WPL 2026: വനിതാ പ്രീമിയർ ലീഗിന് നാളെ തുടക്കം; ടീമുകളുടെ എക്സ് ഫാക്ടർ ആവാനിടയുള്ള താരങ്ങൾ

WPL X Factor Players: വനിതാ പ്രീമിയർ ലീഗിലെ ചില എക്സ് ഫാക്ടർ താരങ്ങളുണ്ട്. ഇവരിൽ ചിലരെ പരിചയപ്പെടാം.

WPL 2026: വനിതാ പ്രീമിയർ ലീഗിന് നാളെ തുടക്കം; ടീമുകളുടെ എക്സ് ഫാക്ടർ ആവാനിടയുള്ള താരങ്ങൾ

വനിതാ പ്രീമിയർ ലീഗ്

Published: 

08 Jan 2026 | 07:07 AM

വനിതാ പ്രീമിയർ ലീഗിന് ഈ മാസം 9ന് തുടക്കമാവുകയാണ്. ഒരു മാസം നീണ്ട ലീഗിൻ്റെ ഉദ്ഘാടന മത്സരം മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ്. വിവിധ ടീമുകളിൽ എക്സ് ഫാക്ടർ ആവാൻ സാധ്യതയുള്ള ചില താരങ്ങളുണ്ട്. ഇവരിൽ ചിലരെ പരിശോധിക്കാം.

ലിൻഡ്സി സ്മിത്ത്
ഇംഗ്ലണ്ട് ലെഫ്റ്റ് ആം സ്പിന്നറായ ലിൻഡ്സി സ്മിത്തിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് സ്വന്തമാക്കിയത്. 22 ടി20കളിൽ നിന്ന് 6.64 എക്കോണമിയിൽ 23 വിക്കറ്റുകളാണ് താരം നേടിയത്. ഇന്ത്യ ജേതാക്കളായ ഏകദിന ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ നിന്ന് താരം 12 വിക്കറ്റുകൾ നേടിയിരുന്നു. വനിതാ ബിഗ് ബാഷിലെ 11 മത്സരങ്ങളിൽ നിന്ന് താരം 15 വിക്കറ്റും നേടി.

Also Read: Sanju Samson: സഞ്ജു സാംസൺ എന്താണ് ചെയ്യുന്നത്? വിഷ്ണു വിനോദിനെ കണ്ടുപഠിക്കൂ; വിമർശിച്ച് ആരാധകർ

ലോറ വോൾഫാർട്ട്
കഴിഞ്ഞ ഡബ്ല്യുപിഎൽ സീസണുകളിൽ പകരക്കാരിയായി എത്തി ഗുജറാത്ത് ജയൻ്റ്സിൻ്റെ പ്രധാന താരമായ ലോറ 85 ടി20കളിൽ നിന്ന് 2225 റൺസാണ് നേടിയിരിക്കുന്നത്. വനിതാ പ്രീമിയർ ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 342 റൺസും താരം നേടി. മെഗ് ലാനിങിന് പകരക്കാരിയായാണ് ഡൽഹി ക്യാപിറ്റൽസ് ലോറയെ ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനാണ്.

ആഷ്ലി ഗാർഡ്നർ
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആഷ്ലി ഗാർഡ്നർ. 96 ടി20കളിൽ നിന്ന് 1411 റൺസും 6.55 എക്കോണമിയിൽ 78 വിക്കറ്റും താരത്തിനുണ്ട്. വനിതാ പ്രീമിയർ ലീഗിൽ 25 മത്സരങ്ങളിൽ നിന്ന് 567 റൺസും 25 വിക്കറ്റും. ഏത് ടീമിൽ കളിച്ചാലും ആ ടീമിൻ്റെ നിലവാരം ഉയർത്താൻ കഴിയുന്ന ഗാർഡ്നർ ഗുജറാത്ത് ജയൻ്റ്സ് ക്യാപ്റ്റനാന്.

 

മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
തക്കാളി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..?
ശര്‍ക്കരയിലെ മായം എങ്ങനെ തിരിച്ചറിയാം?
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ