AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters: ചത്ത കിളിക്കെന്തിന് കൂട്?; വിദേശതാരങ്ങൾക്ക് ടീം വിടാനുള്ള അനുവാദം നൽകി ബ്ലാസ്റ്റേഴ്സ്

Kerala Blasters On ISL Season Uncertainty: ഐഎസ്എലിൻ്റെ അടുത്ത സീസൺ റദ്ദാക്കിയ സാഹചര്യത്തിൽ വിദേശതാരങ്ങൾക്ക് ടീം വിടാൻ അനുവാദം നൽകി കേരള ബ്ലാസ്റ്റേഴ്സ്. ഹെസൂസ് ഹിമനസ് ടീം വിട്ടുകഴിഞ്ഞു.

Kerala Blasters: ചത്ത കിളിക്കെന്തിന് കൂട്?; വിദേശതാരങ്ങൾക്ക് ടീം വിടാനുള്ള അനുവാദം നൽകി ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ്Image Credit source: Kerala Blasters X
abdul-basith
Abdul Basith | Published: 13 Jul 2025 15:31 PM

ഐഎസ്എലിൻ്റെ പുതിയ സീസൺ റദ്ദാക്കിയ സാഹചര്യത്തിൽ വിദേശതാരങ്ങൾക്ക് ടീം വിടാനുള്ള അനുവാദം നൽകി ബ്ലാസ്റ്റേഴ്സ്. അഡ്രിയാൻ ലൂണ, നോഹ സദോയ്, ദുസാൻ ലഗറ്റോർ തുടങ്ങിയ താരങ്ങൾക്കാണ് ടീം വിടാനുള്ള അനുവാദം നൽകി. ക്വാമെ പെപ്ര, ഹെസൂസ് ഹിമനസ് തുടങ്ങിയ വിദേശതാരങ്ങൾ നേരത്തെ മറ്റ് ക്ലബുകളുമായി കരാറൊപ്പിട്ടിരുന്നു. ഇതിൽ പെപ്രയുമായുള്ള കരാർ മാത്രമാണ് ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്. സീസൺ പ്രതിസന്ധിയെ തുടർന്ന് ഹിമനസ് സ്വയം ക്ലബ് വിടുകയായിരുന്നു.

ഓൺമനോരമയാണ് ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജിയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട്. ഒന്നുകിൽ ഐഎസ്എൽ വൈകി നടക്കുക, അല്ലെങ്കിൽ നടക്കാതിരിക്കുക എന്ന രണ്ട് സാധ്യതകളാണ് ഉള്ളതെന്ന് അഭിക് ചാറ്റർജി പറഞ്ഞതായി ഓൺമനോരമ റിപ്പോർട്ട് ചെയ്തു. സീസൺ നടന്നില്ലെങ്കിലും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ക്ലബ് സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിദേശതാരങ്ങളോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ക്ലബ് വിടേണ്ടവർക്ക് വിടാം. കരാർ അവസാനിപ്പിക്കാൻ താത്പര്യമുണ്ടായിട്ടല്ല. പക്ഷേ, സീസൺ നടന്നില്ലെങ്കിൽ താരങ്ങൾക്ക് ഓപ്ഷനില്ലാതാവരുത് എന്നും അദ്ദേഹം പറഞ്ഞു.

Also Read: ISL Suspended: ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു; തീരുമാനം അറിയിച്ച് അധികൃതർ

“ടീം വിടാനുള്ളവരോട് ട്രാൻസ്ഫർ ഫീ ആവശ്യപ്പെടുകയോ അവരുടെ പോക്ക് ബുദ്ധിമുട്ടിലാക്കുകയോ ചെയ്യില്ല. പോകേണ്ടവർക്ക് പോകാം. ഹെസൂസ് അങ്ങനെയാണ് പോയത്. ഒഡീഷ എഫ്സി, ഹൈദരാബാദ് എഫ്സി, ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി എഫ്സി തുടങ്ങിയ ക്ലബുകൾ കാത്തിരിക്കാമെന്ന് കരുതുന്നു. ഓരോ ക്ലബുകൾക്കും ഓരോ രീതികളുണ്ട്. ഞങ്ങൾ കാര്യങ്ങൾ നീക്കുന്നുണ്ട്. എങ്കിലും ചില കാര്യങ്ങളിൽ കൃത്യത വരാനുണ്ട്.”- അദ്ദേഹം തുടർന്നു.

ഈ മാസം 11നാണ് ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി നടത്തിപ്പുകാരായ എഫ്എസ്ഡിഎൽ (ഫുട്ബോൾ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്) അറിയിച്ചത്. 2025-26 സീസൺ സാധ്യമല്ലെന്നാണ് വിവരം. സംപ്രേഷണാവകാശ കരാറുമായി ബന്ധപ്പെട്ട് എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മിലുള്ള തർക്കമാണ് സീസൺ റദ്ദാക്കുന്നതിലേക്ക് നയിച്ചത്.