AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

RCB IPL 2026 Champions: ഈ സാലയും കപ്പ് തൂക്കി; ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം

Royal Challengers Bengaluru defeat Gujarat Titans to win consecutive IPL trophy : തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ. കലാശപ്പോരാട്ടത്തില്‍ ആര്‍സിബി ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തു. 156 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്നു.

RCB IPL 2026 Champions: ഈ സാലയും കപ്പ് തൂക്കി; ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം
ആര്‍സിബി ഐപിഎല്‍ ജേതാക്കള്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 31 May 2026 | 11:39 PM

അഹമ്മദാബാദ്: തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ. കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന്‌ തകര്‍ത്തു. 156 റണ്‍സ് വിജയലക്ഷ്യം രണ്ടോവര്‍ ബാക്കിനില്‍ക്കെ ആര്‍സിബി മറികടന്നു. പുറത്താകാതെ 42 പന്തില്‍ 75 റണ്‍സെടുത്ത വിരാട് കോലി ആര്‍സിബിയുടെ പോരാട്ടത്തിന് നേതൃത്വം നല്‍കി. സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ എട്ടു വിക്കറ്റിന് 155, ആര്‍സിബി 18 ഓവറില്‍ അഞ്ച് വിക്കറ്റിന് 161.

ഓപ്പണര്‍മാരായ വെങ്കടേഷ് അയ്യരും, വിരാട് കോലിയും ആര്‍സിബിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മുന്നിലുള്ളത് കുറഞ്ഞ് വിജയലക്ഷ്യമായിരുന്നെങ്കിലും, ഇരുവരും തുടക്കം മുതല്‍ തകര്‍ത്തടിച്ചു. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ വെങ്കടേഷ് പുറത്താകുമ്പോഴേക്കും ആര്‍സിബിയുടെ സ്‌കോര്‍ 62-ലെത്തിയിരുന്നു. ഇമ്പാക്ട് പ്ലയറായെത്തിയ വെങ്കടേഷ് 16 പന്തില്‍ 32 റണ്‍സ് നേടി. മുഹമ്മദ് സിറാജിന്റെ പന്തില്‍ കഗിസോ റബാദയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ആ വിക്കറ്റുകള്‍

തൊട്ടുപിന്നാലെ ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലിനെ അധിക നേരം നിലയുറപ്പിക്കാന്‍ കഗിസോ റബാദ അനുവദിച്ചില്ല. നാലു പന്തില്‍ ഒരു റണ്‍സെടുത്ത ദേവ്ദത്തിനെ റബാദ പുറത്താക്കി. ഈ വിക്കറ്റോടെ ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ് റബാദ സ്വന്തമാക്കി. 17 മത്സരങ്ങളില്‍ നിന്ന് 29 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. തൊട്ടുപിന്നിലുള്ള ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാര്‍ 16 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍ സ്വന്തമാക്കി.

തുടരെ തുടരെ ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെയും (13 പന്തില്‍ 25 റണ്‍സ്), ക്രുണാല്‍ പാണ്യയെയും (രണ്ടു പന്തില്‍ ഒന്ന്) പുറത്താക്കി റാഷിദ് ഖാന്‍ ആര്‍സിബിയെ ഞെട്ടിച്ചു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ കോലി-ടിം ഡേവിഡ് സഖ്യം വീണ്ടും ആര്‍സിബിയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 41 റണ്‍സാണ് ഈ പാര്‍ട്ട്ണര്‍ഷിപ്പ് ആര്‍സിബിക്ക് സമ്മാനിച്ചത്. 17 പന്തില്‍ 24 റണ്‍സെടുത്ത ടിം ഡേവിഡിനെ പുറത്താക്കി അര്‍ഷദ് ഖാനാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ജിതേഷ് ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് കോലി ആര്‍സിബിയെ കിരീടനേട്ടത്തിലേക്ക് നയിച്ചു. ജിതേഷ് ശര്‍മ 14 പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

Also Read: RCB vs GT Live Score, IPL 2026 Final: ഗുജറാത്ത് ബാറ്റര്‍മാര്‍ക്ക് പിഴച്ചു; ആര്‍സിബിയുടെ വിജയലക്ഷ്യം 156 റണ്‍സ്‌

ഗുജറാത്തിന്റെ തകര്‍ച്ച

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാറിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. തുടക്കം മുതല്‍ ഗുജറാത്ത് കൂട്ടത്തകര്‍ച്ച നേരിട്ടു. പല മത്സരങ്ങളിലും ഗുജറാത്തിന് കരുത്ത് പകര്‍ന്ന ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും, സായ് സുദര്‍ശനും ഫൈനലില്‍ നിരാശപ്പെടുത്തി. ഗുജറാത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ ഗില്‍ എട്ടു പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. 12 പന്തില്‍ 12 റണ്‍സെടുക്കാനെ സായിക്ക് സാധിച്ചുള്ളൂ.

വണ്‍ ഡൗണായെത്തിയ നിഷാന്ത് സിന്ധുവും വന്ന പോലെ മടങ്ങി. 18 പന്തില്‍ 20 റണ്‍സായിരുന്നു സിന്ധുവിന്റെ സമ്പാദ്യം. ഗുജറാത്തിന്റെ പ്രതീക്ഷയായിരുന്ന ജോസ് ബട്ട്‌ലറും ഇന്ന് നിറം മങ്ങി. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ബട്ട്‌ലര്‍ക്ക് 23 പന്തില്‍ നേടാനായത് 19 റണ്‍സ് മാത്രം.

അഞ്ചാമനായി ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ മാത്രമാണ് ഗുജറാത്തിനായി പോരാടിയത്. പുറത്താകാതെ 30 പന്തില്‍ 50 റണ്‍സെടുത്ത വാഷിങ്ടണിന്റെ പ്രകടനമാണ് ഗുജറാത്തിന്റെ സ്‌കോര്‍ബോര്‍ഡ് 150 കടത്തിയത്.

ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ തെവാട്ടിയയും, ജേസണ്‍ ഹോള്‍ഡറും അഞ്ച് പന്തില്‍ ഏഴു റണ്‍സെടുത്ത് മടങ്ങി. ആറു പന്ത് നേരിട്ട അര്‍ഷദ് ഖാന്‍ 15 റണ്‍സെടുത്തു. റാഷിദ് ഖാന്‍ മൂന്ന് പന്തില്‍ ഏഴു റണ്‍സെടുത്ത് പുറത്തായി. കഗിസോ റബാദ മൂന്നു പന്തില്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.

ജേക്കബ് ഡഫി ഒഴികെയുള്ള ആര്‍സിബി ബൗളര്‍മാരെല്ലാം വിക്കറ്റ് വീഴ്ത്തി. റാസിക് സലാം മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഭുവനേശ്വര്‍ കുമാറും, ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതവും, ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും നേടി.

English Summary

Royal Challengers Bengaluru won their second consecutive IPL title by defeating Gujarat Titans by five wickets. Chasing a target of 156 runs, RCB comfortably reached the mark in 18 overs. Virat Kohli anchored the chase with a brilliant, unbeaten 75 runs off 42 balls. Earlier, RCB bowler Rasikh Salam took three wickets to restrict Gujarat Titans to 155 runs.

Follow Us