AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026: സഞ്ജുവിനെയും ചെന്നൈയും കുറ്റം പറയുന്നവര്‍ അറിയാന്‍; രാജസ്ഥാനെതിരെ ചതിച്ചത് പിച്ചിലെ ആ പ്രശ്‌നം; അക്കമിട്ട് നിരത്തി അശ്വിന്‍

R Ashwin Defends CSK Batters Including Sanju Samson: രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 19.4 ഓവറില്‍ 127 റണ്‍സിന് ചെന്നൈ ഓള്‍ ഔട്ടായി. 12.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയലക്ഷ്യം മറികടന്നു.

IPL 2026: സഞ്ജുവിനെയും ചെന്നൈയും കുറ്റം പറയുന്നവര്‍ അറിയാന്‍; രാജസ്ഥാനെതിരെ ചതിച്ചത് പിച്ചിലെ ആ പ്രശ്‌നം; അക്കമിട്ട് നിരത്തി അശ്വിന്‍
CSK vs RR IPL 2026Image Credit source: PTI
Jayadevan AM
Jayadevan AM | Edited By: Arun Nair | Updated On: 21 Apr 2026 | 01:23 PM

ഗുവാഹത്തി: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 19.4 ഓവറില്‍ 127 റണ്‍സിന് ചെന്നൈ ഓള്‍ ഔട്ടായി. 12.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയലക്ഷ്യം മറികടന്നു.

സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്‌വാദ് അടക്കമുള്ളവര്‍ നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ടതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. പിച്ചിലെ ഈര്‍പ്പം പേസ് ബൗളിങിനെ തുണയ്ക്കുമെന്ന് മനസിലാക്കിയ റോയല്‍സ് ടോസ് നേടിയതും ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മോശം പ്രകടനത്തെ തുടര്‍ന്ന് ചെന്നൈ ബാറ്റര്‍മാരെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ചെന്നൈ താരങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ആര്‍ അശ്വിന്‍. ഗുവാഹത്തിയിലെ മത്സരത്തില്‍ സിഎസ്‌കെയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചതെന്ന് അശ്വിന്‍ സമ്മതിച്ചു. എന്നാല്‍ ആ പിച്ചില്‍ ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രയാസകരമായിരുന്നുവെന്ന് അദ്ദേഹം കാര്യകാരണങ്ങള്‍ സഹിതം എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിശദീകരിച്ചു.

Also Read: Vaibhav Suryavanshi: ‘ഇന്ത്യയ്ക്ക് വേണ്ടെങ്കില്‍ വൈഭവിനെ ഇങ്ങു തന്നേക്ക്; പൊന്നുപോലെ നോക്കിക്കോളാം’; വ്യാമോഹം പങ്കുവെച്ച് ഐസ്‌ലാന്റ് ക്രിക്കറ്റ്‌

മഴ കാരണം കഴിഞ്ഞ മൂന്ന് ദിവസം പിച്ച് മൂടിക്കെട്ടി കിടക്കുകയായിരുന്നു. അതുകൊണ്ട് പിച്ചിലുണ്ടായ ഈര്‍പ്പം ആദ്യം ബൗള്‍ ചെയ്ത ടീമിന് വലിയ മുന്‍തൂക്കം നല്‍കിയെന്ന് അശ്വിന്‍ പറഞ്ഞു. സഞ്ജുവിനെ പുറത്താക്കാന്‍ പന്ത് എത്രത്തോളം സീം ചെയ്തുവെന്ന് വ്യക്തമാക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

ടി20 ഫോർമാറ്റിൽ ഇത്രയും സീം മൂവ്മെന്റ് അനുയോജ്യമല്ല. അനിയന്ത്രിതമായ ഇത്തരം സാഹചര്യങ്ങളെ നേരിടുകയെന്നത് ബുദ്ധിമുട്ടാണ്. 140+ വേഗതയിൽ ബാറ്ററുടെ നേരെ വരുന്ന ഒരു ‘ബിഗ്‌ സ്പിന്നിംഗ് ഡെലിവറി’യെ നേരിടുന്നതുപോലെയായിരുന്നു അതെന്നും അശ്വിന്‍ വ്യക്തമാക്കി.

അശ്വിൻ്റെ ട്വീറ്റ്

Follow Us