FIFA World Cup 2026: വമ്പന്മാർ വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പിലെ തീപാറും പോരാട്ടങ്ങളുടെ തീയതികൾ
FIFA World Cup 2026 Key Dates: ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ഇനി ഏതാനും ദിവസം മാത്രം ബാക്കി. 39 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ടൂര്‍ണമെന്റിന് യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്നു. ടൂര്‍ണമെന്റിലെ പ്രധാന പോരാട്ടങ്ങളുടെ ഷെഡ്യൂള്‍ പരിശോധിക്കാം.
FIFA World Cup 2026 Guide: കാല്‍പന്ത് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ഇനി ഏതാനും ദിവസം മാത്രം ബാക്കി. 39 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ടൂര്‍ണമെന്റിന് യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്നു. ടൂര്‍ണമെന്റിലെ പ്രധാന പോരാട്ടങ്ങളുടെ ഷെഡ്യൂള്‍ പരിശോധിക്കാം. ജൂണ്‍ 11-ന് മെക്സിക്കോ സിറ്റിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ജൂൺ 12-ന് മറ്റ് സഹ-ആതിഥേയരായ കാനഡ ബോസ്നിയ ആൻഡ് ഹെർസഗോവിനയുമായും, യുഎസ്എ പരാഗ്വേയുമായും ഏറ്റുമുട്ടും. ജൂൺ 14-ന് ജർമ്മനി കുറക്കാവോയെ നേരിടും. ഈ മത്സരത്തോടെ ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോർഡ് കുറക്കാവോ സ്വന്തമാക്കും. ജൂൺ 15-ന് സ്‌പെയിനെതിരായ മത്സരത്തില്‍ കേപ് വെർദെ തങ്ങളുടെ ലോകകപ്പ് അരങ്ങേറ്റം കുറിക്കും.
ജൂൺ 16-ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അൾജീരിയയ്ക്കെതിരെ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കും. ഇതേ ദിവസം നടക്കുന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ ജോർദാനെ നേരിടും. ജോർദാന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരമായി അത് മാറും.
ജൂൺ 17-ന് പോർച്ചുഗൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ നേരിടും. അന്നുതന്നെ നടക്കുന്ന ഉസ്ബെക്കിസ്ഥാൻ – കൊളംബിയ മത്സരത്തിനും പ്രത്യേകതയുണ്ട്. ഉസ്ബെക്കിസ്ഥാന്റെ ലോകകപ്പിലെ അരങ്ങേറ്റ മത്സരമാണിത്. ജൂൺ 27-ഓടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
ഗ്രൂപ്പ് ഘട്ടത്തിലെ വമ്പന്‍ പോരാട്ടങ്ങള്‍
- ജൂൺ 13: ബ്രസീൽ vs മൊറോക്കോ (ഗ്രൂപ്പ് സി)
- ജൂൺ 14: നെതർലാൻഡ്‌സ് vs ജപ്പാൻ (ഗ്രൂപ്പ് എഫ്)
- ജൂൺ 16: ഫ്രാൻസ് vs സെനഗൽ (ഗ്രൂപ്പ് ഐ)
- ജൂൺ 17: ഇംഗ്ലണ്ട് vs ക്രൊയേഷ്യ (ഗ്രൂപ്പ് എൽ)
- ജൂൺ 18: മെക്സിക്കോ vs ദക്ഷിണ കൊറിയ (ഗ്രൂപ്പ് എ)
- ജൂൺ 20: ജർമ്മനി vs ഐവറി കോസ്റ്റ് (ഗ്രൂപ്പ് ഇ)
- ജൂൺ 20: നെതർലാൻഡ്‌സ് vs സ്വീഡൻ (ഗ്രൂപ്പ് എഫ്)
- ജൂൺ 22: നോർവേ vs സെനഗൽ (ഗ്രൂപ്പ് ഐ)
- ജൂൺ 22: അർജന്റീന vs ഓസ്ട്രിയ (ഗ്രൂപ്പ് ജെ)
- ജൂൺ 24: ദക്ഷിണാഫ്രിക്ക vs ദക്ഷിണ കൊറിയ (ഗ്രൂപ്പ് എ)
- ജൂൺ 25: ജപ്പാൻ vs സ്വീഡൻ (ഗ്രൂപ്പ് എഫ്)
- ജൂൺ 26: നോർവേ vs ഫ്രാൻസ് (ഗ്രൂപ്പ് ഐ)
- ജൂൺ 26: ഉറുഗ്വേ vs സ്പെയിൻ (ഗ്രൂപ്പ് എച്ച്)
- ജൂൺ 27: കൊളംബിയ vs പോർച്ചുഗൽ (ഗ്രൂപ്പ് കെ)
നോക്കൗട്ട് ഘട്ടം
ജൂൺ 28 മുതൽ ജൂലൈ 3 വരെ റൗണ്ട് ഓഫ് 32 മത്സരങ്ങളും, ജൂലൈ 4 മുതൽ 7 വരെ റൗണ്ട് ഓഫ് 16 മത്സരങ്ങളും നടക്കും. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ജൂലൈ 9 മുതൽ 11 വരെയുള്ള ദിവസങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 14, 15 തീയതികളിൽ സെമിഫൈനലുകൾ നടക്കും. ജൂലൈ 18-ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടവും, ഫൈനൽ മത്സരം ജൂലൈ 19-നും നടക്കും.
English Summary
The 2026 FIFA World Cup kicks off on June 11 in North America. Football superstars like Messi and Ronaldo will compete alongside exciting young talents. The tournament features debuting nations and highly anticipated group stage matches. The 39-day event concludes with the grand final on July 19.