FIFA World Cup 2026: വെള്ളിയാഴ്ച ലോകകപ്പില്‍ മൂന്ന് പോരാട്ടങ്ങള്‍; ഖത്തറും, ദക്ഷിണ കൊറിയയും ഇറങ്ങുന്നു; തഹ്‌സിന്‍ കളിക്കുമോ?

FIFA World Cup 2026 June 19 Matches Preview: ഫിഫ ലോകകപ്പില്‍ വെള്ളിയാഴ്ച നടക്കുന്നത് മൂന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. ഏഷ്യയിലെ കരുത്തരായ ഖത്തറും, ദക്ഷിണ കൊറിയയും തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ഖത്തറിന്റെ മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷിദ് ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുമോയെന്ന ആകാംക്ഷയിലാണ് കേരളക്കര.

FIFA World Cup 2026: വെള്ളിയാഴ്ച ലോകകപ്പില്‍ മൂന്ന് പോരാട്ടങ്ങള്‍; ഖത്തറും, ദക്ഷിണ കൊറിയയും ഇറങ്ങുന്നു; തഹ്‌സിന്‍ കളിക്കുമോ?

Switzerland vs Qatar File Pic

Updated On: 

18 Jun 2026 | 08:16 PM

ഫിഫ ലോകകപ്പില്‍ വെള്ളിയാഴ്ച നടക്കുന്നത് മൂന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. ഏഷ്യയിലെ കരുത്തരായ ഖത്തറും, ദക്ഷിണ കൊറിയയും തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ഖത്തറിന്റെ മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷിദ് ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുമോയെന്ന ആകാംക്ഷയിലാണ് കേരളക്കര. ആദ്യ മത്സരത്തില്‍ തഹ്‌സിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ സമയം അര്‍ധ രാത്രി 12.30-ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡും ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയും ഏറ്റുമുട്ടും. പുലര്‍ച്ചെ 3.30-നാണ് കാനഡ-ഖത്തർ മത്സരം. ദക്ഷിണ കൊറിയയും മെക്‌സിക്കോയും തമ്മിലുള്ള മത്സരം രാവിലെ 6.30-ന് ആരംഭിക്കും.

സ്വിറ്റ്സർലൻഡ് vs ബോസ്നിയ ആൻഡ് ഹെർസഗോവിന

ആദ്യ മത്സരത്തില്‍ ഇരുടീമുകള്‍ക്കും സമനില വഴങ്ങേണ്ടി വന്നിരുന്നു. ആദ്യപോരാട്ടത്തില്‍ ഖത്തറിനോട് സ്വിറ്റ്‌സര്‍ലന്‍ഡും, കാനഡയോട് ബോസ്‌നിയയും 1-1ന് സമനില പാലിച്ചു. അവസാന നിമിഷം വഴങ്ങിയ ഓണ്‍ ഗോളാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് അര്‍ഹിച്ച വിജയം നഷ്ടമാക്കിയത്. ഗ്രാനിറ്റ് ഷാക്ക, മാനുവല്‍ അക്കാഞ്ചി, റിക്കാര്‍ഡോ റോഡ്രിഗസ് തുടങ്ങിയ താരങ്ങളിലാണ് പ്രതീക്ഷ.

കാനഡയ്‌ക്കെതിരെ ജോസിപ് ലൂക്കിച്ചിന്റെ ഗോളില്‍ ലീഡ് നേടിയിട്ടും ബോസ്‌നിയക്ക് സമനില വഴങ്ങേണ്ടി വന്നു. ഡിഫന്‍സീവ് ഗെയിമാണ് ബോസ്‌നിയയുടെ മുഖമുദ്ര. സെറ്റ് പീസുകളിൽ നിന്നും കൗണ്ടർ അറ്റാക്കുകളിൽ നിന്നും ഗോൾ കണ്ടെത്താനും ബോസ്‌നിയന്‍ ടീമിന് കഴിവുണ്ട്. വലിയ പ്രതീക്ഷകളോടെയാണ്‌ സെർജി ബാർബറസിന്റെ സംഘം ബൂട്ട് കെട്ടുന്നത്.

Also Read: Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്

കാനഡ vs ഖത്തർ

ആദ്യ മത്സരത്തില്‍ കാനഡ ബോസ്‌നിയയോടും, ഖത്തര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോടും 1-1ന് സമനില വഴങ്ങി. ജൊനാഥന്‍ ഡേവിഡ്, കെയ്ല്‍ ലാറിന്‍ തുടങ്ങിയ മുന്നേറ്റ നിരയാണ് കരുത്ത്. അല്‍ഫോന്‍സോ ഡേവിസ് പോലുള്ള താരങ്ങളുടെ പ്രകടനം പ്രതിരോധ നിരയില്‍ നിര്‍ണായകമാകും. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍.

ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷം മികച്ച പ്രകടനമാണ് ഖത്തര്‍ പുറത്തെടുത്തത്. കാനഡയുടെ തട്ടകത്തില്‍ അവരെ നേരിടുന്നതാണ് പ്രധാന വെല്ലുവിളി. ഒപ്പം കാനഡയുടെ അതിവേഗ വിങ്ങര്‍മാരെ എങ്ങനെ പ്രതിരോധിക്കുമെന്നത് ആശ്രയിച്ചാകും മത്സരഫലം. മികച്ചൊരു സമനിലയോ അട്ടിമറി വിജയമോ ലക്ഷ്യമിട്ടാണ് ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ ഇറങ്ങുന്നത്.

മെക്‌സിക്കോ vs ദക്ഷിണ കൊറിയ

ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മെക്‌സിക്കോയും, ദക്ഷിണ കൊറിയയും ഇറങ്ങുന്നത്. ആതിഥേയരായ മെക്‌സിക്കോ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തറ പറ്റിച്ചത്. ‘ഹോം ഗ്രൗണ്ട് അഡ്വാന്റേജ്’ ആണ് മെക്‌സിക്കോയുടെ കരുത്ത്. മികച്ച പ്രതിരോധ നിരയും ആതിഥേയര്‍ക്കുണ്ട്. മുന്നേറ്റ നിരയില്‍ റാള്‍ ജിമെനെസിന്റെ പരിചയസമ്പത്തും മെക്‌സിക്കോയ്ക്ക് ശക്തി പകരുന്നു.

ആദ്യ മത്സരത്തില്‍ ചെക്കിയയെയാണ് ദക്ഷിണ കൊറിയ പരാജയപ്പെടുത്തിയത്. മുന്നേറ്റത്തില്‍ സണ്‍ ഹ്യൂങ്മിനും, മധ്യനിരയില്‍ ലീ കാങ്ഇനും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൗണ്ടര്‍ അറ്റാക്കുകളിലൂടെ എതിരാളിയുടെ ഗോള്‍ മുഖത്ത് ഇരച്ചുകയറാനുള്ള കഴിവ് ദക്ഷിണ കൊറിയയെ അപകടകാരികളാക്കുന്നു.

English Summary

On Friday, three exciting FIFA World Cup matches will feature Qatar, South Korea, Switzerland, Bosnia and Herzegovina, Canada, and Mexico. Switzerland will face Bosnia and Herzegovina at 12:30 AM IST, with both teams seeking their first win after drawing their opening matches. Host nation Canada will play Qatar at 3:30 AM IST, where fans eagerly wait to see if Malayali player Tahsin Mohammed Jamshid makes his debut. South Korea and co-hosts Mexico, both coming off victories in their opening matches, will clash at 6:30 AM IST.

Follow Us
Related Stories
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
സ്വന്തമായി ജെറ്റ് വിമാനമുള്ള റോണോ ‘എയറിൽ’! കപ്പടിക്കാൻ വന്ന CR7-നെ പൂട്ടി കോംഗോയുടെ മുത്തായി മുത്തുസ്വാമി
റോണോയെ പൂട്ടി പോർചുഗലിനെ 1-1 സമനിലയിൽ തളച്ച് കോംഗോ; ക്രൊയേഷ്യയെ 4-2ന് തകർത്ത് ഇംഗ്ലണ്ട്
Lionel Messi: ആ സുവര്‍ണ്ണ പാദങ്ങള്‍ക്ക് മുന്നില്‍ റെക്കോഡുകള്‍ വഴിമാറുന്നു; ലോകകപ്പിന്റെ പുണ്യഭൂമിയില്‍ മെസി തീര്‍ത്തത് രാജസിംഹാസനം
കരയിച്ചത് ഫുട്ബോളല്ല, ജീവിതം! ഹാട്രിക്കിന് പിന്നാലെ കണ്ണീരണിഞ്ഞ് ​മൈതാനം വിട്ടതിന്റെ കാരണം പറഞ്ഞ് മെസി
ഒരേയൊരു രാജാവ്! ലോകകപ്പിലെ ആദ്യ ഹാട്രിക് തൂക്കി മെസി; ഗോട്ടിന്റെ വേട്ടയിൽ അ‌ർജന്റീനയ്ക്ക് വിജയത്തുടക്കം
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ