5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

IPL 2025: ലഖ്നൗ സൂപ്പർ ജയന്റ്സിന് ഇനി പുതിയ ഉപദേശകൻ; ഗൗതം ഗംഭീറിന്റെ റോൾ ഇനി സഹീർ ഖാൻ നിർവഹിക്കും

IPL 2025 Zaheer Khan : വരുന്ന ഐപിഎൽ സീസണിൽ സഹീർ ഖാനെ ടീം ഉപദേശകനായി നിയമിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. സ്ഥാനമൊഴിഞ്ഞ ഗൗതം ഗംഭീറിന് പകരക്കാരനായാണ് സഹീർ ഖാൻ്റെ വരവ്. ഇക്കാര്യം ടീം തന്നെ സ്ഥിരീകരിച്ചു.

IPL 2025: ലഖ്നൗ സൂപ്പർ ജയന്റ്സിന് ഇനി പുതിയ ഉപദേശകൻ; ഗൗതം ഗംഭീറിന്റെ റോൾ ഇനി സഹീർ ഖാൻ നിർവഹിക്കും
IPL 2025 Zaheer Khan (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 28 Aug 2024 17:29 PM

വരുന്ന ഐപിഎൽ സീസണിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് പുതിയ ഉപദേശകൻ. മുംബൈ ഇന്ത്യൻസ് പരിശീലക സംഘത്തിലുണ്ടായിരുന്ന സഹീർ ഖാൻ ഇനി ലഖ്നൗ ടീമിൻ്റെ ഉപദേശകനാവും. മുൻപ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ആണ് ലഖ്നൗ ഉപദേശകനായിരുന്നത്. കഴിഞ്ഞ സീസണിൽ ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായിരുന്നു. ഇതോടെ ഉപദേശകനില്ലാതെയാണ് 2024 ഐപിഎലിൽ ലഖ്നൗ കളത്തിലിറങ്ങിയത്.

ജസ്റ്റിൻ ലാംഗർ ആണ് ലഖ്നൗവിൻ്റെ മുഖ്യ പരിശീലകൻ. ലാൻസ് ക്ലൂസ്നർ, ആദം വോജസ്, ജോണ്ടി റോഡ്സ് എന്നിവരും പരിശീലക സംഘത്തിലുണ്ട്. ഈ സംഘത്തിനൊപ്പമാണ് സഹീർ ചേരുക. “അദ്ദേഹം മുംബൈക്കൊപ്പമില്ലെന്ന് കുറച്ച് നാൾ മുൻപ് വരെ എനിക്കറിയില്ലായിരുന്നു. അറിഞ്ഞയുടൻ ഞാൻ അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹത്തിന് തന്ത്രങ്ങളുണ്ട്. ക്രിക്കറ്റ് ലോകത്ത് അദ്ദേഹത്തിന് ബഹുമാനം ലഭിക്കാറുണ്ട്. കഴിഞ്ഞ സീസണിൽ ടീമിൻ്റെ പ്രകടനം അത്ര നന്നായിരുന്നില്ല. പ്ലേഓഫിനടുത്തുവരെ എത്തി എന്നതിൽ കാര്യമില്ല. ഒന്നുകിൽ പ്ലേ ഓഫ് യോഗ്യത ലഭിച്ചു, അല്ലെങ്കിൽ യോഗ്യത ലഭിച്ചില്ല. അത്രേയുള്ളൂ.”- ലഖ്നൗ ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞു.

Also Read : Jay Shah : ജയ് ഷാ ഇനി ഐസിസി നിയന്ത്രിക്കും; ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

മോർണെ മോർക്കൽ ഇന്ത്യൻ പരിശീലകനായതോടെ ലഖ്നൗ ബൗളിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സഹീർ ഖാൻ ഈ ദൗത്യം ഏറ്റെറ്റുക്കുമോ ഇല്ലയോ എന്നതിൽ വ്യക്തതയില്ല. 2018 മുതൽ 2022 വരെയാണ് സഹീർ മുംബൈക്കൊപ്പം ഉണ്ടായിരുന്നത്. ആദ്യം ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയും പിന്നീട് ഹെഡ് ഓഫ് ഗ്ലോബൽ ഡെവലപ്മെൻ്റ് ആയും സഹീർ പ്രവർത്തിച്ചു. 2017ലാണ് അദ്ദേഹം അവസാനത്തെ ഐപിഎൽ മത്സരം കളിച്ചത്. ഡൽഹി ഡയർഡെവിൾസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കായാണ് അദ്ദേഹം ഐപിഎൽ കളിച്ചത്.

2025 ഐപിഎൽ സീസണിൽ മത്സരങ്ങളുടെ എണ്ണം വർധിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു. 74 മത്സരങ്ങൾ എന്നത് 10 കൂടി വർധിപ്പിച്ച് 84 മത്സരങ്ങൾ ആക്കിയേക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ജയ് ഷാ അറിയിച്ചു. 10 ടീമുകൾ ആയതോടെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മത്സരങ്ങൾ. ഈ രീതി മാറിയേക്കും.

മെഗാ ലേലവുമായി ബന്ധപ്പെട്ട് എല്ലാ ഫ്രാഞ്ചൈസികൾക്ക് പറയാനുള്ളതും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കും. എന്നിട്ടേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടുകൾ പ്രകാരം ആർടിഎം ഉൾപ്പെടെ ആറ് റിട്ടൻഷനാണ് അടുത്ത മെഗാ ലേലത്തിന് മുൻപ് അനുവദിക്കുക.

പല ഫ്രാഞ്ചൈസികളും പല ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. പലരും അഞ്ച്, ആറ് റിട്ടൻഷനുകൾ ആവശ്യപ്പെട്ടിരുന്നു. ഒന്നോ രണ്ടോ ഫ്രാഞ്ചൈസികൾ ടീമാകെ പൊളിച്ചുപണിയണമെന്ന ആവശ്യക്കാരാണ്. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്കാണ് ഇതിൽ ഏറ്റവും വലിയ തലവേദന.

ഇതിനിടെ ഐസിസിയുടെ അടുത്ത ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ബിസിസിഐ സെക്രട്ടറിയ്ക്കൊപ്പം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായും ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിസംബർ 1 മുതൽ ജയ് ഷാ ഐസിസി ചെയർമാനായി പ്രവർത്തിക്കും.

Also Read : Mohammed Azharuddeen : ഐപിഎൽ കളിക്കാൻ കഴിവ് മാത്രം പോര; പിന്നിൽ വേറെയും കുറേ കാര്യങ്ങളുണ്ട് : തുറന്നുപറഞ്ഞ് മുഹമ്മദ് അസ്ഹറുദ്ദീൻ

തുടരെ രണ്ട് തവണ ചെയർമാനായ ഗ്രെഗ് ബാർക്ലേ മൂന്നാം തവണ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതോടെയാണ് ജയ് ഷായ്ക്ക് നറുക്ക് വീണത്. ജയ് ഷാ മാത്രമായിരുന്നു ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചത്. ക്രിക്കറ്റിനെ ലോകവ്യാപകമായി വലർത്താൻ പരിശ്രമിക്കുമെന്ന് ജയ് ഷാ പറഞ്ഞു. അടുത്ത ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനം അതിലേക്കുള്ള വലിയ ചവിട്ടുപടിയാണെന്നും അദ്ദേഹം പറഞ്ഞു.

“ക്രിക്കറ്റിനെ ലോകവ്യാപകമാക്കാൻ ഐസിസി സംഘവുമായും അംഗരാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ സന്നദ്ധനായിരിക്കും. വിവിധ ഫോർമാറ്റുകളെ കൃത്യമായി സമീകരിക്കേണ്ടതിൻ്റെ ആവശ്യകത അധികരിച്ചിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യകളും പുതിയ പ്രധാന ഇവൻ്റുകളും അവതരുപ്പിക്കേണ്ടതുണ്ട്. ക്രിക്കറ്റിനെ പഴയതിനെക്കാൾ പ്രശസ്തമാക്കുകയാണ് നമ്മുടെ ലക്ഷ്യം.”- ജയ് ഷാ പറഞ്ഞു.

Latest News