5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Jay Shah : ജയ് ഷാ ഇനി ഐസിസി നിയന്ത്രിക്കും; ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

Jay Sha ICC Chairman : ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസിയുടെ അടുത്ത ചെയർമാനാവും. ഡിസംബർ ഒന്ന് മുതലാണ് ജയ് ഷാ ഐസിസി ചെയർമാനായി പ്രവർത്തിച്ചുതുടങ്ങുക.

Jay Shah : ജയ് ഷാ ഇനി ഐസിസി നിയന്ത്രിക്കും; ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
Jay Sha ICC Chairman (Image Courtesy – PTI)
Follow Us
abdul-basithtv9-com
Abdul Basith | Published: 27 Aug 2024 21:18 PM

ഐസിസിയുടെ അടുത്ത ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ബിസിസിഐ സെക്രട്ടറിയ്ക്കൊപ്പം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായും ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിസംബർ 1 മുതൽ ജയ് ഷാ ഐസിസി ചെയർമാനായി പ്രവർത്തിക്കും.

തുടരെ രണ്ട് തവണ ചെയർമാനായ ഗ്രെഗ് ബാർക്ലേ മൂന്നാം തവണ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതോടെയാണ് ജയ് ഷായ്ക്ക് നറുക്ക് വീണത്. ജയ് ഷാ മാത്രമായിരുന്നു ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചത്. ക്രിക്കറ്റിനെ ലോകവ്യാപകമായി വലർത്താൻ പരിശ്രമിക്കുമെന്ന് ജയ് ഷാ പറഞ്ഞു. അടുത്ത ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനം അതിലേക്കുള്ള വലിയ ചവിട്ടുപടിയാണെന്നും അദ്ദേഹം പറഞ്ഞു.

“ക്രിക്കറ്റിനെ ലോകവ്യാപകമാക്കാൻ ഐസിസി സംഘവുമായും അംഗരാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ സന്നദ്ധനായിരിക്കും. വിവിധ ഫോർമാറ്റുകളെ കൃത്യമായി സമീകരിക്കേണ്ടതിൻ്റെ ആവശ്യകത അധികരിച്ചിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യകളും പുതിയ പ്രധാന ഇവൻ്റുകളും അവതരുപ്പിക്കേണ്ടതുണ്ട്. ക്രിക്കറ്റിനെ പഴയതിനെക്കാൾ പ്രശസ്തമാക്കുകയാണ് നമ്മുടെ ലക്ഷ്യം.”- ജയ് ഷാ പറഞ്ഞു.

ഇതിനിടെ വനിതാ ടി20 ലോകകപ്പിൻ്റെ മത്സരക്രമം പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ നാലിന് നടക്കും. ന്യൂസീലൻഡാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഓസ്ട്രേലിയ, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തെ ബംഗ്ലാദേശിൽ തീരുമാനിച്ചിരുന്ന ലോകകപ്പ് രാജ്യത്തെ ആഭ്യന്തര കലാപത്തെ തുടർന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബർ മൂന്ന് മുതൽ 20 വരെയാണ് ലോകകപ്പ് നടക്കുക.

Also Read : Women’s T20 World Cup : ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ നാലിന്; എതിരാളികൾ ന്യൂസിലൻഡ്

ഒക്ടോബർ നാലിന് ആദ്യ പോരിനിറങ്ങുന്ന ഇന്ത്യ ആറിന് പാകിസ്താനെതിരെ കളത്തിലിറങ്ങും. ഒക്ടോബർ 9 ന് ശ്രീലങ്കയും 13 ന് ഓസ്ട്രേലിയയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അടുത്ത എതിരാളികൾ. ഒന്നാം സെമി ഒക്ടോബർ 17 നും രണ്ടാം സെമി 18നും നടക്കും. 20നാണ് ഫൈനൽ. യുഎഇയിലെ രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ദുബായിലും ഷാർജയിലുമായി മത്സരങ്ങൾ നടക്കും.

ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾക്ക് ഇടം ലഭിച്ചു. 15 അംഗ ടീമിൽ ലെഗ് സ്പിന്നർ ആശ ശോഭനയും ഓൾറൗണ്ടർ സജന സജീവനുമാണ് മലയാളി സാന്നിധ്യം. ഇത് ആദ്യമായാണ് രണ്ട് മലയാളി താരങ്ങൾ ഒരേ സമയം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്. നേരത്തെ, ഏഷ്യാ കപ്പിനുള്ള ടീമിലും ഇരുവരും കളിച്ചിരുന്നു.

ഇന്ത്യൻ ടീം : ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ദന, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ട്രാക്കര്‍, ഡയലന്‍ ഹേമലത, അരുന്ധതി റെഡ്ഡി, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രേണുക സിങ്, സജന സജീവന്‍.

യുഎഇയാണ് വേദിയെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ലോകകപ്പ് ആതിഥേയർ. രാജ്യത്ത് കലാപം നടക്കുന്നതിനാൽ പല ടീമുകളും സുരക്ഷയിൽ ആശങ്ക അറിയിച്ചിരുന്നു. ഇതോടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വേദി മാറ്റാൻ തീരുമാനിച്ചത്.

“ബംഗ്ലാദേശിൽ ടി20 ലോകകപ്പ് നടത്താൻ കഴിയാത്തത് നിരാശയാണ്. വേദി മാറ്റത്തിന് തയ്യാറായ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോടുള്ള നന്ദി അറിയിക്കുകയാണ്. ബംഗ്ലാദേശിൽ തന്നെ ടൂർണമെൻ്റ് നടത്താൻ പരമാവധി ശ്രമിച്ചെങ്കിലും സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള യാത്രാനിയന്ത്രണങ്ങളും മറ്റ് ചില പ്രശ്നങ്ങളും കാരണം അത് സാധ്യമായില്ല. സമീപഭാവിയിൽ തന്നെ മറ്റൊരു ഐസിസി ഇവൻ്റ് ബംഗ്ലാദേശിൽ നടത്താൻ ശ്രമിക്കും.”- വേദിമാറ്റം പ്രഖ്യാപിക്കെ ഐസിസി ചീഫ് എക്സിക്യൂട്ടിവ് ജെഫ് അല്ലാർഡിസ് പറഞ്ഞു.

കരുത്തരായ ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിൽ ഇറങ്ങുക. എന്നാൽ, ഈയിടെ നടന്ന ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ വീഴ്ത്തി ശ്രീലങ്ക കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു. എട്ടാം കിരീടമെന്ന മോഹവുമായി കളത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് തിരിച്ചടി നൽകിയായിരുന്നു ശ്രീലങ്കയുടെ വിജയം. സ്കോർ: ഇന്ത്യ: 20 ഓവറുകളിൽ 165/6, ശ്രീലങ്ക: 18.4 ഓവറിൽ 167/2.

Latest News