White House: വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സൈനികര്‍ക്ക് പരിക്ക്, പിന്നില്‍ ട്രംപെന്ന് ആരോപണം
White House Shooting Updates: പ്രസിഡന്റിന്റെ നാഷണല്‍ ഗാര്‍ഡ് വിന്യാസം കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു. പ്രസിഡന്റ് നാഷണല്‍ ഗാര്‍ഡിനെ തെരുവിലിറക്കിയെന്ന് ആരോപിച്ച് പൗരാവകാശ നേതാവും ടിവി അവതാരകനുമായ അല്‍ ഷാര്‍പ്ടണ്‍ രംഗത്തെത്തി.
വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്. നാഷണല്‍ ഗാര്‍ഡ് അംഗങ്ങളായ സൈനികര്‍ക്കാണ് പരിക്കേറ്റത്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. വെടിവെപ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസിലും സമീപത്തും സുരക്ഷ ശക്തമാക്കി. ആക്രമണം ഉണ്ടാകാന്‍ കാരണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
പ്രസിഡന്റിന്റെ നാഷണല്‍ ഗാര്‍ഡ് വിന്യാസം കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു. പ്രസിഡന്റ് നാഷണല്‍ ഗാര്‍ഡിനെ തെരുവിലിറക്കിയെന്ന് ആരോപിച്ച് പൗരാവകാശ നേതാവും ടിവി അവതാരകനുമായ അല്‍ ഷാര്‍പ്ടണ്‍ രംഗത്തെത്തി.
ഉച്ചയ്ക്ക് 2.15 ഓടെ പട്രോളിങ് നടത്തുന്നതിനിടെയാണ് അക്രമി സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇതിന് പിന്നാലെ സൈനികര്‍ ഇയാളെ കീഴ്‌പ്പെടുത്തുകയും ചെയ്ത്, കസ്റ്റഡിയിലെടുത്തുവെന്ന് മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ചീഫ് ജെഫ്രി കരോള്‍ പറഞ്ഞു.




അക്രമി ഗാര്‍ഡുകളെ തന്നെയാണ് ലക്ഷ്യമിട്ടതെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു. പ്രതി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നും അറസ്റ്റ് ഇയാളുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, സംഭവത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരെ വെടിവെച്ച അക്രമിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇപ്പോള്‍ അവര്‍ രണ്ട് വ്യത്യസ്ത ആശുപത്രികളില്‍ ചികിത്സയിലാണ്. എന്നാല്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.
Also Read: Russia Ukraine War: റഷ്യ- യുക്രൈന്‍ യുദ്ധത്തിന് അവസാനം? സമാധാന കരാര്‍ അംഗീകരിച്ച് സെലന്‍സ്‌കി
നാഷണല്‍ ഗാര്‍ഡിനെയും, നമ്മുടെ സൈനികരെയും, നിയമപാലകരെും ദൈവം അനുഗ്രഹിക്കട്ടെ. അവര്‍ യഥാര്‍ഥത്തില്‍ മഹാന്മാരാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റ് എന്ന നിലയില്‍ താനും, പ്രസിഡന്‍സി ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ട്, ട്രംപ് കുറിച്ചു.