Year Ender 2025: 2025ൻ്റെ നഷ്ടങ്ങളായി ഡീഗോ ജോട്ട അടക്കമുള്ള ഇതിഹാസങ്ങൾ; ഇക്കൊല്ലം വിടപറഞ്ഞ കായികതാരങ്ങൾ
Sports Demises This Year: ഇക്കൊല്ലം കായികലോകത്തിന് നഷ്ടമായ ഇതിഹാസതാരങ്ങളുണ്ട്. ഡീഗോ ജോട്ട മുതൽ ആരംഭിക്കുന്ന നഷ്ടങ്ങളിൽ പ്രധാനപ്പെട്ടവർ ഇവരാണ്.

ഡീഗോ ജോട്ട
2025ലെ കായികലോകം നഷ്ടങ്ങളിൽ വീർപ്പുമുട്ടിയതാണ്. ഫുട്ബോളർ ഡീഗോ ജോട്ട മുതൽ ക്രിക്കറ്റ്, ബോക്സിംഗ് തുടങ്ങി വിവിധ മേഖലകളിലെ ഇതിഹാസങ്ങൾ ഇക്കൊല്ലം വിടപറഞ്ഞു. ഈ വർഷം നഷ്ടമായവരിൽ പ്രമുഖരായ 10 താരങ്ങളെ നമുക്ക് ഓർമിക്കാം.
1. ഡീഗോ ജോട്ട: ഈ വർഷം കായികലോകത്തെ ഏറ്റവും വലിയ ഞെട്ടലായിരുന്നു ലിവർപൂൾ താരം ഡീഗോ ജോട്ടയുടെ വിയോഗം. ജൂലായ് മൂന്നിന് സ്പെയിനികുണ്ടായ ഒരു വാഹനാപകടത്തിലാണ് ഈ 28 വയസുകാരൻ കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു ഈ പോർച്ചുഗൽ താരം മരണപ്പെട്ടത്.
2. ഹാരോൾഡ് ബേർഡ്: ക്രിക്കറ്റ് ലോകത്തെ ഏറ്റവും ജനപ്രിനായ അമ്പയർമാരിൽ ഒരാളായ ഹരോൾഡ് ഡിക്കി ബേർഡ് സെപ്തംബർ 22 നാണ് മരണപ്പെട്ടത്. തൻ്റെ 92ആം വയസിലായിരുന്നു മരണം. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ഉൾപ്പെടെ അദ്ദേഹം അമ്പയറിങ് ചെയ്തിട്ടുണ്ട്.
3. ജോർജ് ഫോർമാൻ: ഹെവിവെയ്റ്റ് ബോക്സിംഗ് ഇതിഹാസമായിരുന്ന ജോർജ് ഫോർമാൻ മാർച്ച് 21ന് തൻ്റെ 76ആം വയസിലാണ് മരണപ്പെട്ടത്. മുഹമ്മദ് അലി, ജോ ഫ്രേസിയർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ബോക്സിംഗ് റിംഗിൽ പോരടിച്ച ഫോർമാൻ 45ആം വയസിൽ വീണ്ടും ലോകചാമ്പ്യനായി ചരിത്രം കുറിച്ചിരുന്നു.
4. ഡെനിസ് ലോ: മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഇതിഹാസ താരമായിരുന്നു ഡെനിസ് ലോ. ബോബി ചാൽട്ടൺ, ജോർജ് ബെസ്റ്റ് എന്നിവർക്കൊപ്പം ഹോളി ട്രിനിറ്റിയിലെ അംഗം. 84കാരനായ ഈ സ്കോട്ടിഷ് താരം ജനുവരി 17ന്, തൻ്റെ 84ആം വയസിൽ അന്തരിച്ചു.
5. ഫ്രെഡ് സ്റ്റോൾ: ഓസ്ട്രേലിയൻ ടെന്നീസ് ഇതിഹാസമായ ഫ്രെഡ് സ്റ്റോൾ മാർച്ച് അഞ്ചിനാണ് മരിച്ചത്. 86 വയസായിരുന്നു. രണ്ട് ഗ്രാൻഡ്സ്ലാം ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടി.
Also Read: Sanju Samson: വീണു കിട്ടിയ സുവർണാവസരം പ്രയോജനപ്പെടുത്താനാകാതെ സഞ്ജു സാംസൺ; കൈവിടുന്നത് ‘ബിഗ് ചാൻസ്’
6. ലോറ ഡാൽമെയർ: ജർമ്മൻ ബയാത്ത്‌ലൺ താരമായ ലോറ ഡാൽമെയർ പാകിസ്താനിൽ നടത്തിയ പർവതാരോഹണത്തിനിടെയുണ്ടായ അപകടത്തിൽ ജൂലായ് 28നാണ് അന്തരിച്ചത്. 31ആം വയസിലായിരുന്നു മരണം.
7. ലിയോ ബീൻഹാക്കർ: ഡച്ച് ഫുട്ബോൾ പരിശീലകനായിരുന്ന ലിയോ ബീൻഹാക്കർ ഏപ്രിൽ 20ന് അന്തരിച്ചു. 82ആം വയസിലായിരുന്നു മരണം. റയൽ മാഡ്രിഡിനെ തുടരെ മൂന്ന് തവണ ലാ ലിഗ ജേതാക്കൾ ആക്കിയിട്ടുണ്ട്.
8. സുലൈമാൻ അൽ ഒബൈദ്: പലസ്തീനിയൻ പെലെ സുലൈമാൻ അൽ ഒബൈദ് ഗസയിൽ വച്ച് കൊല്ലപ്പെടുകയായിരുന്നു. സഹായവിതരണകേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തുനിൽക്കുന്നതിനിടെ ഓഗസ്റ്റ് ആറിനാണ് താരം കൊല്ലപ്പെട്ടത്. ഇസ്രയേൽ സൈന്യത്തിൻ്റെ വെടിയേറ്റാണ് താരം മരണമടഞ്ഞതെന്ന ആക്ഷേപമുണ്ടായിരുന്നു.
9. ബോറിസ് സ്പാസ്കി.: സോവിയറ്റ് യൂണിയൻടൃ ചെസ് ഗ്രാൻഡ് മാസ്റ്ററായിരുന്ന ബോറിസ് സ്പാസ്കി ഫെബ്രുവരി 27ന്, തൻ്റെ 88ആം വയസിൽ മരണപ്പെട്ടു. 1972ലെ നൂറ്റാണ്ടിൻ്റെ പോരാട്ടത്തിൽ ബോബി ഫിഷറുമായി ഏറ്റുമുട്ടിയത് സ്പാസ്കി ആയിരുന്നു.
10. എഡ്ഡി ജോർഡാൻ: ഫോർമുല വണ്ണിൽ മത്സരിച്ച ജോർഡാൻ ഗ്രാൻഡ് പ്രിക്സ് ടീമിൻ്റെ ഉടമയായിരുന്നു എഡ്ഡി ജോർഡാൻ. മൈക്കൽ ഷൂമാക്കറെ ഫോർമുല വണ്ണിന് പരിചയപ്പെടുത്തിയ ഇദ്ദേഹം മാർച്ച് 20നാണ് മരിച്ചത്. 76 വയസായിരുന്നു.