AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ‘മനസ് പൂര്‍ണമായും കൈവിട്ടുപോയി, അന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ ധൈര്യം തന്നത് സച്ചിന്‍ സാറാണ്‌’

Sanju Samson Thanks Sachin Tendulkar After T20 World Cup Victory: ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ഞാന്‍ ആകെ തകര്‍ന്നുപോയിരുന്നു. എന്റെ മനസ് പൂര്‍ണമായും പരിഭ്രാന്തമായി. എന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നത് പോലെ തോന്നി. എനിക്ക് ഇനി എന്താണ് ചെയ്യാനാകുക എന്ന് ചിന്തിച്ചു.

Sanju Samson: ‘മനസ് പൂര്‍ണമായും കൈവിട്ടുപോയി, അന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ ധൈര്യം തന്നത് സച്ചിന്‍ സാറാണ്‌’
സഞ്ജു സാംസണ്‍, ഗൗതം ഗംഭീര്‍ Image Credit source: PTI
Shiji M K
Shiji M K | Updated On: 09 Mar 2026 | 06:38 AM

ടി ട്വന്റി ലോകകപ്പില്‍ മിന്നും വിജയം കാഴ്ചവെച്ചതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് നന്ദി പറഞ്ഞ് സഞ്ജു സാംസണ്‍. കഴിഞ്ഞ രണ്ട് മാസത്തോളമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തനിക്ക് നല്‍കുന്ന മാനസിക പിന്തുണയെ കുറിച്ച് തുറന്നുപറയുകയായിരുന്നു സഞ്ജു. ഇന്ത്യന്‍ ക്രിക്കറ്റ് പല മുതിര്‍ന്ന താരങ്ങളില്‍ നിന്നും താന്‍ ഉപദേശവും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിച്ചിരുന്നതായി മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുത്തതിന് പിന്നാലെ സഞ്ജു പ്രതികരിച്ചു.

സത്യം പറഞ്ഞാല്‍ മുതിര്‍ന്ന ക്രിക്കറ്റ് കളിക്കാരില്‍ നിന്ന് ധാരാളം നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരുപാട് പേര്‍ എന്നെ ബന്ധപ്പെടുകയും സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി…അത് ഇവിടെ പറയാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഞാന്‍ സച്ചിന്‍ സാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയില്‍ മത്സരം നടക്കുമ്പോള്‍ പുറത്ത് ഇരുന്നപ്പോള്‍…ഞാന്‍ ഒരു കളിയും കളിച്ചിട്ടില്ലായിരുന്നു, അപ്പോള്‍ എങ്ങനെ ആ സാഹചര്യത്തെ നേരിടണമെന്നാണ് ചിന്തിച്ചത്.

അപ്പോള്‍ തന്നെ സാറിനെ സമീപിച്ചു. അദ്ദേഹവുമായി ഒരുപാട് നേരം സംസാരിച്ചു. ഇന്നലെ രാത്രി പോലും അദ്ദേഹം എന്നെ വിളിച്ച് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചു. അദ്ദേഹത്തെ പോലുള്ള ഒരാളില്‍ നിന്ന് എനിക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഗെയിമിന് വേണ്ടിയുള്ള തയാറെടുപ്പ്, ഗെയിം സെന്‍സ് തുടങ്ങി എല്ലാത്തിനും എന്നെ പിന്തുണച്ച എല്ലാവരോടും ഞാന്‍ നന്ദിയുള്ളവനാണ്.

ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ഞാന്‍ ആകെ തകര്‍ന്നുപോയിരുന്നു. എന്റെ മനസ് പൂര്‍ണമായും പരിഭ്രാന്തമായി. എന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നത് പോലെ തോന്നി. എനിക്ക് ഇനി എന്താണ് ചെയ്യാനാകുക എന്ന് ചിന്തിച്ചു. പക്ഷെ ദൈവത്തിന് മറ്റൊരു പദ്ധതിയുണ്ടായിരുന്നു. പെട്ടെന്ന് തന്നെ എനിക്ക് ഗെയിമുകളിലേക്ക് തിരിച്ചുവരാനായി. രാജ്യത്തിനായി എനിക്ക് ചെയ്യാനാകുന്നത് ചെയ്തു. അതിനെ കുറിച്ച് സ്വപ്‌നം കാണാന്‍ ധൈര്യമുണ്ടായതില്‍ ഞാനേറെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു, ഞാന്‍ ശരിക്കും നന്ദിയുള്ളവനാണ്, സഞ്ജു പറഞ്ഞു.

Also Read: Sanju Samson: എന്തേ, കണ്ണീർ വരുന്നുണ്ടോ? സംഭവം സത്യമാണ്; സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്‌

അതേസമയം, ലോകകപ്പില്‍ വെറും അഞ്ച് മത്സരങ്ങളാണ് സഞ്ജു ഇതുവരെ കളിച്ചത്. 80.25 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 321 റണ്‍ താരത്തിനുണ്ട്. അതിനാല്‍ തന്നെ റണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു സാംസണ്‍. മികച്ച സ്‌ട്രൈക്ക് റേറ്റുള്ളവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമുണ്ട്. അതില്‍ താന്‍ ഒരുപാട് നന്ദിയുള്ളവനാണെന്നാണ് സഞ്ജുവിന്റെ പ്രതികരണം.

സത്യസന്ധമായി പറഞ്ഞാല്‍, ഇതിന് വേണ്ടിയുള്ള മുഴുവന്‍ ശ്രമങ്ങളും ആരംഭിക്കുന്നത് ഒന്നോ രണ്ടോ വര്‍ഷം മുമ്പ്, 2024ല്‍ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് നേടിയ ടീമില്‍ ഞാനും ഉണ്ടായിരുന്നപ്പോഴാണ്. എനിക്ക് അന്ന് ഒരു മത്സരം പോലും കളിക്കാനായില്ല. പക്ഷെ ഞാന്‍ സ്വപ്‌നം കണ്ടുകൊണ്ടിരുന്നു, അതിന് വേണ്ടി പ്രവര്‍ത്തിച്ചു. അന്ന് ഞാന്‍ ആഗ്രഹിച്ചത് ഇതാണ്, ഇത് നേടാനാണ് ആഗ്രഹിച്ചത്, അതിനായി വളരയെധികം പരിശ്രമിച്ചു, ദൈവകൃപയാല്‍ എല്ലാം നടന്നു, സഞ്ജു കൂട്ടിച്ചേര്‍ത്തു.

Follow Us