WPL 2026: കോടികള്‍ ചാക്കിലാക്കി ദീപ്തി, മലയാളി താരങ്ങള്‍ക്കും കോളടിച്ചു, ഡബ്ല്യുപിഎല്‍ അന്തിമ ചിത്രം ഇതാ
WPL 2026 Teams And Players List: വനിതാ പ്രീമിയര്‍ ലേഗത്തില്‍ മലയാളി താരങ്ങള്‍. സജന സജീവന്‍, ആശ ശോഭന, മിന്നും മണി എന്നിവര്‍ നേട്ടമുണ്ടാക്കി. സജന മുംബൈയിലേക്കും, മിന്നു ഡല്‍ഹിയിലേക്കും തിരികെയെത്തി. ആശ ശോഭന യുപി വാരിയേഴ്‌സിലെത്തി

Deepti Sharma
വനിതാ പ്രീമിയര്‍ ലേഗത്തില്‍ തിളങ്ങി മലയാളി താരങ്ങള്‍. സജന സജീവന്‍, ആശ ശോഭന, മിന്നും മണി എന്നീ മലയാളി താരങ്ങളാണ് നേട്ടമുണ്ടാക്കിയത്. മുന്‍ ആര്‍സിബി താരമായിരുന്ന ആശ ശോഭനയെ 1.1 കോടി രൂപയ്ക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. വാശിയേറിയ ലേലപ്പോരാട്ടത്തില്‍ സജന സജീവനെ 75 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. കഴിഞ്ഞ സീസണിലും സജന മുംബൈയുടെ താരമായിരുന്നു. 30 ലക്ഷം രൂപയായിരുന്നു ആശയുടെയും സജനയുടെയും അടിസ്ഥാന തുക.
മിന്നും മണി അടിസ്ഥാനത്തുകയായ 40 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടരും. ആദ്യ ഘട്ടത്തില്‍ മിന്നു അണ്‍സോള്‍ഡായിരുന്നു. എന്നാല്‍ പിന്നീട് ഡല്‍ഹി മിന്നുവിനെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.
ദീപ്തിക്ക് കോളടിച്ചു
ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. യുപി വാരിയേഴ്‌സ് റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് ഉപയോഗിച്ച് 3.20 കോടി രൂപയ്ക്ക് ദീപ്തിയെ നിലനിര്‍ത്തി. വനിതാ ഏകദിന ലോകകപ്പിലെ മിന്നും പ്രകടനമാണ് ദീപ്തിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. ഡബ്ല്യുപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രണ്ടാമത്തെ താരമായി ദീപ്തി മാറി. 3.50 കോടി ലഭിച്ച സ്മൃതി മന്ദാനയാണ് ഒന്നാമത്.
ന്യൂസിലൻഡ് ഓൾറൗണ്ടർ അമേലിയ കെര്‍ മൂന്ന് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍ തുടരും. ശിഖ പാണ്ഡെയെ യുപി വാരിയേഴ്‌സ് 2.40 കോടി രൂപയ്ക്ക് സ്വന്തമാക്കി. ചരണിയെ ഡൽഹി ക്യാപിറ്റൽസ് 1.30 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ വോൾവാർഡിനെ 1.10 കോടി രൂപയ്ക്കും വെസ്റ്റ് ഇന്ത്യൻ ബാറ്റ്‌സ്മാൻ ചിനെല്ലെ ഹെൻറിയെ 1.30 കോടി രൂപയ്ക്കും ഡല്‍ഹി സ്വന്തമാക്കി.
ക്രാന്തി ഗൗഡ് (50 ലക്ഷം), സോഫി എക്ലെസ്റ്റോണ്‍ (85 ലക്ഷം) എന്നീ താരങ്ങള്‍ക്കു വേണ്ടിയും യുപി ആര്‍ടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചു. ഹര്‍ലീന്‍ ഡിയോള്‍ 50 ലക്ഷം രൂപയ്ക്ക് ആര്‍സിബിയിലെത്തി. അരുന്ധതി റെഡ്ഡി (75 ലക്ഷം രൂപ), രാധ യാദവ് (65 ലക്ഷം രൂപ), ദക്ഷിണാഫ്രിക്കൻ താരം നദീൻ ഡി ക്ലർക്ക് (65 ലക്ഷം രൂപ) എന്നിവര്‍ ആര്‍സിബിയിലെത്തി.
മെഗ് ലാനിങ് (1.90 കോടി രൂപ)-യുപി വാരിയേഴ്‌സ്, സോഫി ഡിവൈന്‍ (രണ്ട് കോടി രൂപ)-ഗുജറാത്ത് ജയന്റ്‌സ്, ഫീബ് ലിച്ച്ഫീല്‍ഡ് (1.20 കോടി)-യുപി വാരിയേഴ്‌സ്, പ്രതീക റാവല്‍ (50 ലക്ഷം)-യുപി വാരിയേഴ്‌സ് എന്നിങ്ങനെയാണ് മറ്റ് ലേലവിവരങ്ങള്‍.
Also Read: WPL 2026 Auction : ആശയ്ക്ക് കോടി തിളക്കം; മലയാളി താരത്തെ സ്വന്തമാക്കി യുപി വാരിയേഴ്സ്
ഡല്‍ഹി ക്യാപിറ്റല്‍സ്
അന്നബെല്‍ സഥര്‍ലന്‍ഡ്, ലൂസി ഹാമില്‍ട്ടണ്‍, ഷഫാലി വെര്‍മ, ചിന്നേലെ ഹെന്റി, മമത മാഡിവാല, സ്‌നേഹ് റാണ, ദീയ യാധവ്, മരിസന്നെ കാപ്പ്, ശ്രീ ചരണി, ജെമിമ റോഡ്രിഗസ്, മിന്നു മണി, തന്ന്യ ഭാട്ടിയ, ലോറ വോള്‍വാര്‍ട്ട്, നന്ദിനി ശര്‍മ, ലിസെലെ ലീ, നികി പ്രസാദ്.
ഗുജറാത്ത് ജയന്റ്‌സ്
അനുഷ്‌ക ശര്‍മ, ജോര്‍ജിയ വെയര്‍ഹാം, രേണുക സിങ്, അഷ്‌ലെയ് ഗാര്‍ഡ്‌നര്‍, ഹാപ്പി കുമാരി, ശിവാനി സിങ്, ആയുഷ് സോണി, കനിക അഹുജ, സോഫി ഡെവിന്‍, ബേത്ത് മൂണി, കശീവ് ഗൗതം, തനുജ കന്‍വര്‍, ഭാര്‍തി ഫുല്‍മാലി, കിം ഗാര്‍ത്ത്, ടൈറ്റസ് സധു, ഡാനിയലെ വ്യാട്ട്, രാജേശ്വരി ഗെയ്ക്വാദ്, യാസ്തിക ഭാട്ടിയ
മുംബൈ ഇന്ത്യന്‍സ്
അമന്‍ജോത് കൗര്‍, നല്ല റെഡി, സജന സജീവന്‍, അമേലിയ കെര്‍, നടാലിയ സിവര്‍ ബ്രന്റ്, സംസ്‌കൃതി ഗുപ്ത, ജി കമാലിനി, നിക്കോള കാരി, ഷബ്‌നിം ഇസ്മയില്‍, ഹര്‍മന്‍പ്രീത് കൗര്‍, പൂനം ഖെംനാര്‍, ട്രിവേണി വസിസ്ത, ഹെയ്‌ലി മാത്യുസ്, രാഹില ഫിര്‍ദൂസ്, മില്ലി ഇല്ലിങ്വര്‍ത്ത്, സെയ്ക ഇഷാഖ്.
ആര്‍സിബി
അരുന്ധതി റെഡ്ഡി, ലൗറന്‍ ബെല്‍, രാധ യാദവ്, ഡി ഹേമലത, ലിന്‍സി സ്മിത്ത്, റിച്ച ഘോഷ്, എലിസ് പെറി, നദൈന്‍ ഡി ക്ലര്‍ക്ക്, ശ്രേയങ്ക പാട്ടില്‍, ഗൗതമി നായിക്, പൂജ വസ്ത്രകര്‍, സ്മൃതി മന്ദാന, ജോര്‍ജിയ വോള്‍, പ്രത്യുക്ഷ കുമാര്‍, ഗ്രേസ് ഹാരിസ്, പ്രേമ റാവത്ത്.
യുപി വാരിയേഴ്‌സ്
ആശ ശോഭന, കിരണ്‍ നാവ്ഗിരെ, ഷിപ്ര ഗിരി, ക്ലോ ട്രയോണ്‍, ക്രാന്തി ഗൗഡ്, ശ്വേത ഷെറാവത്ത്, ഡിയാന്‍ഡ്ര ഡോട്ടിന്‍, ഫോബി ലിച്ച്ഫീല്‍ഡ്, സോഫി എക്ലെസ്റ്റോണ്‍, ജി തൃഷ്, പ്രതിക റാവല്‍, സുമന്‍ മീന, ഹര്‍ലീന്‍ ഡിയോള്‍, ശിഖ പാണ്ഡെ, ടാറ നൊറിസ്.