5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

T20 World Cup : ടി20 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ച് യുഎസ്എ; ആതിഥേയരുടെ ജയം സൂപ്പർ ഓവറിൽ

USA Defeated Pakistan In The T20 World Cup : ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ച് ആതിഥേയരായ അമേരിക്ക. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് അമേരിക്കയുടെ ജയം. പാകിസ്താനു മേൽ അമേരിക്ക നേടുന്ന ആദ്യ വിജയമാണ് ഇത്.

T20 World Cup : ടി20 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ച് യുഎസ്എ; ആതിഥേയരുടെ ജയം സൂപ്പർ ഓവറിൽ
USA Defeated Pakistan In The T20 World Cup (Image Courtesy – AP)
Follow Us
abdul-basithtv9-com
Abdul Basith | Published: 07 Jun 2024 11:07 AM

ടി-20 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ച് യുഎസ്എ. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് യുഎസ്എ പാകിസ്താനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിതം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിഊ യുഎസ്എ 3 വിക്കറ്റ് നഷ്ടത്തിൽ 159ലെത്തി. സൂപ്പർ ഓവറിൽ യുഎസ്എ മുന്നോട്ടുവച്ച 19 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്താന് 13 റൺസ് മാത്രമേ എടുക്കാനായുള്ളൂ. സൂപ്പർ ഓവറിൽ യുഎസ്എയുടെ ജയം അഞ്ച് റൺസിന്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ പവർപ്ലേയിൽ പിടിച്ചുകെട്ടാൻ യുഎസ്എ ബൗളർമാർക്ക് സാധിച്ചു. കൃത്യതയോടെ പന്തെറിഞ്ഞ യുഎസ്എ ബൗളർമാരെ ആക്രമിക്കാൻ ശ്രമിച്ച പാകിസ്താൻ പവർപ്ലേയിൽ മുഹമ്മദ് റിസ്‌വാൻ (9), ഉസ്മാൻ ഖാൻ (3), ഫഖർ സമാൻ (11) എന്നിവരുടെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. സൗരഭ് നേത്രാവൽകർ, നോസ്തുഷ് കെഞ്ജിഗെ, അലി ഖാൻ എന്നിവർക്കായിരുന്നു യഥാക്രമം വിക്കറ്റ്. ആദ്യ പവർപ്ലേയിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാകിസ്താനു നേടാനായത് വെറും 30 റൺസ്. അഞ്ചാം നമ്പറിലെത്തിയ ഷദബ് ഖാൻ്റെ ഇന്നിംഗ്സാണ് പാകിസ്താന് ഊർജമായത്. ആക്രമിച്ചുകളിച്ച ഷദബ് 25 പന്തിൽ 40 റൺസ് നേടി പുറത്തായി കെഞ്ജിഗെയ്ക്കായിരുന്നു വിക്കറ്റ്. അടുത്ത പന്തിൽ അസം ഖാനും (0) മടങ്ങി.

Read Also: David Warner T20 World Cup : ‘സോറി, ഡ്രസിങ് റൂം മാറിപ്പോയി’; ഔട്ടായി മടങ്ങുമ്പോൾ ഒമാൻ ഡ്രസിംഗ് റൂമിലേക്ക് കയറി വാർണർ

ഷദബിൻ്റെ തകർപ്പൻ ഇന്നിംഗ്സിലും ടൈമിംഗ് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടിയ ക്യാപ്റ്റൻ ബാബർ അസമിൻ്റെ മെല്ലെപ്പോക്ക് പാകിസ്താന് കനത്ത തിരിച്ചടിയായി. 43 പന്തുകൾ നേരിട്ട താരം 44 റൺസെടുത്ത് മടങ്ങുകയായിരുന്നു. 16ആം ഓവറിൽ ജസ്ദീപ് സിംഗ് ആണ് ബാബറിനെ വീഴ്ത്തിയത്. തുടർന്ന് ഇഫ്തിക്കാർ അഹ്മദും (14 പന്തിൽ 18) ഷഹീൻ അഫ്രീദിയും (16 പന്തിൽ 23) ചേർന്ന് പാകിസ്താനെ മാന്യമായ സ്കോറിലെത്തിച്ചു.

മറുപടി ബാറ്റിംഗിൽ കൃത്യമായ പ്ലാനിംഗോടെ കളിച്ച യുഎസ്എയുടെ നിയന്ത്രണത്തിലായിരുന്നു ഇന്നിംഗ്സിൻ്റെ ഏറിയ പങ്കും. നസീം ഷായുടെ പന്തിൽ സ്റ്റീവൻ ടെയ്‌ലർ (12) വേഗം മടങ്ങിയെങ്കിലും ക്യാപ്റ്റൻ മൊണാക് പട്ടേലും ആൻഡ്രീ ഗൗസും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് യുഎസ്എയ്ക്ക് മുൻതൂക്കം നൽകി. രണ്ടാം വിക്കറ്റിൽ 68 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. ഇതിനിടെ മൊണാക് പട്ടേൽ തൻ്റെ ഫിഫ്റ്റിയും തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ താരത്തെ മുഹമ്മദ് ആമിർ മടക്കി. 38 പന്തിൽ 50 റൺസെടുത്താണ് മൊണാക് പട്ടേൽ പുറത്തായത്. ഏറെ വൈകാതെ ഗൗസ് ഹാരിസ് റൗഫിൻ്റെ ഇരയായി മടങ്ങി.

പിന്നാലെ കാനഡയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ഹീറോ ആരോൺ ജോൺസ് യുഎസ്എയെ മുന്നോട്ടുനയിച്ചു. അഞ്ചാം നമ്പറിൽ ഇറങ്ങിയ നിതീഷ് കുമാർ ടൈമിംഗ് കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ യുഎസ്എ പതറി. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിൽ 15 റൺസായിരുന്നു യുഎസ്എയുടെ വിജയലക്ഷ്യം. ഓവറിൽ 14 റൺസ് എടുക്കാനേ യുഎസ്എയ്ക്ക് സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക്. ആരോൺ ജോൺസ് (26 പന്തിൽ 36), നിതീഷ് കുമാർ (14 പന്തിൽ 14) എന്നിവർ നോട്ടൗട്ടാണ്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 18 റൺസ് നേടിയെങ്കിലും ഓവറിൽ ആകെ പിറന്നത് ഒരു ബൗണ്ടറി. മൂന്ന് വൈഡും ബൈ റണ്ണുകളും യുഎസ്എയ്ക്ക് തുണയായി. പാകിസ്താനാവട്ടെ സൂപ്പർ ഓവറിൽ ഇഫ്തിക്കാർ അഹ്മദിൻ്റെ വിക്കറ്റ് നഷ്ടത്തിൽ നേടിയത് 13 റൺസ്. സൂപ്പർ ഓവറിൽ 19 റൺസ് പ്രതിരോധിക്കുകയും കളിയിൽ 4 ഓവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സൗരഭ് നേത്രാവൽകറിൻ്റെ പ്രകടനം മത്സരഫലത്തിൽ നിർണായകമായി.

Latest News