ് ഈ മത്സരങ്ങള്‍.

സാധ്യതാ പ്ലേയിങ് ഇലവന്‍

ഇന്ത്യ വിമന്‍: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, റിച്ച ഘോഷ്, സ്‌നേഹ് റാണ, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗണ്ട്, എന്‍ ചരണി.

ശ്രീലങ്ക വിമന്‍: വിഷ്മി ഗുണരത്‌നെ, ചമരി അതപത്തു, ഹാസിനി പെരേര, ഹര്‍ഷിത സമരവിക്രമ, കാവിഷ ദില്‍ഹരി, നിലാക്ഷി ഡി സില്‍വ, കൗഷാനി നുത്യാനങ്ക, ഷാഷിനി ജിംഹാനി, കാവ്യ കാവിന്ദി, മാല്‍കി മന്ദാര