ഹോക്കി ലോകകപ്പ് 2026: ഹർമൻപ്രീത് സിംഗ് ക്യാപ്റ്റൻ; ഇന്ത്യയുടെ 20 അംഗ ടീം സജ്ജം
India Squad Announced for FIH Hockey Men’s World Cup 2026: ഹോക്കി ലോകകപ്പിനുള്ള 20 അംഗ ഇന്ത്യൻ ടീമിനെ തിങ്കളാഴ്ച ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 15 മുതൽ 30 വരെ ബെൽജിയത്തിലും നെതർലൻഡ്സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഹർമൻപ്രീത് സിംഗ് ടീമിനെ നയിക്കും.

Indian Hockey Team
പുരുഷ ഹോക്കി ലോകകപ്പിനുള്ള 20 അംഗ ഇന്ത്യൻ ടീമിനെ തിങ്കളാഴ്ച ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 15 മുതൽ 30 വരെ ബെൽജിയത്തിലും നെതർലൻഡ്സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഹർമൻപ്രീത് സിംഗ് ടീമിനെ നയിക്കും. ഈ ടീമിന് ഇന്ത്യൻ ഹോക്കി ചരിത്രത്തിൽ സ്വന്തമായി ഒരു അധ്യായം കുറിക്കാനാകുമെന്ന് ചീഫ് കോച്ച് ക്രെയ്ഗ് ഫുൾട്ടൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരിചയസമ്പന്നരും, യുവതാരങ്ങളുമടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഇതൊരു മികച്ച സന്തുലിത സംഘമാണെന്നും ടൂർണമെന്റുകളിലെ അനുഭവസമ്പത്തും, പ്രകടനത്തിലൂടെ മാത്രം ടീമിൽ സ്ഥാനം നേടിയെടുത്ത മികച്ച ഫോമിലുള്ള യുവതാരങ്ങളുടെ കരുത്തും ടീമിനുണ്ടെന്നും ചീഫ് കോച്ച് ഫുൾട്ടൺ പറഞ്ഞു.
പ്രസ്, കൗണ്ടർ, പെർഫോം എന്നത് ഞങ്ങളുടെ തന്ത്രപരമായ അടയാളം മാത്രമല്ലെന്നും,അത് ഈ ടീം ദിവസേന ഒരുമിച്ച് പരിശീലിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന രീതി കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അധികമൊന്നും ചിന്തിക്കുന്നില്ല. ഓരോ മത്സരത്തെയും വേറെയായി കണ്ട്, എല്ലാ കഴിവുകളും പുറത്തെടുക്കുക എന്ന ചിന്താഗതിയോടെയാണ് തങ്ങള്‍ ഓരോ പോരാട്ടത്തിലേക്കും ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോഹിത് എച്ച്.എസ്, സൂരജ് കർക്കേര എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍. പ്രതിരോധ നിരയിൽ ജർമൻപ്രീത് സിംഗ്, ക്യാപ്റ്റൻ ഹർമൻപ്രീത്, അമിത് രോഹിദാസ്, ജുഗ്രാജ് സിംഗ്, സഞ്ജയ്, സുമിത്, യഷ്ദീപ് സിവാച്ച് എന്നിവർ അണിനിരക്കുന്നു.
Also Read: Rohit-Kohli: തൊട്രാ പാക്കലാം! ഒരുത്തനും രോഹിതിനെയും, കോലിയെയും തൊടില്ലെന്ന് അശ്വിന്‍
മിഡ്ഫീൽഡിൽ മൻപ്രീത്, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, നീലകണ്ഠ ശർമ്മ, രാജീന്ദർ സിംഗ്, ആദിത്യ അർജുൻ ലാലഗെ എന്നിവര്‍ മധ്യനിരയെ നയിക്കും. മുന്നേറ്റനിരയുടെ ചുമതല മൻദീപ് സിംഗ്, ദിൽപ്രീത് സിംഗ്, അഭിഷേക്, സുഖ്ജീത് സിംഗ്, ശിലാനന്ദ് ലക്ര എന്നിവരുടെ തോളുകളിലാണ്.
ഇന്ത്യന്‍ സ്‌ക്വാഡ്:
- ഗോൾകീപ്പർമാർ: മോഹിത് എച്ച്.എസ്, സൂരജ് കർക്കേര
- ഡിഫൻഡർമാർ: ജർമൻപ്രീത് സിംഗ്, ഹർമൻപ്രീത് സിംഗ് (ക്യാപ്റ്റൻ), അമിത് രോഹിദാസ്, ജുഗ്രാജ് സിംഗ്, സഞ്ജയ്, സുമിത്, യഷ്ദീപ് സിവാച്ച്
- മിഡ്ഫീൽഡർമാർ: രാജീന്ദർ സിംഗ്, ആദിത്യ അർജുൻ ലാലഗെ, ഹാർദിക് സിംഗ്, മൻപ്രീത് സിംഗ്, നീലകണ്ഠ ശർമ്മ, വിവേക് സാഗർ പ്രസാദ്
- ഫോർവേഡുകൾ: ദിൽപ്രീത് സിംഗ്, ശിലാനന്ദ് ലക്ര, സുഖ്ജീത് സിംഗ്, മൻദീപ് സിംഗ്, അഭിഷേക്
ഇന്ത്യ പൂള്‍ ഡിയില്‍
ഇംഗ്ലണ്ട്, പാകിസ്ഥാൻ, വെയ്ൽസ് എന്നീ ടീമുകള്‍ക്കൊപ്പം പൂൾ ഡിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ടീമിന്റെ പൂൾ ഘട്ട മത്സരങ്ങളെല്ലാം നെതർലൻഡ്സിലെ ആംസ്റ്റൽവീനിൽ വെച്ചാണ് നടക്കുക. ഓഗസ്റ്റ് 15-ന് വെയ്ൽസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ഓഗസ്റ്റ് 17-ന് ഇംഗ്ലണ്ടിനെയും ഓഗസ്റ്റ് 19-ന് പരമ്പരാഗത എതിരാളികളായ പാകിസ്ഥാനെയും ഇന്ത്യ നേരിടും. പൂൾ ഘട്ടത്തിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം.
English Summary
Hockey India has announced a 20-member squad for the 2026 FIH Men’s World Cup. Ace defender Harmanpreet Singh will lead the team, with Craig Fulton as chief coach. Drawn in Pool D, India will play their group matches in Amstelveen, Netherlands. Their World Cup campaign begins against Wales on August 15, 2026.