IPL 2025: ഒടുവിൽ രോഹിത് ശർമ്മ ഹിറ്റ്മാനായി; ചെന്നൈ സൂപ്പർ കിംഗ്സിനെ 9 വിക്കറ്റിന് തകർത്തെറിഞ്ഞ് മുംബൈ

MI Wins Against CSK: ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. 177 റൺസ് വിജയലക്ഷ്യം വെറും 9 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 16ആം ഓവറിൽ മറികടക്കാൻ മുംബൈയ്ക്ക് സാധിച്ചു.

IPL 2025: ഒടുവിൽ രോഹിത് ശർമ്മ ഹിറ്റ്മാനായി; ചെന്നൈ സൂപ്പർ കിംഗ്സിനെ 9 വിക്കറ്റിന് തകർത്തെറിഞ്ഞ് മുംബൈ

രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്

Published: 

21 Apr 2025 | 06:27 AM

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്. 9 വിക്കറ്റിനാണ് മുംബൈയുടെ വിജയം. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം വെറും 15.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. 76 റൺസ് നേടി പുറത്താവാതെ നിന്ന രോഹിത് ശർമ്മയാണ് മുംബൈയുടെ ടോപ്പ് സ്കോറർ.

മുംബൈ ഇന്ത്യൻസിന് നല്ല തുടക്കമാണ് ലഭിച്ചത്. രോഹിത് ശർമ്മയും റയാൻ റിക്കിൾട്ടണും ബൗണ്ടറികൾ കണ്ടെത്തിയതോടെ പവർപ്ലേയിൽ സ്കോർ കുതിച്ചു. 63 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. സീസണിൽ മുംബൈയുടെ ഏറ്റവും ഉയർന്ന പവർ പ്ലേ സ്കോറും ഇത് തന്നെ. ഒടുവിൽ 19 പന്തിൽ 24 റൺസ് നേടിയ റയാൻ റിക്കിൾട്ടണെ വീഴ്ത്തി രവീന്ദ്ര ജഡേജ ചെന്നൈക്ക് ബ്രേക്ക് ത്രൂ നൽകി.

മറുവശത്ത് രോഹിത് ശർമ്മ അപാര ഫോമിലായിരുന്നു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ താരം അനായാസം മുന്നോട്ടുകുതിച്ചു. മൂന്നാം നമ്പറിലെത്തിയ സൂര്യകുമാർ യാദവും ഒപ്പം കൂടി. നൂർ അഹ്മദും മതീഷ പതിരനയും അടക്കമുള്ള ചെന്നൈ ബൗളർമാർ ഇവരുടെ ബാറ്റിൻ്റെ ചൂടറിഞ്ഞു.

Also Read: IPL 2025: ഇന്നലെ 14കാരൻ വൈഭവ്, ഇന്ന് 17കാരൻ ആയുഷ്; ഐപിഎല്ലിൽ തിമിർത്താടി ‘പയ്യൻസ്’

33 പന്തിൽ രോഹിത് ശർമ്മ ഫിഫ്റ്റി തികച്ചു. 26 പന്തിൽ സൂര്യകുമാർ യാദവും അർദ്ധസെഞ്ചുറിയിലെത്തി. ഫിഫ്റ്റിയ്ക്ക് ശേഷം ആക്രമണം കടുപ്പിച്ച ഇരുവരും ചേർന്ന് മുംബൈക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. മതീഷ പതിരനയ്ക്കെതിരെ രണ്ട് തുടർ സിക്സറുകൾ നേടി സൂര്യയാണ് വിജയറൺ കുറിച്ചത്. അപരാജിതമായ 114 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കെട്ടിപ്പടുത്തത്. രോഹിത് ശർമ്മ 45 പന്തിൽ നാല് ബൗണ്ടറികളും ആറ് സിക്സറുകളും സഹിതം 76 റൺസ് നേടിയും സൂര്യകുമാർ യാദവ് 30 പന്തുകളിൽ ആറ് ബൗണ്ടറിയും അഞ്ച് സിക്സറുകളും സഹിതം 68 റൺസ് നേടിയും നോട്ടൗട്ടാണ്.

ജയത്തോടെ മുംബൈ പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് മുന്നേറി. തുടരെ മൂന്നാമത്തെ കളിയാണ് മുംബൈ വിജയിക്കുന്നത്. എട്ട് മത്സരങ്ങളിൽ നാല് ജയം സഹിതം 8 പോയിൻ്റാണ് മുംബൈയ്ക്കുള്ളത്.

Follow Us
Related Stories
സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു
”ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു”; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ
CWG 2026 Day 7 Schedule: ലക്ഷ്യം സ്വർണം, എല്ലാ കണ്ണുകളും ശ്രീശങ്കറില്‍! കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് പ്രതീക്ഷകളേറെ
4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി
അ‌പ്പൊ മെസിക്ക് കിട്ടില്ലേ! 2026 ബാലൺ ഡി ഓർ പട്ടികയിൽ മുന്നിൽ ഹാരി കെയ്നും യമാലും എംബാപ്പെയും
‘തോറ്റവരെ’ കളി പഠിപ്പിക്കാൻ പുതിയ ആശാൻ! സിനദിൻ സിദാനെ ഫ്രാൻസ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി