IPL 2026: ഇവനോ സഞ്ജുവിന് പകരക്കാരന്‍? ഒരു സിക്‌സ് പോലുമില്ല; ഗില്ലിനെ എയറിലാക്കി ആരാധകര്‍
Sanju Samson vs Shubman Gill: സഞ്ജു സാംസണ് പകരമായി ഗില്ലിനെ കാണാനാകില്ലെന്ന വാദം സാധൂകരിക്കാന്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത് ഐപിഎല്ലിലെ ഇരുതാരങ്ങളുടെയും പ്രകടനമാണ്. പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ 27 പന്തുകള്‍ നേരിട്ടെങ്കിലും ഒരു സിക്‌സ് പോലും നേടാന്‍ ഗില്ലിന് സാധിച്ചില്ലെന്ന് ആരാധകര്‍.

സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ
സഞ്ജു സാംസണോ, അതോ ശുഭ്മാന്‍ ഗില്ലോ? ടി20യില്‍ ഇന്ത്യയുടെ ഓപ്പണര്‍ ആരായിരിക്കണമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ എപ്പോഴും സജീവമാണ്. ഇരു താരങ്ങളെയും അനുകൂലിച്ചും, പ്രതികൂലിച്ചും വാദങ്ങള്‍ ഉയരാറുണ്ട്. ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ രാജ്യാന്തര ടി20യില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം സഞ്ജു അരക്കിട്ടുറപ്പിച്ചെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍ ഏത് നിമിഷവും ഗില്ലിന്റെ തിരിച്ചുവരവ് തള്ളിക്കളയാനുമാകില്ല. നിലവില്‍ ഏകദിനത്തിലും, ടി20യിലും ഗില്ലാണ് ക്യാപ്റ്റന്‍. എല്ലാ ഫോര്‍മാറ്റിലും ഒറ്റ ക്യാപ്റ്റനെന്ന നയം ബിസിസിഐ നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ ടി20യിലേക്കുള്ള തിരിച്ചുവരവ് ഗില്ലിന് എളുപ്പമാകും, അതും നായകവേഷത്തില്‍.
എന്നാല്‍ ടി20യില്‍ ഓപ്പണറായി പല മത്സരങ്ങളിലും അവസരം ലഭിച്ചിട്ടും ഗില്ലിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. മറുവശത്ത്, സഞ്ജുവാകട്ടെ മികച്ച ഫോമിലുമാണ്. അതുകൊണ്ട് തന്നെ, ഗില്‍ തിരിച്ചെത്തിയാലും, ഇല്ലെങ്കിലും സഞ്ജുവിന് നിലവില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് വെല്ലുവിളികളില്ലെന്നാണ് ആരാധകരുടെ വിശ്വാസം.
സഞ്ജുവിന് പകരം സഞ്ജു മാത്രം
സഞ്ജുവിന് പകരമായി ഗില്ലിനെ കാണാനാകില്ലെന്ന വാദം സാധൂകരിക്കാന്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത് ഐപിഎല്ലിലെ ഇരുതാരങ്ങളുടെയും പ്രകടനമാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഏഴു പന്തില്‍ ആറു റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്.
ആദ്യം ബാറ്റു ചെയ്യുന്ന ടീമിന് ഒട്ടും അനുകൂലമല്ലായിരുന്നു ഗുവാഹത്തിയിലെ പിച്ചിന്റെ സാഹചര്യം. കനത്ത മഴ മൂലം ഗ്രൗണ്ടില്‍ ഈര്‍പ്പം നിലനിന്നത് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കി. പിച്ചിലെ ഈര്‍പ്പമാണ് സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടേറിയതാക്കിയതെന്ന് മുന്‍ താരം ആര്‍ അശ്വിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സഞ്ജു പുറത്തായ പന്ത് നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്തായാലും, അടുത്ത മത്സരം മുതല്‍ സഞ്ജു ഫോമിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഗില്ലിന്റെ പ്രകടനം
കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍, ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ 39 റണ്‍സാണ് നേടിയത്. 27 പന്തിലായിരുന്നു ഗില്ലിന്റെ പ്രകടനം. ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും, ഗില്ലിന്റെ പ്രകടനത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ആരാധകര്‍ രംഗത്തെത്തി.
27 പന്തുകള്‍ നേരിട്ടെങ്കിലും ഒരു സിക്‌സ് പോലും നേടാന്‍ ഗില്ലിന് സാധിച്ചില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഗില്ലിന്റെ ബാറ്റിങ് മന്ദഗതിയിലായിരുന്നുവെന്നും, ഇത്തരമൊരു താരത്തെ സഞ്ജുവിനെ പോലൊരു താരത്തിന് പകരക്കാരനായി എങ്ങനെ കാണാനാകുമെന്നുമാണ് ആരാധകരുടെ ചോദ്യം.
സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍
Gill always slows down when it matters the most.And now their fans want this scooter over Sanju comedy at its peak. https://t.co/e2tw7AcxfN
— Katam Sunil (@SunilKatam74771) April 1, 2026
When Shubman Gill was the T20I choice ahead of Sanju Samson, Abhishek Sharma and Yashasvi Jaiswal… 🤭 pic.twitter.com/eibrmYdZ0R
— Dinda Academy (@academy_dinda) March 31, 2026