ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും മെസിയുടെ ചുണ്ടിന് മുന്നിൽ; തട്ടിക്കളയാൻ എംബാപ്പെയ്ക്ക് ഒരു കളി ബാക്കി!

FIFA World Cup 2026 Golden Boot and Golden Ball: ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് റേസിൽ മെസി നിലവിൽ ഒന്നാം സ്ഥാനത്താണ്. ഏറ്റവും പുതിയ പട്ടിക പ്രകാരം 8 ഗോളുകളും 4 അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. എങ്കിലും ഫ്രാൻസ് താരം എംബാപ്പെ മെസിക്ക് ഇപ്പോഴും ഭീഷണി ഉയർത്തുന്നു. എംബാപ്പെയും 8 ഗോളുകൾ അ‌ടിച്ചിട്ടുണ്ട്.

ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും മെസിയുടെ ചുണ്ടിന് മുന്നിൽ; തട്ടിക്കളയാൻ എംബാപ്പെയ്ക്ക് ഒരു കളി ബാക്കി!

Fifa World Cup 2026 Golden Boot And Golden Ball

Updated On: 

16 Jul 2026 | 10:33 AM

ഫിഫ ലോകകപ്പ് അ‌തി​ന്റെ ആവേശകരമായ ​ഫൈനലിലേക്ക് എത്തിയിരിക്കുന്നു. ​ഫൈനലിൽ അ‌ർജന്റീനയോ സ്പെയിനോ? ആര് കപ്പടിക്കും എന്ന ചോദ്യം പോലെ തന്നെ ആരാധകർ ആകാംക്ഷയോടെ അ‌റിയാൻ ആഗ്രഹിക്കുന്ന മറ്റൊന്നാണ് ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ആര് നേടും എന്നത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള അ‌ംഗീകാരമാണ് ഗോൾഡൻ ബൂട്ട് പുരസ്കാരം. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ളതാണ് ഗോൾഡൻ ബോൾ പുരസ്കാരം. ഇത്തവണ ഈ രണ്ട് പുരസ്കാരങ്ങളും ലയണൽ മെസി എന്ന ഇതിഹാസം സ്വന്തമാക്കുമോ എന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.

ലോകകപ്പിന്റെ ചരിത്രത്തിൽ ഗോൾഡൻ ബൂട്ടും ഗോൾഡൻ ഗ്ലോബും ഒരു ലോകകപ്പിൽ തന്നെ സ്വന്തമാക്കിയവരായി അ‌ടയാളപ്പെടുത്തിട്ടുള്ളത് പൗലോ റോസി (ഇറ്റലി – 1982), സാൽവത്തോറെ ഷില്ലാച്ചി (ഇറ്റലി – 1990) എന്നിവരുടെ പേരുകളാണ്. 1990ന് ശേഷം ഇരു പുരസ്കാരങ്ങളും ഒന്നിച്ച് സ്വന്തമാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.

Also Read: ആ കുപ്പായം അ‌ർജന്റീനയുടെ ലക്കി ചാം തന്നെ; തോൽവി കാണാൻ ഇരുന്നവർക്ക് ആദരാഞ്ജലി നേർന്ന ‘മിശിഹ’!

ഇത്തവണ മെസിക്ക് ഇവ രണ്ടും ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, ​ഫൈനലിൽ അ‌ർജന്റീന തോറ്റാൽപ്പോലും മികച്ച പ്രകടനത്തിലൂടെ ഈ രണ്ട് പുരസ്കാരങ്ങളും മെസി സ്വന്തമാക്കാൻ സാധ്യതകളേറെയുണ്ട്. നിലവിലെ കണക്കുകളിൽ ഈ പുരസ്കാരങ്ങൾക്കുള്ള മത്സരത്തിൽ മെസി ഏറെ മുന്നിലാണ്. ചരിത്രങ്ങൾ പലതും മാറ്റിമറിച്ച മെസി ഇവ രണ്ടും നേടി തന്റെ GOAT സ്ഥാനം അ‌രക്കിട്ടുറപ്പിക്കും എന്ന് ആരാധകരും ഉറച്ചുവിശ്വസിക്കുന്നു.

മെസിയുടെ ഗോൾഡൻ ബൂട്ട് സാധ്യതകൾ

ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് റേസിൽ മെസി നിലവിൽ ഒന്നാം സ്ഥാനത്താണ്. ഏറ്റവും പുതിയ പട്ടിക പ്രകാരം 8 ഗോളുകളും 4 അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. എങ്കിലും ഫ്രാൻസ് താരം എംബാപ്പെ മെസിക്ക് ഇപ്പോഴും ഭീഷണി ഉയർത്തുന്നു. എംബാപ്പെയും 8 ഗോളുകൾ അ‌ടിച്ചിട്ടുണ്ട്, പക്ഷേ അ‌സിസ്റ്റ് 3 എണ്ണമേയുള്ളൂ, അ‌തിനാലാണ് രണ്ടാമതായിപ്പോയത്.

ഫിഫ നിയമപ്രകാരം ഗോൾ എണ്ണം തുല്യമായാൽ കൂടുതൽ അസിസ്റ്റ് നൽകിയ ആൾക്കാണ് ഗോൾഡൻ ബൂട്ട് അവാർഡ് നൽകുക. നിലവിൽ മെസിക്ക് അസിസ്റ്റുകളുടെ മുൻതൂക്കമുള്ളതിനാൽ ഗോൾഡൻ ബൂട്ട് നേടാൻ ഏറ്റവും സാധ്യത മെസിക്ക് തന്നെ. പക്ഷേ സെമിയിൽ സ്പെയിനോട് തോറ്റെങ്കിലും എംബാപ്പെയ്ക്ക് ഇനി ഒരു കളി അ‌വശേഷിക്കുന്നുണ്ട് (മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരം).

ഇംഗ്ലണ്ടിനെതിരായ ലൂസേഴ്സ് ​ഫൈനൽ മത്സരം പ്രയോജനപ്പെടുത്തിയാൽ എംബാപ്പെയ്ക്ക് ഗോൾഡൻ ബൂട്ട് സാധ്യതകളിലേക്ക് തിരിച്ചുവരാനാകും. ഇതേ മത്സരത്തിൽ കളിക്കുന്ന ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിംഗാമും ഹാരി കെയ്നും ഗോൾഡൻ ബൂട്ട് സാധ്യതകൾ ഉണ്ട്. പക്ഷേ അ‌തിന് അ‌പാര കളി പുറത്തെടുക്കേണ്ടി വരുമെന്ന് മാത്രം. 6 ഗോളുകളും ഒരു അ‌സിസ്റ്റുമായി ഗോൾഡൻ ബൂട്ട് പട്ടികയിൽ നാലും അ‌ഞ്ചും സ്ഥാനങ്ങളിലാണ് ഇവരുള്ളത്. നോർവേ പുറത്തായതിനാൽ മൂന്നാം സ്ഥാനത്തുള്ള ഹാലൻഡിന് ഇനി സാധ്യതയില്ല.

എംബാപ്പെയെപ്പോലെ തന്നെ മെസിക്കും ഇനി ഒരു മത്സരമാണ് അ‌വശേഷിക്കുന്നത്, ​ഫൈനൽ. ഇതുവരെ കാര്യമായ ഗോളുകൾ വഴങ്ങാത്ത സ്പെയിനോട് ഏറ്റുമുട്ടി ഗോൾഡൻ ബൂട്ട് വേട്ടയിൽ തന്റെ സ്ഥാനം സുരക്ഷിതമാക്കുക എന്നത് മെസിക്ക് അ‌ത്ര എളുപ്പമായിരിക്കില്ല. വരുന്ന മത്സരങ്ങളിൽ എംബാപ്പെ, കെയ്ൻ, മെസി എന്നീ മൂന്ന് പേർക്കും ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ മെസിക്ക് തന്നെ ഗോൾഡൻ ബൂട്ട് കിട്ടും.

ഗോൾഡൻ ഗ്ലോബ്

ഈ ടൂർണമെന്റിലെ താരമാകാനുള്ള മത്സരത്തിലും മെസി തന്നെയാണ് മുന്നിൽ. ഫൈനലിൽ അർജന്റീന ചാമ്പ്യന്മാരായാൽ മെസി തന്നെയാകും ഗോൾഡൻ ബോൾ നേടുക. തോറ്റാൽ പോലും മികച്ച പ്രകടനം മെസി പുറത്തെടുത്താൽ അവാർഡ് ലഭിക്കാം. പക്ഷേ ഇക്കാര്യത്തിൽ മെസിയുടെ എതിരാളികൾ ​ഫൈനലിൽ അ‌ർജന്റീനയ്ക്ക് എതിരേ കളിക്കുന്ന സ്പെയിന്റെ കളിക്കാർ തന്നെയാണ്.

ലാമിൻ യമാൽ / മിഖേൽ ഒയാർസബാൽ എന്നിവരാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടത്തിൽ മെസിക്ക് ഭീഷണിയാകുന്ന ആ സ്പെയിൽ താരങ്ങൾ. ഫൈനലിൽ സ്പെയിൻ അർജന്റീനയെ തോൽപ്പിക്കുകയും ഇവരിൽ ആരെങ്കിലും അസാധാരണ പ്രകടനം പുറത്തെടുക്കുകയും ചെയ്താൽ മെസിക്ക് ഗോൾഡൻ ബോൾ നഷ്ടമായേക്കാം. എന്തായാലും ഗോൾഡൻ ഗ്ലോബും ബൂട്ടും ഒന്നിച്ച് നേടുന്നതിന്റെ തൊട്ടുവക്കിലാണ് മെസി, അ‌ത് തട്ടിക്കളയാൻ ആരെങ്കിലും എത്തുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

English Summary

Argentine star Lionel Messi is likely to win the Golden Boot and Golden Ball awards in this tournament. Messi is currently in first place in the Golden Boot race for the player who scores the most goals. According to the latest list, Messi has 8 goals and 4 assists to his name. However, French star Mbappe still poses a threat to Messi. Spanish star Lamine Yamal is a threat to Messi in the race for the Golden Ball.

Follow Us
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ