AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasprit Bumrah: മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി; ഐപിഎല്ലില്‍ ബുംറയുടെ തിരിച്ചുവരവ് വൈകും

Jasprit Bumrah Injury: ഏപ്രില്‍ ആദ്യ വാരം ബുംറയുടെ മടങ്ങിവരവ് പ്രതീക്ഷിക്കാമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കുറച്ചു ദിവസം ബുംറയുടെ ബൗളിങ് മെഡിക്കല്‍ ടീം നിരീക്ഷിക്കും. അദ്ദേഹം കായികക്ഷമത പൂര്‍ണമായും വീണ്ടെടുത്തതിന് ശേഷമാകും കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിന് അംഗീകാരം നല്‍കുക

Jasprit Bumrah: മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി; ഐപിഎല്ലില്‍ ബുംറയുടെ തിരിച്ചുവരവ് വൈകും
ജസ്പ്രീത് ബുംറ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Mar 2025 | 02:09 PM

രിക്ക് മൂലം ജസ്പ്രീത് ബുംറയ്ക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. എങ്കിലും പ്രതിസന്ധികള്‍ തരണം ചെയ്ത് ഉജ്ജ്വല പ്രകടനത്തോടെ ഫൈനലില്‍ എത്താന്‍ ടീമിന് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയേറ്റ പരിക്കാണ് ബുംറയ്ക്ക് തിരിച്ചടിയായത്. പരിക്കില്‍ നിന്ന് താരം സുഖം പ്രാപിച്ച് വരികയാണെങ്കിലും പൂര്‍ണമായും മുക്തനായിട്ടില്ല. താരത്തിന്റെ പരിക്ക് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ മുംബൈ ഇന്ത്യന്‍സിന് ആശങ്ക പകരുന്നതാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബുംറയുടെ തിരിച്ചുവരവ് വൈകുമെന്നാണ് റിപ്പോര്‍ട്ട്.

ലീഗില്‍ രണ്ടാഴ്ചയോളം ബുംറയ്ക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തിലെ മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന് ബുംറയുടെ സേവനം ലഭിച്ചേക്കില്ല. കുറഞ്ഞത് മൂന്ന് മത്സരങ്ങില്ലെങ്കിലും ബുംറയ്ക്ക് കളിക്കാനായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ ആദ്യ വാരം ബുംറയുടെ മടങ്ങിവരവ് പ്രതീക്ഷിക്കാമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കുറച്ചു ദിവസം ബുംറയുടെ ബൗളിങ് മെഡിക്കല്‍ ടീം നിരീക്ഷിക്കും. അദ്ദേഹം കായികക്ഷമത പൂര്‍ണമായും വീണ്ടെടുത്തതിന് ശേഷമാകും കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിന് അംഗീകാരം നല്‍കുക.

Read Also : Harbhajan Singh: ‘നിങ്ങള്‍ ബിസിസിഐയിലാണോ? സ്വന്തം നേട്ടങ്ങള്‍ എന്തൊക്കെയാണ്?’; രോഹിതിനെതിരായ പരാമര്‍ശത്തില്‍ ഷമ മുഹമ്മദിനെതിരെ ഹര്‍ഭജന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം നടക്കുന്ന ഇംഗ്ലണ്ട് ടൂര്‍ കണക്കിലെടുത്ത് ബുംറയുടെയും, മുഹമ്മദ് ഷമിയുടെയും ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ബിസിസിഐയുടെയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെയും തീരുമാനം.

ഷമിയും ബുംറയും ദൈര്‍ഘ്യമേറിയ ഐപിഎല്‍ എങ്ങനെ കളിക്കുന്നുവെന്നത് പ്രധാനമാണ്. ഷമിയെ നിരീക്ഷിക്കുന്നുണ്ട്. രണ്ട് പേരെയും ഒരുമിച്ച് രണ്ടോ, മൂന്നോ ടെസ്റ്റുകള്‍ക്ക് കളിപ്പിക്കാനായാല്‍ അത് അനുകൂലമാകും. എല്ലാ ടെസ്റ്റ് മത്സരങ്ങളും കളിപ്പിക്കണമോയെന്നതില്‍ ടീം മാനേജ്‌മെന്റ് തീരുമാനമെടുക്കും. സിഡ്‌നിയില്‍ ബുംറയ്ക്ക് സംഭവിച്ചതുപോലെ ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. ഓസ്‌ട്രേലിയയില്‍ ബുംറയെ മാത്രം വളരെയധികം ആശ്രയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.