AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: വീണു കിട്ടിയ സുവര്‍ണാവസരം പ്രയോജനപ്പെടുത്താനാകാതെ സഞ്ജു സാംസണ്‍; കൈവിടുന്നത് ‘ബിഗ് ചാന്‍സ്’

Sanju Samson's absence from Vijay Hazare Trophy is a setback for him: സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫിയില്‍ നിന്നു വിട്ടുനില്‍ക്കുന്നത് അന്താരാഷ്ട്ര ഏകദിനത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു

Sanju Samson: വീണു കിട്ടിയ സുവര്‍ണാവസരം പ്രയോജനപ്പെടുത്താനാകാതെ സഞ്ജു സാംസണ്‍; കൈവിടുന്നത് ‘ബിഗ് ചാന്‍സ്’
Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 29 Dec 2025 | 12:18 PM

സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫിയില്‍ നിന്നു വിട്ടുനില്‍ക്കുന്നത് രാജ്യാന്തര ഏകദിനത്തിലേക്ക് തിരിച്ചെത്താനുള്ള താരത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ടി20 ലോകകപ്പിനുള്ള താരങ്ങള്‍ക്ക് വിജയ് ഹസാരെ ട്രോഫി കളിക്കുന്നതില്‍ ബിസിസിഐ ഇളവ് നല്‍കിയിട്ടുണ്ട്. ഈ താരങ്ങള്‍ വിജയ് ഹസാരെ ട്രോഫിയിലെ അവസാന ഒന്നോ, രണ്ടോ മത്സരങ്ങള്‍ മാത്രമാകും കളിക്കുക. ബിസിസിഐയുടെ ഈ മാര്‍ഗനിര്‍ദ്ദേശമാണ് സഞ്ജുവിന്റെ അസാന്നിധ്യത്തിന് കാരണമെന്നാണ് സൂചന.

എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുകയും, മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നെങ്കില്‍ സഞ്ജുവിന് രാജ്യാന്തര ഏകദിനത്തിലേക്ക് തിരിച്ചെത്താന്‍ സാധ്യതകളുണ്ടായിരുന്നു. ദേശീയ ഏകദിന ടീമിലെത്താനുള്ള ചവിട്ടുപടിയായാണ് വിജയ് ഹസാരെ ട്രോഫിയെ കാണുന്നത്. ഈ ചവിട്ടുപടിയിലൂടെയാണ് പല താരങ്ങളും ഏകദിന ടീമിലേക്ക് എത്തിയതും.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഋഷഭ് പന്തിനെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള ഇഷാന്‍ കിഷാന്‍ പന്തിന് പകരക്കാരനായി ടീമിലെത്തിയേക്കും. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ജാര്‍ഖണ്ഡിനു വേണ്ടി 39 പന്തില്‍ 125 റണ്‍സ് നേടിയതാണ് ഇഷാന്റെ സാധ്യതകള്‍ ശക്തമാക്കിയത്.

Also Read: Sanju Samson: ‘എന്തുവന്നാലും ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ഓപ്പണറാകണം’; നിലപാട് വ്യക്തമാക്കി റോബിന്‍ ഉത്തപ്പ

സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ കളിക്കാത്തതാണ് സഞ്ജുവിന്റെ വഴികളടച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയിലും സഞ്ജു കളിച്ചിരുന്നില്ല. അന്ന് ടീമില്‍ ഉള്‍പ്പെടുത്താത്തതായിരുന്നു കാരണം. പിന്നീട് ഇത് വിവാദമായിരുന്നു.

സഞ്ജു അവസാനമായി രാജ്യാന്തര ഏകദിനത്തില്‍ കളിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. 2023 ഡിസംബര്‍ 21ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടിലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. ഈ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവായിരുന്നു കളിയിലെ താരം.

പിന്നീട് ഏകദിനത്തില്‍ അവസരം ലഭിച്ചില്ല. പിന്നീട് നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലടക്കം സഞ്ജുവിനെ തഴഞ്ഞു. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും, അവിടെ ഒഴിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് താരത്തെ തഴഞ്ഞത്.