Cristiano Ronaldo: വിവാദങ്ങളോട് പോകാന്‍ പറ! മാറ്റി നിര്‍ത്തിയവര്‍ കണ്ണ് തുറന്ന് കാണ്; ക്ലബ് ഫുട്‌ബോളില്‍ ഗോളടിച്ച് റൊണാള്‍ഡോയുടെ തിരിച്ചുവരവ്‌

Cristiano Ronaldo scores on club return : സൗദി പ്രോ ലീഗിൽ അൽ-ദിരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ-നസർ പരാജയപ്പെടുത്തിയ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആദ്യ ഗോൾ നേടിയത്. ഈ വിജയത്തോടെ നിലവിലെ ചാമ്പ്യന്മാര്‍ ഗോള്‍വ്യത്യാസത്തില്‍ ഒന്നാമതുള്ള അല്‍-ഖാദിസിയക്ക് ഒപ്പമെത്തി.

Cristiano Ronaldo: വിവാദങ്ങളോട് പോകാന്‍ പറ! മാറ്റി നിര്‍ത്തിയവര്‍ കണ്ണ് തുറന്ന് കാണ്; ക്ലബ് ഫുട്‌ബോളില്‍ ഗോളടിച്ച് റൊണാള്‍ഡോയുടെ തിരിച്ചുവരവ്‌

Cristiano Ronaldo Scores

Published: 

10 Oct 2026 | 10:30 AM

പോര്‍ച്ചുഗല്‍ ടീമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോഴും തന്നെ അത് ബാധിക്കുന്നില്ലെന്ന് കളിയിലൂടെ വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. തകര്‍പ്പന്‍ ഗോളുമായി അദ്ദേഹം ക്ലബ് ഫുട്‌ബോളിലേക്ക് തിരിച്ചെത്തി. സൗദി പ്രോ ലീഗിൽ അൽ-ദിരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ-നസർ പരാജയപ്പെടുത്തിയ മത്സരത്തിൽ റൊണാൾഡോയാണ് ആദ്യ ഗോൾ നേടിയത്. ഈ വിജയത്തോടെ നിലവിലെ ചാമ്പ്യന്മാര്‍ ഗോള്‍വ്യത്യാസത്തില്‍ ഒന്നാമതുള്ള അല്‍-ഖാദിസിയക്ക് ഒപ്പമെത്തി. ബോക്സിനു പുറത്തുനിന്ന് കിങ്സ്ലി കോമാൻ എടുത്ത ഷോട്ട് ഗോൾകീപ്പർ വലീദ് അബ്ദുല്ല തടഞ്ഞെങ്കിലും, റൊണാൾഡോ കൃത്യസമയത്ത് അവിടെയെത്തി റീബൗണ്ട് പന്ത് ക്ലോസ് റേഞ്ചിൽ നിന്ന് ലക്ഷ്യത്തിലെത്തിച്ചു. അദ്ദേഹത്തിന്റെ കരിയറിലെ 980-ാം ഗോളാണിത്.

നേരത്തെ പരിശീലകന്‍ ഹോര്‍ഗെ ജീസസുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ടത് ഏറെ വിവാദമായിരുന്നു. കളിക്കാന്‍ അവസരം നല്‍കാതെ ബെഞ്ചിലിരുത്തിയതോടെയാണ് പ്രകോപിതനായ താരം പോര്‍ച്ചുഗല്‍ ടീം വിട്ടത്.

റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍

അതേസമയം, റൊണാള്‍ഡോയെ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. താരം ടീം ക്യാമ്പ് വിട്ടതാണ് നടപടിക്ക് കാരണം. നോർവെയ്ക്കെതിരെയുള്ള പോർച്ചുഗലിന്റെ നേഷൻസ് ലീഗ് ഉദ്ഘാടന മത്സരത്തിൽ ജീസസ് റൊണാള്‍ഡോയെ മുഴുവൻ സമയവും ബെഞ്ചിൽ ഇരുത്തിയതാണ്‌ സംഭവങ്ങളുടെ തുടക്കം. ഇതിൽ അപമാനിക്കപ്പെട്ടതായി തോന്നിയ റൊണാൾഡോ ക്യാമ്പ് വിട്ടുപോവുകയായിരുന്നു.

ഫെഡറേഷന്‍ ചട്ടങ്ങള്‍ പ്രകാരമാണ് റൊണാള്‍ഡോയെ വിലക്കിയതെന്ന് ‘മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഒരു മാസം മുതൽ ആറു മാസം വരെ നീളാൻ സാധ്യതയുണ്ട്. ഒരു മാസത്തിലധികം നീളുന്ന വിലക്ക് വന്നാൽ, ഡെൻമാർക്കിനും വെയ്ൽസിനുമെതിരെയുള്ള പോർച്ചുഗലിന്റെ അടുത്ത രണ്ട് നേഷൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് റൊണാൾഡോയ്ക്ക് പുറത്തിരിക്കേണ്ടി വരും.

Also Read: Cristiano Ronaldo: റൊണാൾഡോയെ ഒഴിവാക്കിയതിൽ ജീസസിന് പിഴച്ചോ; തർക്കത്തിൽ തുറന്നടിച്ച് താരം

സംഭവത്തില്‍ റൊണാള്‍ഡോ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. ക്യാമ്പ് വിട്ടുപോയതിന് സഹതാരങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും, താന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തം തന്റെ മാത്രമാണ്. പോര്‍ച്ചുഗീസ് ജനതയോടെ ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു. തനിക്ക് നല്‍കിയ വാഗ്ദാനം ലംഘിക്കപ്പെട്ടത് ആഘാതമുണ്ടാക്കിയിരുന്നുവെന്നും താരം വ്യക്തമാക്കി.

“ഈ നടപടിയുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തപ്പെടേണ്ടതുണ്ട്. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ഇതിന് എന്നെ ശിക്ഷിക്കേണ്ടതുമാണ്. ഞാൻ വെറുമൊരു കളിക്കാരനല്ല; ഞാൻ ടീമിന്റെ ക്യാപ്റ്റനാണ്. ഇത് ഈ സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു”-റൊണാള്‍ഡോ പറഞ്ഞു.

English Summary

Cristiano Ronaldo returned to Al-Nassr after leaving the Portugal squad. He scored his 980th career goal to open a 3-0 victory over Diriyah. The Portuguese Football Federation has suspended Cristiano Ronaldo after he walked out of the training camp following a dispute with coach Jorge Jesus.

Loading...
Unable to load recommendations.
Follow Us
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ബ്രോ... ഇതാണ് ലാവ BBD ഡീൽ! 11999 രൂപയ്ക്ക് 5G ഫോൺ
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ