AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2025: റോയല്‍സിന് വേണ്ടി സഞ്ജു ചെയ്തത് വലിയ സാഹസം; നേരിടേണ്ടത് വെല്ലുവിളികളും

Sanju Samson Rajasthan Royals: മികച്ച ബാറ്റിംഗ് ഓപ്ഷനുകളുടെ അഭാവമാകാം സഞ്ജുവിനെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് ആരാധകപക്ഷം. പവര്‍പ്ലേയില്‍ ഓപ്പണര്‍മാരായ സഞ്ജുവും ജയ്‌സ്വാളും നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് റോയല്‍സിന്റെ ആത്മവിശ്വാസവും കരുത്തും. ഇതില്‍ ഏതെങ്കിലും ഒരു താരത്തിന്റെ അഭാവം റോയല്‍സിന് ആഘാതമാണ്‌

IPL 2025: റോയല്‍സിന് വേണ്ടി സഞ്ജു ചെയ്തത് വലിയ സാഹസം; നേരിടേണ്ടത് വെല്ലുവിളികളും
Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Published: 21 Mar 2025 | 08:50 PM

‘പെര്‍ഫെക്ടെ’ന്ന് പറയാന്‍ പറ്റാത്ത, ഒരുപാട് പോരായ്മകള്‍ പ്രകടമായ ഒരു സ്‌ക്വാഡാണ് ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനുള്ളത്. ടീമില്‍ നിന്ന് ഒഴിവാക്കിയ പടക്കുതിരകള്‍ക്ക് പകരമെത്തിയവര്‍ എത്രമാത്രം തിളങ്ങുമെന്ന് കണ്ടറിയണം. ഏതാനും ചില താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ടീമംഗങ്ങളുടെ കാര്യത്തില്‍ ആരാധകര്‍ തൃപ്തരല്ലെന്ന് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളിലൂടെ വ്യക്തം. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്ക് കൂനിന്‍മേല്‍ കുരു എന്ന പോലെ റോയല്‍സിനെ അലട്ടുന്നത്. ബാറ്റ് ചെയ്യാന്‍ മാത്രമാണ് നിലവില്‍ സഞ്ജുവിന് അനുമതിയുള്ളത്. വിക്കറ്റ് കീപ്പിംഗിന് ക്ലിയറന്‍സില്ലാത്തതിനാല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു കളിക്കുന്നത് ഇമ്പാക്ട് പ്ലയറായി മാത്രമാകും. ഈ മത്സരങ്ങളില്‍ റിയാന്‍ പരാഗാണ് ക്യാപ്റ്റന്‍.

പൂര്‍ണമായും കായികക്ഷമത വീണ്ടെടുക്കാതെ സഞ്ജു കളിക്കുന്നതില്‍ ആശങ്കകളും പ്രകടമാണ്. ഒരു കായികതാരത്തെ സംബന്ധിച്ച് ഫിറ്റ്‌നസാണ് പ്രധാനം. പൂര്‍ണമായും ഫിറ്റല്ലാത്ത സഞ്ജു ബാറ്ററായി മാത്രമാണ് കളിക്കുന്നതെങ്കില്‍ പോലും അതിന് പിന്നില്‍ വെല്ലുവിളികളില്ലേയെന്ന ന്യായമായ ചോദ്യം സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നുണ്ട്.

ടീമിലെ മികച്ച ബാറ്റിംഗ് ഓപ്ഷനുകളുടെ അഭാവമാകാം സഞ്ജുവിനെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് ആരാധകപക്ഷം. പവര്‍പ്ലേയില്‍ ഓപ്പണര്‍മാരായ സഞ്ജുവും യശ്വസി ജയ്‌സ്വാളും നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് റോയല്‍സിന്റെ ആത്മവിശ്വാസവും കരുത്തും. ഇതില്‍ ഏതെങ്കിലും ഒരു താരത്തിന്റെ അഭാവം റോയല്‍സിന് ആഘാതമാകുമെന്നതും തീര്‍ച്ച.

Read Also : IPL 2025: സഞ്ജു ഇമ്പാക്ട് പ്ലയറായാല്‍ റോയല്‍സ് ആരെ ഒഴിവാക്കും? പണി കിട്ടുന്നത് ആ താരത്തിന്‌

എങ്കിലും പൂര്‍ണമായി കായികക്ഷമത വീണ്ടെടുത്തതിന് ശേഷം മാത്രം സഞ്ജു കളിക്കളത്തിലേക്ക് തിരികെയെത്തുന്നതായിരുന്നു നല്ലതെന്നാണ് പ്രസക്തമായ മറ്റൊരു പോയിന്റ്. അല്ലാത്തപക്ഷം അത് പരിക്ക് വഷളാകാന്‍ മാത്രമല്ലേ ഉപകരിക്കുകയെന്ന സംശയവും പ്രബലമാണ്. എന്നാല്‍ സഞ്ജുവിനെ മാറ്റിനിര്‍ത്തിയാല്‍ ബാറ്റിംഗില്‍ മറ്റ് മികച്ച ഓപ്ഷനുകള്‍ റോയല്‍സിന് സുലഭമല്ലെന്നതാണ് പ്രതിസന്ധി. എത്രയും വേഗം താരം പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്ത് നിലവിലെ ആശങ്കകള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സഞ്ജു പറഞ്ഞത്‌

“അടുത്ത മൂന്ന് മത്സരങ്ങൾക്ക് ഞാൻ പൂർണ്ണമായും ഫിറ്റല്ലെന്ന് ഞാൻ കരുതുന്നു. ഈ ഗ്രൂപ്പില്‍ ഒരുപാട് ലീഡേഴ്‌സുണ്ട്. അടുത്ത മൂന്ന് മത്സരങ്ങളിൽ റിയാൻ ആയിരിക്കും ടീമിനെ നയിക്കുക”-സഞ്ജുവിന്റെ വാക്കുകള്‍.

Follow Us