AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അ‌ഞ്ച് ഗോൾ; ഇതൊരു സൂചനയാണ്…

FIFA World Cup 2026 Day 1 Highlights: ഉറക്കം കളഞ്ഞ് ഫിഫ ലോകകപ്പിന്റെ ആദ്യ ദിവസത്തെ മത്സരങ്ങൾ കാണാനിരുന്ന ഫുട്ബോൾ ആരാധകർക്ക് നിരാശപ്പെടേണ്ടിവന്നില്ല. കിടിലൻ രണ്ട് ത്രില്ലർ മത്സരങ്ങളാണ് ആദ്യ ദിനം തന്നെ ലോകകപ്പിൽ നടന്നിരിക്കുന്നത്. അ‌തിൽ ആദ്യത്തേതിൽ ഗോളുകളെക്കാൾ മൂന്ന് റെഡ്കാർഡുകളാണ് താരമായതെങ്കിൽ രണ്ടാം കളി താരങ്ങളുടെ പോരാട്ടവീര്യം കൊണ്ടാണ് ത്രസിപ്പിച്ചത്. മൂന്ന് റെഡ്കാർഡുകൾ പുറത്തെടുത്ത ബ്രസീലിയൻ റഫറി വിൽട്ടൺ സാംപയോ മത്സര ശേഷം സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡിങ് സബ്ജക്ടായി മാറുകയും ചെയ്തിട്ടുണ്ട്.

വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അ‌ഞ്ച് ഗോൾ; ഇതൊരു സൂചനയാണ്…
Fifa World Cup 2026 Day 1 HighlightsImage Credit source: Torbjorn Tande/DeFodi Images/DeFodi via Getty Images by Luis Cano/Jam Media/Getty Images
Prasanth Kumar
Prasanth Kumar | Published: 12 Jun 2026 | 04:15 PM

ഉറക്കം കളഞ്ഞ് ഫിഫ ലോകകപ്പിന്റെ ആദ്യ ദിവസത്തെ മത്സരങ്ങൾ കാണാനിരുന്ന ഫുട്ബോൾ ആരാധകർക്ക് നിരാശപ്പെടേണ്ടിവന്നില്ല. കിടിലൻ രണ്ട് ത്രില്ലർ മത്സരങ്ങളാണ് ആദ്യ ദിനം തന്നെ ലോകകപ്പിൽ നടന്നിരിക്കുന്നത്. അ‌തിൽ ആദ്യത്തേതിൽ ഗോളുകളെക്കാൾ മൂന്ന് റെഡ്കാർഡുകളാണ് താരമായതെങ്കിൽ രണ്ടാം കളി താരങ്ങളുടെ പോരാട്ടവീര്യം കൊണ്ടാണ് ത്രസിപ്പിച്ചത്. ഈ രണ്ട് മത്സരങ്ങളും ഫുട്ബോൾ ആരാധകർക്ക് നൽകുന്നത് ഒരു സൂചനയാണ്… ഇത് വെറും സാമ്പിൾ മാത്രം, ഇതിനെക്കാൾ ത്രസിപ്പിക്കുന്ന ശക്തൻ മത്സരങ്ങളാണ് ഇനിയുള്ള ദിവസങ്ങളിലും വരാനിരിക്കുന്നത് എന്നതാണ് ആ സൂചന. പ്രിയപ്പെട്ട ടീമിന്റെ കളി മാത്രമല്ല, സാധ്യമായിടത്തോളം ലോകകപ്പിലെ എല്ലാ മത്സരങ്ങളും കാണാൻ ആരാധകരെ പ്രേരിപ്പിക്കാൻ ഈ ആദ്യ ദിവസത്തെ കളി പ്രചോദനമാകുമെന്നുറപ്പ്.

റെഡ്കാർഡ് തൂക്കിയ മെക്സിക്കോ X ദക്ഷിണാഫ്രിക്ക പോരാട്ടം

ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരം വലയിൽക്കയറിയ ഗോളുകളെക്കാൾ റഫറി പുറത്തെടുത്ത മൂന്ന് റെഡ്കാർഡുകൾ കൊണ്ടാണ് കൂടുതൽ ശ്രദ്ധ നേടിയത്. ആഥിതേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഈ ലോകകപ്പിലെ ആദ്യ മത്സരം നടന്നത്. ഉദ്ഘാടന മത്സരത്തിൽ ഇതുവരെ ജയിച്ചിട്ടില്ല എന്ന നാണക്കേട് മറികടന്ന് ദക്ഷിണാഫ്രിക്കയെ 2-0ന് തോൽപ്പിക്കാൻ മെക്സിക്കോയ്ക്ക് കഴിഞ്ഞു.

Also Read: എന്നാലും ഈ ചതി വേണ്ടായിരുന്നു; ഫിഫ ലോകകപ്പ് ഇന്ത്യയില്‍ ഈ സമയങ്ങളില്‍ കാണാം

ആദ്യ പകുതിയുടെ തുടക്കത്തിൽ (ഒമ്പതാം മിനിറ്റിൽ) ജൂലിയൻ ക്വിനോൺസ് ഈ ലോകകപ്പിലെ ആദ്യ ഗോൾ നേടി മെക്സിക്കോയുടെ സ്കോർബോർഡ് തുറന്നു. രണ്ടാം പകുതിയിൽ (67-ാം മിനിറ്റിൽ) റൗൾ ജിമെനെസ് വീണ്ടും വലകുലുക്കിയതോടെ മെക്സിക്കോ 2-0ന് നില ഭദ്രമാക്കി. രണ്ടാം പകുതിയിൽ ഗോളിനെക്കാൾ കൂടുതൽ പിറന്നത് റെഡ് കാർഡുകളായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ സ്ഫെഫെലോ സിത്തോൾ, തെംബ സ്വാനെ, മെക്സിക്കോയുടെ സീസർ മോണ്ടെസ് എന്നിവർക്ക് രണ്ടാം പകുതിയിൽ ഡയറക്ട് റെഡ് കാർഡ് ലഭിച്ചു. കളി നിയന്ത്രിച്ച ബ്രസീലിയൻ റഫറി വിൽട്ടൺ സാംപയോ മത്സര ശേഷം സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡിങ് സബ്ജക്ടായി മാറുകയും ചെയ്തിട്ടുണ്ട്.

ഗോളുകളാൽ ത്രസിപ്പിച്ച രണ്ടാം ത്രില്ലർ

ലോകകപ്പിലെ ആദ്യ ദിനത്തിലെ രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടിയത് ഗ്രൂപ്പ് എയിൽ നിന്ന് ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലിക്കുമായിരുന്നു. അ‌ടി, തിരിച്ചടി എന്ന നിലയിൽ മുന്നേറിയതിനാൽത്തന്നെ ഈ മത്സരം ആരാധകർക്ക് ആവേശം നിറഞ്ഞതായി മാറി. ഒടുവിൽ പൊരുതി കളിച്ച ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കൊറിയ പരാജയപ്പെടുത്തുകയായിരുന്നു.

മെക്സിക്കോയിലെ ഗ്വാഡലജാരയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ദക്ഷിണ കൊറിയക്ക് സാധിച്ചില്ല. എന്നുമാത്രമല്ല, കൊറിയയെ ഞെട്ടിച്ചുകൊണ്ട് 59-ാം മിനിറ്റിൽ ചെക്ക് ക്യാപ്റ്റൻ ലാഡിസ്ലാവ് ക്രെജ്സി തന്റെ ടീമിനായി ഗോൾ നേടുകയും ചെയ്തു.

ചെക്ക് റിപ്പബ്ലിക് ലീഡ് നേടിയതോടെ അ‌പകടം മണത്ത ദക്ഷിണകൊറിയ, ആക്രമണം കടുപ്പിക്കുകയും 67-ാം മിനിറ്റിൽ സമനില ഗോൾ നേടുകയും ചെയ്തു. പിന്നീട് അ‌ധികം ​വൈകാതെ തന്നെ കൊറിയ രണ്ടാം ഗോളും കണ്ടെത്തി. വലത് വിംഗിൽ നിന്ന് ഹ്വാങ് നൽകിയ ക്രോസ് പ്രതിരോധ താരത്തെ മറികടന്ന് ഓഹ് വലയിലെത്തിക്കുകയും വിജയം ഉറപ്പിക്കുകയുമായിരുന്നു.

English Summary

Football fans who were looking forward to watching the first day of the FIFA World Cup did not have to be disappointed. The first day of the World Cup saw two thrilling matches. While the first match saw three red cards more than goals, the second match was thrilling due to the fighting spirit of the players. Brazilian referee Wilton Sampaio, who showed three red cards, has become the biggest trending subject on social media after the match.

Follow Us