AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘അവരെ കളിക്കാൻ വിടൂ; ഇതൊക്കെ രഹസ്യമായി ആവാമല്ലോ’: സഞ്ജീവ് ഗോയങ്കക്കെതിരെ മുൻ താരം

Madan Lal Criticizes Sanjiv Goenka: സഞ്ജീവ് ഗോയങ്കക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം മദൻ ലാൽ. താരങ്ങളെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണമെന്നും പന്തിനോട് പരസ്യമായി സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

IPL 2025: ‘അവരെ കളിക്കാൻ വിടൂ; ഇതൊക്കെ രഹസ്യമായി ആവാമല്ലോ’: സഞ്ജീവ് ഗോയങ്കക്കെതിരെ മുൻ താരം
ഋഷഭ് പന്ത്, സഞ്ജീവ് ഗോയങ്കImage Credit source: Social Media
Abdul Basith
Abdul Basith | Published: 03 Apr 2025 | 08:46 PM

ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയെ വിമർശിച്ച് ഇന്ത്യയുടെ മുൻ താരം മദൻ ലാൽ. മത്സരത്തിന് ശേഷം ഋഷഭ് പന്തിനോട് പരസ്യമായി സംസാരിക്കുന്നതിനെയാണ് മദൻ ലാൽ വിമർശിച്ചത്. താരങ്ങളെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണമെന്നും ചർച്ച രഹസ്യമായി ആവാമല്ലോ എന്നും അദ്ദേഹം തൻ്റെ എക്സ് ഹാൻഡിലിൽ കുറിച്ചു.

‘സഞ്ജീവ് ഗോയങ്കയും ഋഷഭ് പന്തും തമ്മിൽ എന്താണ് സംസാരിച്ചതെന്നറിയില്ല. ഇതൊക്കെ രഹസ്യമായി ആവാമല്ലോ. താരങ്ങൾ കളി ആസ്വദിക്കട്ടെ. അവർ ഫ്രീയായി കളിക്കട്ടെ. ടി20 ക്രിക്കറ്റ് പ്രവചിക്കാനാവില്ല.’- മദൻ ലാൽ കുറിച്ചു.

മൂന്ന് മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് വിജയിച്ചത്. 27 കോടിയെന്ന റെക്കോർഡ് തുകയ്ക്ക് ഗോയങ്ക ടീമിലെത്തിച്ച ക്യാപ്റ്റൻ ഋഷഭ് പന്ത് ഇതുവരെ ഫോമിലെത്തിയിട്ടുമില്ല. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ഗോയങ്ക പന്തുമായി സംസാരിക്കുന്ന വിഡിയോ വൈറലായിരുന്നു. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ സീസണിൽ ക്യാപ്റ്റനായിരുന്ന കെഎൽ രാഹുലുമായി ഗോയങ്ക ദേഷ്യത്തോടെ സംസാരിക്കുന്നത് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. ഈ സീസണ് മുന്നോടിയായി രാഹുലിനെ ലഖ്നൗ റിലീസ് ചെയ്യുകയും ചെയ്തു. പിന്നീട് ലേലത്തിൽ ലഖ്നൗ പന്തിനെ സ്വന്തമാക്കുകയായിരുന്നു.

Also Read: IPL 2025: കഴിഞ്ഞ സീസൺ ഫൈനലിൻ്റെ ആവർത്തനം; ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് ബാറ്റിംഗ്

ഡൽഹി ക്യാപിറ്റസിനെതിരായ മത്സരത്തിൽ ഒരു വിക്കറ്റിന് പരാജയപ്പെട്ടാണ് ലഖ്നൗ സീസൺ ആരംഭിച്ചത്. രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തോല്പിച്ച എൽഎസ്ജി വിജയവഴിയിൽ തിരികെയെത്തി. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ എട്ട് വിക്കറ്റിൻ്റെ വമ്പൻ തോൽവിയാണ് ലഖ്നൗ വഴങ്ങിയത്.

ഡൽഹിക്കെതിരെ ആറ് പന്തിൽ ഡക്കായ പന്ത് അടുത്ത കളി ഹൈദരാബാദിനെതിരെ 15 പന്തിൽ 15 റൺസ് നേടി പുറത്തായി. പഞ്ചാബ് കിംഗ്സിനെതിരെ അഞ്ച് പന്തിൽ രണ്ട് റൺസായിരുന്നു ലഖ്നൗ ക്യാപ്റ്റൻ്റെ സമ്പാദ്യം. ഇതോടെ പന്തിനെതിരെ വിമർശനങ്ങളും ശക്തമാണ്.

Follow Us