AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ

Donald Trump FIFA Peace Prize: ട്രംപും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയും അടുത്ത സഖ്യകക്ഷികളാണ്. ട്രംപിന് ഗാസയിലെ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് നൊബേല്‍ നല്‍കേണ്ടതായിരുന്നുവെന്ന് ഇന്‍ഫാന്റിനോ നേരത്തെ പറഞ്ഞിരുന്നു.

Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
ഡൊണാള്‍ഡ് ട്രംപിന് ഫിഫ സമ്മാനം നല്‍കുന്നു Image Credit source: PTI
shiji-mk
Shiji M K | Published: 06 Dec 2025 06:11 AM

2026 ലോകകപ്പ് നറുക്കെടുപ്പില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ. ക്വാഡ്രെനിയല്‍ ടൂര്‍ണമെന്റിനുള്ള മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് ട്രംപിന് സമ്മാനം നല്‍കിയത്. ഏറെ നാളായി തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വേണമെന്ന് വാശിപിടിക്കുന്ന ട്രംപിന് പുതുതായി കൊണ്ടുവന്ന ഫിഫ സമ്മാനം ഏറെ ആശ്വാസകരമായെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ട്രംപും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയും അടുത്ത സഖ്യകക്ഷികളാണ്. ട്രംപിന് ഗാസയിലെ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് നൊബേല്‍ നല്‍കേണ്ടതായിരുന്നുവെന്ന് ഇന്‍ഫാന്റിനോ നേരത്തെ പറഞ്ഞിരുന്നു. ലോകമെമ്പാടും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകാരമായാണ് ട്രംപിന് ഫിഫ സമാധാന സമ്മാനം നല്‍കിയത്.

ഒരു നേതാവില് നിന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഇതാണ്. ജനങ്ങളെ പരിപാലിക്കുന്ന നേതാവെന്ന് സമ്മാനം നല്‍കികൊണ്ട് ഇന്‍ഫാന്റിനോ പറഞ്ഞു. ശേഷം ട്രംപിന് സ്വര്‍ണ ട്രോഫിയും വിതരണം ചെയ്തു.

Also Read: Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം

ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നാണെന്ന് സമ്മാനം സ്വീകരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അവാര്‍ഡുകള്‍ക്കപ്പുറം, ഏറ്റവും പ്രധാനപ്പെട്ട കാര്യം ദശലക്ഷക്കണക്കിന് ജീവന്‍ താന്‍ രക്ഷിച്ചു എന്നതാണ്. കോംഗോ ഒരു ഉദാഹരണമാണ്. 10 ദശലക്ഷത്തിലധികം ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്. അത് വളരെ വേഗത്തില്‍ മറ്റൊരു കോടിയിലേക്ക് നീങ്ങുമായിരുന്നു. അത് തടയാന്‍ തനിക്ക് ഇടപെടാന്‍ സാധിച്ചു. അതില്‍ വളരെയധികം അഭിമാനമുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ ഞങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.