Virat Kohli Dance: അനുഷ്‌കയ്ക്കും സഹതാരങ്ങള്‍ക്കുമൊപ്പം ഡാന്‍സ് ചെയ്ത് കോലി; വെറൈറ്റി ചുവടുകള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍

Virat Kohli’s adorable dance with Anushka Sharma: ഐപിഎല്‍ കിരീടനേട്ടം നൃത്തം ചെയ്ത് ആഘോഷിച്ച് ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോലി. ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും, സഹതാരങ്ങള്‍ക്കുമൊപ്പമാണ് കോലി ചുവടുവെച്ചത്. ആര്‍സിബി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Virat Kohli Dance: അനുഷ്‌കയ്ക്കും സഹതാരങ്ങള്‍ക്കുമൊപ്പം ഡാന്‍സ് ചെയ്ത് കോലി; വെറൈറ്റി ചുവടുകള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍

Virat Kohli Viral Dance

Published: 

01 Jun 2026 | 02:19 PM

Virat Kohli Viral Dance: ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടം നൃത്തം ചെയ്ത് ആഘോഷിച്ച് ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോലി. ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും, സഹതാരങ്ങള്‍ക്കുമൊപ്പമാണ് കോലി ചുവടുവെച്ചത്. ആര്‍സിബി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോലിയുടെ വെറൈറ്റി ചുവടുകള്‍ അതിഗംഭീരമായെന്ന് ആരാധകരും പറയുന്നു. നിരവധി പേരാണ് നൃത്തച്ചുവടിനെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ആര്‍സിബി തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം സ്വന്തമാക്കിയത്. പുറത്താകാതെ 42 പന്തില്‍ 75 റണ്‍സെടുത്ത കോലിയായിരുന്നു കലാശപ്പോരാട്ടത്തിലെ താരം. കോലിയുടെ പ്രകടനം 156 റൺസ് എന്ന വിജയലക്ഷ്യം 18 ഓവറിൽ മറികടക്കാൻ ആർസിബിയെ സഹായിക്കുകയും കിരീടം നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.

കോലിയുടെ വൈറല്‍ ഡാന്‍സ്‌

വിജയത്തിനു ശേഷം നടത്തിയ ആഘോഷത്തിലാണ് അനുഷ്‌ക, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ക്കും, സഹതാരങ്ങള്‍ക്കുമൊപ്പം കോലി ഡാന്‍സ് ചെയ്തത്. നേരത്തെ ക്രുണാല്‍ പാണ്ഡ്യയ്‌ക്കൊപ്പം കോലി നൃത്തം ചെയ്യുന്ന രംഗങ്ങളും വൈറലായിരുന്നു. ‘വണ്‍ ഫെല്‍റ്റ് നൈസ്, വീ ഡിഡ് ഇറ്റ് ടൈ്വസ്’ എന്ന് എഴുതിയ ടീ ഷര്‍ട്ടും ധരിച്ചായിരുന്നു കോലിയുടെ ആഘോഷം. അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

Also Read: RCB IPL 2026 Champions: ഈ സാലയും കപ്പ് തൂക്കി; ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം

ഇതൊക്കെ സ്വപ്‌നം കാണുന്ന കാര്യങ്ങളാണെന്നായിരുന്നു കിരീടനേട്ടത്തെക്കുറിച്ച് മത്സരശേഷം കോലി പ്രതികരിച്ചത്. വിജയ റണ്‍സ് കുറിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഈയൊരു നിമിഷത്തെക്കുറിച്ച് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ടെന്നും സമ്മാനദാനച്ചടങ്ങളില്‍ താരം വ്യക്തമാക്കി. താന്‍ എപ്പോഴും ക്രിക്കറ്റിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയാണ്. ബൗളർമാർക്കെതിരെ ആക്രമിച്ച് കളിച്ച് കൂടുതൽ റൺസ് നേടാൻ ശ്രമിച്ചെന്നും വിരാട് കോലി പറഞ്ഞു.

എല്ലാ ബാറ്റര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചു. ശക്തമായ ടീമില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. അതുകൊണ്ട് കളിക്കളത്തില്‍ ആത്മവിശ്വാസുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ വളരെ വ്യത്യസ്തമായി ഈ ഫൈനൽ അനുഭവപ്പെട്ടുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.

കോലിയുടെ പ്രകടനം

ഈ ഐപിഎല്‍ സീസണിലും മികച്ച പ്രകടനമാണ് വിരാട് കോലി പുറത്തെടുത്തത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നാലാമതായിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 675 റണ്‍സ് അടിച്ചുകൂട്ടി. 165.84 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

അഞ്ച് അര്‍ധ സെഞ്ചുറിയും, ഒരു സെഞ്ചുറിയും നേടി. 56.25 ആയിരുന്നു ഈ സീസണിലെ കോലിയുടെ ആവറേജ്. 73 ഫോറുകളും. 25 സിക്‌സറുകളും താരം അടിച്ചുകൂട്ടി.

ഐപിഎല്ലിലും രാജാവ്‌

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോലിയാണ്. 275 ഇന്നിങ്‌സുകളില്‍ നിന്ന് 9336 റണ്‍സാണ് കോലി നേടിയത്. രണ്ടാമതുള്ള രോഹിത് ശര്‍മ നേടിയത് 7329 റണ്‍സാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ 68 അര്‍ധ സെഞ്ചുറികളും, ഒമ്പത് സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്.

English Summary

RCB won back-to-back IPL titles by defeating Gujarat Titans. Virat Kohli scored a match-winning, unbeaten 75 runs. Virat Kohli scored a match-winning, unbeaten 75 runs. At 37, Kohli credited young players for changing his mindset.

Follow Us
മഴക്കാലത്ത് വെള്ളം കുടി കുറയുമ്പോൾ സംഭവിക്കുന്നത്
പ്രമേഹത്തിന് ബെസ്റ്റാ! ചാമ്പക്കയുടെ ​ഗുണങ്ങൾ
ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക്‌ വൈധവ്യ യോഗമുണ്ട്; പരിഹാരം
പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്?
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു