AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ‘ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചു; ട്രംപ് നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണ്‌’

Marco Rubio on Trump: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ നിരവധി ആഗോള സംഘര്‍ഷങ്ങള്‍ താന്‍ പരിഹരിച്ചുവെന്ന് ട്രംപും നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. താന്‍ അവസാനിപ്പിച്ച എച്ച് യുദ്ധങ്ങളില്‍ തനിക്ക് നൊബേല്‍ സമ്മാം നല്‍കണമെന്നും ട്രംപ് പറഞ്ഞിരുന്നു.

Donald Trump: ‘ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചു; ട്രംപ് നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണ്‌’
ഡൊണാൾഡ് ട്രംപ്, മാർക്കോ റൂബിയോ Image Credit source: PTI
shiji-mk
Shiji M K | Published: 04 Dec 2025 07:56 AM

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ കുറിച്ച് വീണ്ടും സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യയും പാകിസ്ഥാനും പോലെ അപകടകരമായ നിരവധി സമാധാന കരാറുകള്‍ക്ക് മധ്യസ്ഥത വഹിച്ചതിനും വിദേശനയം പുനര്‍നിര്‍മ്മിച്ചതിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് അംഗീകാരം അര്‍ഹിക്കുന്നുവെന്ന് റൂബിയോ പറഞ്ഞു.

യുഎസ് വിദേശനയം ഇപ്പോള്‍ സുരക്ഷിതവും ശക്തവും കൂടുതല്‍ സമ്പന്നവുമാണ്. മറ്റ് സമാധാന കരാറുകളെ കുറിച്ച് പറയേണ്ടതില്ലല്ലോ. ഇന്ത്യയും പാകിസ്ഥാനും തമ്മിലും അല്ലെങ്കില്‍ കംബോഡിയയും തായ്‌ലാന്‍ഡും തമ്മിലും ഉള്ള അപകടകരമായ സംഘര്‍ഷങ്ങളില്‍ ട്രംപിന്റെ സ്വാധീനം വളരെ വലുതാണ്. അതിനാല്‍ അദ്ദേഹം അംഗീകാരം അര്‍ഹിക്കുന്നുവെന്ന് വൈറ്റ് ഹൗസില്‍ നടന്ന കാബിനറ്റ് യോഗത്തില്‍ റൂബിയോ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ നിരവധി ആഗോള സംഘര്‍ഷങ്ങള്‍ താന്‍ പരിഹരിച്ചുവെന്ന് ട്രംപും നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. താന്‍ അവസാനിപ്പിച്ച എച്ച് യുദ്ധങ്ങളില്‍ തനിക്ക് നൊബേല്‍ സമ്മാം നല്‍കണമെന്നും ട്രംപ് പറഞ്ഞിരുന്നു.

താനൊരു യുദ്ധം അവസാനിപ്പിക്കുമ്പോഴെല്ലാം അവര്‍ പറയും, പ്രസിഡന്റ് ട്രംപ് ആ യുദ്ധം അവസാനിപ്പിച്ചാല്‍ അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിക്കുമെന്ന്. എന്നാല്‍ ലഭിച്ചില്ല, ഇപ്പോള്‍ അവര്‍ പറയുന്നു റഷ്യയും യുക്രെയ്‌നുമായുള്ള യുദ്ധം എന്നെങ്കിലും അവസാനിപ്പിച്ചാല്‍ അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിക്കുമെന്ന്, അപ്പോള്‍ മറ്റ് എട്ട് യുദ്ധങ്ങളുടെ കാര്യമോ? ട്രംപ് ചോദിക്കുന്നു.

ഇന്ത്യ പാകിസ്ഥാന്‍ ഉള്‍പ്പെടെ താന്‍ അവസാനിപ്പിച്ച എല്ലാ യുദ്ധങ്ങളെയും കുറിച്ച് ചിന്തിക്കൂ, എല്ലാ യുദ്ധത്തിനും തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കണം. പക്ഷെ താന്‍ അത്യാഗ്രഹിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Also Read: Russia Ukraine War: റഷ്യ- യുക്രൈന്‍ യുദ്ധത്തിന് അവസാനം? സമാധാന കരാര്‍ അംഗീകരിച്ച് സെലന്‍സ്‌കി

അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ സഹായിച്ചുവെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ്, ഇന്ത്യ ആ വാദം നിഷേധിച്ചു.