റൊണാൾഡോ ഇട്ടാൽ ബർമൂഡ, മെസി ഇട്ടാൽ വള്ളിക്കളസം! പെനാൽറ്റിയുടെ പേരിൽ തമ്മിലടിച്ച് ഫാൻസ്
FIFA World Cup 2026- Messi fans mock Ronaldo's penalty: ക്രൊയേഷ്യക്ക് എതിരായ നിർണായക മത്സരത്തിന് പിന്നാലെ ഒരു വിഭാഗം ഫുട്ബോൾ ആരാധകർ, പ്രധാനമായും മെസി ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ക്രൊയേഷ്യ 1-0 എന്ന നിലയിൽ മുന്നിട്ടുനിന്ന മത്സരത്തിൽ പോർചുഗലിന് തിരിച്ചുവരവിന് കളമൊരുക്കിയ റോണോയുടെ ഗോൾ പെനാൽറ്റിയിലൂടെ ലഭിച്ചതായിരുന്നു. ഈ പെനാൽറ്റി ഗോളിനെച്ചൊല്ലിയാണ് ഫാൻസ് ഇപ്പോൾ പോരടിക്കുന്നത്.

Fifa World Cup 2026 Messi Fans Mock Ronaldo's Penalty
ഫിഫ വേൾഡ്കപ്പ് 2026 റൗണ്ട് ഓഫ് 32-ലെ നിർണായക മത്സരത്തിൽ ക്രൊയേഷ്യയെ 2-1ന് തകർത്ത് പോർചുഗൽ പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിക്കഴിഞ്ഞു. തോറ്റാൽ പുറത്താകും എന്ന നിലയിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൺസാലോ റാമോസുമാണ് പോർചുഗലിനായി ഗോൾ നേടിയത്. ഈ മത്സരത്തിന് പിന്നാലെ ഒരു വിഭാഗം ഫുട്ബോൾ ആരാധകർ, പ്രധാനമായും മെസി ആരാധകർ റോണോയെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ക്രൊയേഷ്യ 1-0 എന്ന നിലയിൽ മുന്നിട്ടുനിന്ന മത്സരത്തിൽ പോർചുഗലിന് തിരിച്ചുവരവിന് കളമൊരുക്കിയ റോണോയുടെ ഗോൾ പെനാൽറ്റിയിലൂടെ ലഭിച്ചതായിരുന്നു. ഈ പെനാൽറ്റി ഗോളിനെച്ചൊല്ലിയാണ് ഫാൻസ് ഇപ്പോൾ പോരടിക്കുന്നത്.
റൊണാൾഡോ ഇട്ടാൽ ബർമൂഡ, മെസി ഇട്ടാൽ വള്ളിക്കളസം എന്ന നിലയ്ക്കാണ് റൊണാൾഡോ ഫാൻസിന്റെ പെനാൽറ്റിയോടുള്ള സമീപനം എന്നാണ് മെസി ഫാൻസ് ആക്ഷേപിക്കുന്നത്. ലോകകപ്പിൽ ചില മത്സരങ്ങളിൽ മെസിയുടെ പെനാൽറ്റിയിലൂടെ അർജന്റീന ജയിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പെനാൽറ്റി ഉള്ളതുകൊണ്ടാണ് മെസിയും അർജന്റീനയും ജീവിച്ച് പോകുന്നത് എന്ന നിലയ്ക്ക് റൊണാൾഡോ ആരാധകർ കളിയാക്കിയിരുന്നു എന്നാണ് മെസി ഫാൻസ് പറയുന്നത്.
Also Read: വെൽക്കം ടു ദ ഗെയിം! സഞ്ജുവിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി വെറും പാട്ടോ ചിലർക്കുള്ള മറുപടിയോ
മുൻപ് പെനാൽറ്റിയെ പുച്ഛിച്ചിരുന്ന റോണോ ഫാൻസ്, ഇപ്പോൾ അതേ പെനാൽറ്റി ഗോളിന്റെ ബലത്തിലാണ് ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് പോർചുഗൽ കടന്നതെന്നും റൊണാൾഡോ ആദ്യമായി നോക്കൗട്ട് ഗോൾ നേടിയത് എന്നും തിരിച്ചറിയണമെന്നും ഇപ്പോൾ പഴയ നിലപാടിൽ മാറ്റമുണ്ടോ എന്നുമാണ് കടുത്ത മെസി ആരാധകർ ചോദിക്കുന്നത്.
ആരാധകരുടെ പ്രിയപ്പെട്ട സിആർ7
2006 മുതൽ ഇതുവരെ ആറ് ലോകകപ്പുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടുണ്ടെങ്കിലും അതിലെ എട്ട് നോക്കൗട്ട് മത്സരങ്ങളിൽ ഒന്നിൽപ്പോലും ഇതുവരെ ഗോൾ നേടാൻ റോണോയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ക്രൊയേഷ്യക്കെതിരേ നടന്ന മത്സരത്തിൽ ഗോൾ നേടി ആരാധകരുടെ പ്രിയപ്പെട്ട സിആർ7 ആ കടമ്പയും മറികടന്നിരുന്നു.
നമ്മുടെ നാട്ടിൽ ബ്രസീൽ – അർജന്റീന ഫാൻസ് പോര് പോലെ തന്നെ മെസി- റൊണാൾഡോ ഫാൻസ് പോരും ശക്തമാണ്. ഈ ലോകകപ്പ് ആരംഭിച്ചപ്പോൾ മുതൽ അത് സജീവവുമാണ്. മെസിയും റൊണാൾഡോയും ഇതിഹാസ താരങ്ങളാണെങ്കിലും കൂടുതൽ കേമൻ ആര് എന്ന നിലയ്ക്കുള്ള ഫാൻസിന്റെ പോര് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം നടന്നുകൊണ്ടേയിരിക്കുന്നു.
അട്ടിമറി ഉണ്ടായാൽ
ഇപ്പോൾ നിർണായക മത്സരത്തിൽ ജയിച്ച് റൊണാൾഡോ അടുത്ത ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. അർജന്റീനയ്ക്കാകട്ടെ എതിരാളി കേപ് വെർദെ എന്ന കുഞ്ഞൻ രാജ്യമാണ്. ഈ പോരാട്ടത്തിൽ മെസിക്കും സംഘത്തിനുമാണ് മുൻതൂക്കമെങ്കിലും ഫുട്ബോൾ എന്ന കളിക്ക് ഒരു പ്രവചനാതീത സ്വഭാവം ഉള്ളതിനാൽത്തന്നെ എങ്ങാനും ഒരു അട്ടിമറി ഉണ്ടായാൽ മെസി ഫാൻസിന്റെ കഥ കഴിഞ്ഞതുതന്നെ! റോണോ ഫാൻസ് മാത്രമല്ല, ബ്രസീൽ ഫാൻസും പുറത്തായ ജർമ്മനിയുടെ ഫാൻസും അർജന്റീന ആരാധകരെ പൊങ്കാലയിടാൻ ഒന്നിക്കും എന്നതിൽ സംശയമില്ല.
ലോകകപ്പിന്റെ രസമാണ്
കളിക്കളത്തിൽ താരങ്ങൾ നടത്തുന്ന മാസ്മരിക പോരാട്ടം മാത്രമല്ല, ആരാധകരുടെ ഇത്തരം ആവേശവും ലോകകപ്പിന്റെ രസമാണ്. പോർചുഗൽ ജയിച്ച് രക്ഷപ്പെട്ടിട്ട് കൂടി ക്രിസ്റ്റ്യാനോയെ ട്രോളാനുള്ള വകുപ്പ് കിട്ടിയതിന്റെ സന്തോഷത്തിലുള്ള അർജന്റീന ഫാൻസിന്റെ നാളത്തെ അവസ്ഥ എന്താകും എന്നാണ് ഇനി അറിയാനുള്ളത്. ജയിച്ച് ഇതേ ആവേശം മുന്നോട്ട് കൊണ്ടുപോകുമോ അതോ അക്കൗണ്ടും പൂട്ടി ഓടേണ്ടി വരുമോ, എല്ലാം കാത്തിരുന്ന് കാണാം.
English Summary
Following the crucial match against Croatia, a section of football fans, mainly Messi fans, have taken to social media to mock Cristiano Ronaldo. Ronaldo’s goal, which paved the way for Portugal to come back in the match with Croatia leading 1-0, was awarded from a penalty. The fans are now fighting over this penalty goal.