5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

David Warner T20 World Cup : ‘സോറി, ഡ്രസിങ് റൂം മാറിപ്പോയി’; ഔട്ടായി മടങ്ങുമ്പോൾ ഒമാൻ ഡ്രസിംഗ് റൂമിലേക്ക് കയറി വാർണർ

David Warner Mistakes Dressing Room T20 World Cup : ഒമാനെതിരായ ലോകകപ്പ് മത്സരത്തിനിടെ ഡ്രസിംഗ് റൂം മാറിയ ഓസീസ് താരം ഡേവിഡ് വാർണറിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. 51 പന്തിൽ 56 റൺസെടുത്ത് പുറത്തായി മടങ്ങുമ്പോഴാണ് താരത്തിന് ഡ്രസിംഗ് റൂം മാറിയത്.

David Warner T20 World Cup : ‘സോറി, ഡ്രസിങ് റൂം മാറിപ്പോയി’; ഔട്ടായി മടങ്ങുമ്പോൾ ഒമാൻ ഡ്രസിംഗ് റൂമിലേക്ക് കയറി വാർണർ
David Warner Mistakes Dressing Room (Image courtesy – Social media)
Follow Us
abdul-basithtv9-com
Abdul Basith | Published: 06 Jun 2024 17:24 PM

ടി-20 ലോകകപ്പിൽ പുറത്തായി മടങ്ങുമ്പോൾ ഡ്രസിങ് റൂം മാറിക്കയറി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഒമാനെതിരായ മത്സരത്തിലാണ് വാർണർക്ക് അബദ്ധം പറ്റിയത്. ഒമാൻ ഡ്രസിംഗ് റൂമിലേക്കുള്ള പടികൾ കയറിക്കൊണ്ടിരിക്കെ വാർണറെ സഹതാരങ്ങൾ തിരികെവിളിക്കുകയായിരുന്നു. ഇതോടെ താരം ഓസ്ട്രേലിയൻ ഡ്രസിംഗ് റൂമിലേക്ക് കയറി.

മത്സരത്തിൽ 51 പന്തിൽ 56 റൺസാണ് വാർണർ നേടിയത്. 9ആം ഓവറിൽ കലീമുള്ളയുടെ ഇരയായാണ് താരം മടങ്ങിയത്. പുറത്തായി ബൗണ്ടറി ലൈൻ പിന്നിട്ട താരം നേരെ നടന്നത് ഒമാൻ ഡ്രസിംഗ് റൂമിലേക്ക്. ഡ്രസിംഗ് റൂമിലേക്ക് പടികൾ കയറിത്തുടങ്ങിയ താരത്തെ സഹതാരങ്ങൾ വിളിച്ച് ഓർമിപ്പിച്ചു. ഇതോടെ താരം പടികൾ തിരിച്ചിറങ്ങുകയായിരുന്നു. വാർണറിനു പറ്റിയ അബദ്ധത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Read Also: T20 World Cup 2024 : സ്ലോ പിച്ച്, മഴ, മത്സരസമയം; ഐപിഎൽ പോലെ അല്ല, ലോകകപ്പ് ബോറടിപ്പിച്ചേക്കും

മത്സരത്തിൽ 39 റൺസിന് ഓസ്ട്രേലിയ വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസ് നേടി. 36 ഓന്തിൽ 67 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ഓസീസിനെ രക്ഷിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടാനേ സാധിച്ചുള്ളൂ. മാർക്കസ് സ്റ്റോയിനിസ് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അനായാസ വിജയം കുറിച്ചിരുന്നു. അയർലൻഡിനെ 96 റൺസിനു പുറത്താക്കിയ ഇന്ത്യ 13ആം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും 37 പന്തിൽ 52 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ഇന്ത്യൻ വിജയശില്പികൾ. ഋഷഭ് പന്ത് 26 പന്തിൽ 36 റൺസുമായി പുറത്താവാതെ നിന്നു.

Latest News