IND vs NZ : ഷമി തിരികെവരാൻ വൈകും; ന്യൂസീലൻഡിനെതിരെ ആകാശ് ദീപ് തുടരും

India vs New Zealand Test Series : ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ മുഹമ്മദ് ഷമി കളിക്കില്ല. ജസ്പ്രീത് ബുംറയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. ഈ മാസം 16നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.

IND vs NZ : ഷമി തിരികെവരാൻ വൈകും; ന്യൂസീലൻഡിനെതിരെ ആകാശ് ദീപ് തുടരും

മുഹമ്മദ് ഷമി (Image Credits - Mohammad Shami Facebook)

Updated On: 

12 Oct 2024 08:05 AM

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് പുറത്തായിരുന്ന മുഹമ്മദ് ഷമി ടീമിൽ ഉൾപ്പെട്ടിട്ടില്ല. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിൽ അരങ്ങേറി മികച്ച പ്രകടനം നടത്തിയ ആകാശ് ദീപ് ടീമിൽ തുടരും. പേസർ ജസ്‌പ്രീത് ബുംറയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരെ 16 അംഗ ടീമിലുണ്ടായിരുന്ന യഷ് ദയാൽ പുറത്തായി. ഈ മാസം 16ന് ബെംഗളൂരുവിലാണ് ന്യൂസീലൻഡിൻ്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുക.

ഓസ്ട്രേലിയക്കെതിരായ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം ഷമി ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ല. പരിക്കേറ്റ താരം ഇനിയും പുറത്തിരിക്കുമെന്നാണ് വിവരം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച മറ്റ് താരങ്ങൾ ടീമിലുണ്ട്. നാല് താരങ്ങളെ ട്രാവലിങ് റിസർവ് ആയി തിരഞ്ഞെടുത്തു. ഹർഷിത് റാണ, മായങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ, നിതീഷ് റെഡ്ഡി എന്നിവരാണ് റിസർവ് താരങ്ങളായി ഉള്ളത്.

Also Read : Ranji Trophy 2024 : രഞ്ജി ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ അങ്കം; എതിരാളികൾ സൂപ്പർ സ്റ്റാറുകൾ അണിനിരക്കുന്ന പഞ്ചാബ്

അതേസമയം, സൂപ്പർ താരം കെയിൻ വില്ല്യംസൺ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല. പരിക്കേറ്റ വില്ല്യംസൺ വിശ്രമത്തിലാണ്. താരം ന്യൂസീലൻഡ് ടീമംഗങ്ങൾക്കൊപ്പം ഇന്ത്യയിലെത്തില്ല. രണ്ടാം ടെസ്റ്റിൽ വില്ല്യംസൺ കളിച്ചേക്കുമെന്നാണ് സൂചന. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലാണ് താരത്തിന് പരിക്കേറ്റത്. വില്ല്യംസണ് മാർക്ക് ചാപ്മാൻ പകരക്കാരനാവും. ന്യൂസീലൻഡ് പരിമിത ഓവർ മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമായ ചാപ്മാൻ ടെസ്റ്റിൽ ഇതുവരെ കളിച്ചിട്ടില്ല.

മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ഒക്ടോബർ 16 മുതൽ 20 വരെ ബെംഗളൂരുവിലാണ് ആദ്യ ടെസ്റ്റ്. ഒക്ടോബർ 24 മുതൽ 28 വരെ പൂനെയിൽ രണ്ടാം ടെസ്റ്റും നവംബർ 1 മുതൽ 5 വരെ മുംബൈയിൽ അവസാന ടെസ്റ്റും നടക്കും.

ഇന്ത്യൻ സ്ക്വാഡ് – Rohit Sharma (C), Jasprit Bumrah (VC), Yashasvi Jaiswal, Shubman Gill, Virat Kohli, KL Rahul, Sarfaraz Khan, Rishabh Pant (WK), Dhruv Jurel (WK), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Mohd. Siraj, Akash Deep. Travelling Reserves – Harshit Rana, Prasidh Krishna, Nitish Reddy, Mayank Yadav.

ന്യൂസീലൻഡ് സ്ക്വാഡ്: Tom Latham (c), Tom Blundell (wk), Michael Bracewell (1st Test only), Mark Chapman, Devon Conway, Matt Henry, Daryl Mitchell, Will O’Rourke, Ajaz Patel, Glenn Phillips, Rachin Ravindra, Mitchell Santner, Ben Sears, Ish Sodhi (2nd and 3rd Test only), Tim Southee, Kane Williamson, Will Young

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ