IPL Auction 2025: ജമ്മു കശ്മീരിൽ നിന്ന് ആർസിബിക്കൊരു വജ്രായുധം; ആരാണ് റാസിഖ് സലാം?
Rasikh Salam: ഐപിഎൽ മെഗാതാരലേലത്തിൽ അൺക്യാപ്ഡ് ബൗളർമാരുടെ പട്ടികയിൽ നേട്ടമുണ്ടാക്കിയ താരമാണ് റാസിഖ് സലാം. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.

അണ്‍ക്യാപ്പ്ഡ് താരമായാണ് ഐപിഎൽ താരലേലത്തിന് റാസിഖ് സലാം എത്തിയത്. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ആര്‍സിബിയും ഹൈദരാബാദുമാണ് റാസിഖിനായി ആദ്യം ലേലം വിളിച്ചത്. പിന്നാലെ ആർടിഎമ്മുമായി ഡല്‍ഹി ക്യാപിറ്റല്‍സുമെത്തി. (Image Credits: PTI)

ആർസിബി താരത്തിന് 6 കോടി വിളിച്ചതോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പിന്മാറിയത്. 24കാരനായ താരത്തിനെ 2019-ൽ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ഭാഗമാകുന്ന ജമ്മു കശ്മീരിൽ നിന്നുള്ള 3-ാമതെ താരമാണ് റാസിഖ് സലാം. (Image Credits: PTI)

2019-ല്‍ ഡല്‍ഹിക്കെതിരെ കളിച്ചാണ് റാസിഖിന്റെ ഐപിഎല്ലിലെ അരങ്ങേറ്റം. മുംബൈക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടവും ഇതോടെ താരത്തിന് സ്വന്തമായിരുന്നു. 17ാം വയസിലായിരുന്നു ഇത്. (Image Credits: PTI)

പിന്നാലെ കൊല്‍ക്കത്തയിലേക്കും 2024-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കും ചേക്കേറി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി 8 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് 9 വിക്കറ്റ്. ജമ്മു കശ്മീര്‍ ഡൊമസ്റ്റിക് ടീമിന്റെ മെന്ററായി ഇര്‍ഫാന്‍ ചുമതലയേറ്റെടുത്തതോടെയാണ് റാസിഖിന്റെ തലവര തെളിഞ്ഞത്. (Image Credits: PTI)

ജമ്മുകശ്മീരില്‍ നിന്നുള്ള വലംകയ്യന്‍ ഫാസ്റ്റ് ബൗളറുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളെ താരത്തോടടുപ്പിച്ചത്. 2018-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ താരം, 8 മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 13 വിക്കറ്റ്. ലിസ്റ്റ് എയില്‍ 12 വിക്കറ്റും സ്വന്തമാക്കി. 28 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റും പിഴുതെടുത്തിട്ടുണ്ട്. (Image Credits: PTI)