IND vs AUS: മെൽബൺ ടെസ്റ്റിന് ശേഷം രോഹിത് ശർമ്മ വിരമിച്ചേക്കും?; സ്റ്റേഡിയത്തിൽ അജിത് അഗാർക്കറിൻ്റെ സാന്നിധ്യം ചർച്ചയാവുന്നു

Rohit Sharma To Retire If India Fails Qualify For WTC Final: മെൽബണിൽ നടക്കുന്ന നാലാം ടെസ്റ്റിന് ശേഷം രോഹിത് ശർമ്മ കരിയർ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. മത്സരം കാണാൻ മുഖ്യ സെലക്ടറായ അജിത് അഗാർക്കർ സ്റ്റേഡിയത്തിലെത്തിയത് ഇക്കാര്യം ചർച്ച ചെയ്യാനാണെന്ന് റിപ്പോർട്ടുകളുണ്ട്.

IND vs AUS: മെൽബൺ ടെസ്റ്റിന് ശേഷം രോഹിത് ശർമ്മ വിരമിച്ചേക്കും?; സ്റ്റേഡിയത്തിൽ അജിത് അഗാർക്കറിൻ്റെ സാന്നിധ്യം ചർച്ചയാവുന്നു

രോഹിത് ശർമ്മ

Published: 

28 Dec 2024 | 06:35 AM

മെൽബണിൽ നടക്കുന്ന നാലാം ടെസ്റ്റിന് ശേഷം രോഹിത് ശർമ്മ ടെസ്റ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. മത്സരം കാണാൻ മുഖ്യ സെലക്ടർ അജിത് അഗാർക്കർ സ്റ്റേഡിയത്തിലെത്തിയത് രോഹിത് ശർമ്മയുടെ ഭാവി ചർച്ചചെയ്യാനാണ് എന്നാണ് റിപ്പോർട്ടുകൾ. ബോർഡർ – ഗവാസ്കർ ട്രോഫിയിലെ മോശം ഫോമും ക്യാപ്റ്റൻസി പിഴവുകളും കാരണം രോഹിതിൻ്റെ ടെസ്റ്റ് കരിയർ ഇതിനകം തന്നെ ചർച്ചയായിരുന്നു. എന്നാൽ, താരത്തിൻ്റെ കരിയർ ഈ കളിയോടെ അവസാനിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരായ രണ്ട് മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്. ഇതിന് കഴിഞ്ഞില്ലെങ്കിൽ രോഹിത് ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം അഗാർക്കർ രോഹിത് ശർമ്മയോട് ഇക്കാര്യം സംസാരിച്ചുകഴിഞ്ഞു. മെൽബൺ ടെസ്റ്റ് പരാജയപ്പെട്ടാൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യത നഷ്ടമാവും. അതുകൊണ്ട് തന്നെ ഈ കളി കഴിയുമ്പോൾ രോഹിതിൻ്റെ ടെസ്റ്റ് ക്യാപ്റ്റൻസി മാറ്റിയേക്കുമെന്നും അങ്ങനെ സംഭവിച്ചാൽ രോഹിത് കരിയർ മതിയാക്കുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ ടി20 കരിയർ അവസാനിപ്പിച്ച രോഹിത് നിലവിൽ ഏകദിനത്തിലും ടെസ്റ്റിലുമാണ് കളിക്കുന്നത്.

Also Read : IND vs AUS : ആറ് റൺസെടുക്കുന്നതിനിടെ നഷ്ടപ്പെട്ടത് മൂന്ന് വിക്കറ്റ്; ഓസ്ട്രേലിയക്കെതിരെ മുൻതൂക്കം കളഞ്ഞുകുളിച്ച് ഇന്ത്യ

കഴിഞ്ഞ എട്ട് ടെസ്റ്റുകളിൽ നിന്ന് 11.07 ശരാശരിയിൽ വെറും 155 റൺസാണ് രോഹിതിൻ്റെ സമ്പാദ്യം. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ വരെ 22 റൺസാണ് രോഹിത് നേടിയത്. പെർത്തിൽ കളിച്ച ആദ്യ ടെസ്റ്റിൽ രോഹിത് ടീമിലുണ്ടായിരുന്നില്ല. ബാക്കിയുള്ള രണ്ട് ടെസ്റ്റിൽ നിന്നും ഒരു ഇന്നിംഗ്സിൽ നിന്നുമാണ് ഈ ദയനീയ പ്രകടനം. 10 ആണ് ഉയർന്ന സ്കോർ. രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിൽ ആറാം നമ്പറിൽ കളിച്ച രോഹിത് ഈ ടെസ്റ്റിൽ ഓപ്പണിംഗിലേക്ക് മടങ്ങിയെത്തി. എന്നാൽ, ഓപ്പണിംഗിൽ കളിച്ചിട്ടും താരത്തിന് തിളങ്ങാനായില്ല. വെറും മൂന്ന് റൺസാണ് മെൽബണിലെ ആദ്യ ഇന്നിംഗ്സിൽ രോഹിത് നേടിയത്.

മത്സരത്തിൽ ഓസ്ട്രേലിയയ്ക്കാണ് മേൽക്കൈ. രണ്ടാം ദിനം യശസ്വി ജയ്സ്വാളും വിരാട് കോലിയും ചേർന്ന് വളരെ നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കെ ജയ്സ്വാൾ റണ്ണൗട്ടായിരുന്നു. ഇതോടെ വേഗത്തിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. ഇതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിൽ നിന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. പിന്നീട് ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് കാര്യമായ നഷ്ടങ്ങളില്ലാതെ രണ്ടാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

പരമ്പരയിൽ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിലാണ്. ഈ മത്സരം ഉൾപ്പെടെ പരമ്പരയിൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചെങ്കിലേ ഇന്ത്യക്ക് ലോക ടെസ്റ്റ് ച്യാമ്പ്യൻഷിപ്പ് ഫൈനലിൽ അവസരം ലഭിക്കൂ. കഴിഞ്ഞ രണ്ട് എഡിഷനിലും ഇന്ത്യ ഫൈനൽ കളിച്ചിരുന്നു.

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്