AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Blasters: ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’! മുഹമ്മദ് സനാനെയും സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌

Mohammed Sanan joins Kerala Blasters: മുഹമ്മദ് സനാനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 2029 വരെ സനാന്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടരും. ജംഷെദ്പുര്‍ എഫ്‌സിയില്‍ നിന്നാണ് ഈ 22-കാരന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് സനാൻ ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചിരിക്കുന്നതെന്ന് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Kerala Blasters: ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’! മുഹമ്മദ് സനാനെയും സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌
Mohammed Sanan Kerala BlastersImage Credit source: Kerala Blasters Facebook Page
Jayadevan AM
Jayadevan AM | Published: 05 Oct 2026 | 07:05 PM

മലയാളി വിങര്‍ മുഹമ്മദ് സനാനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 2029 വരെ സനാന്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടരും. ജംഷെദ്പുര്‍ എഫ്‌സിയില്‍ നിന്നാണ് ഈ 22-കാരന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് സനാൻ ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചിരിക്കുന്നതെന്ന് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ്’ പദ്ധതിയിലൂടെയാണ് സനാന്‍ കരിയർ കെട്ടിപ്പടുത്തത്. 2022-ലെ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സിനെ പ്രതിനിധീകരിച്ച സനൻ, ആറ് മത്സരങ്ങളിൽ കളിച്ചു.

2023-ലെ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ അദ്ദേഹം വീണ്ടും ക്ലബ്ബിനായി കളത്തിലിറങ്ങി. 14 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടി. 2023 ഓഗസ്റ്റ് 3-ന് അദ്ദേഹം ജംഷഡ്‌പൂരുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. അഞ്ച് ദിവസത്തിന് ശേഷം, 2023 ഡ്യൂറൻഡ് കപ്പിൽ ജംഷഡ്‌പൂർ എഫ്‌സിയിലൂടെ അദ്ദേഹം സീനിയർ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു. ഈ മത്സരത്തിന്റെ ആദ്യ പകുതി മുഴുവൻ അദ്ദേഹം കളിച്ചു.

2023-24 സീസണിൽ 20 ലീഗ് മത്സരങ്ങളിലും 2024-25 സീസണിൽ 24 മത്സരങ്ങളിലും ജംഷഡ്പൂരിനായി കളത്തിലിറങ്ങി. സെപ്തംബര്‍ 25-ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലാണ് താരം ഐഎസ്എല്ലില്‍ അരങ്ങേറിയത്. നവംബർ ഒന്നിന്‌ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ നടന്ന മത്സരത്തിൽ സനാന്‍ ഐഎസ്എല്ലിലെ ആദ്യ ഗോള്‍ നേടി.

Also Read: Kerala Blasters: അമരീന്ദര്‍ സിങ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍; ലൂണയും തിരിച്ചെത്തി; വമ്പന്‍ സൈനിങുകള്‍ പിന്നാലെ

പ്രധാനമായും ഇടത് വിങ്ങിൽ കളിക്കുന്ന താരത്തിന് വലത് വിങ്ങിലും സെൻട്രൽ അറ്റാക്കിംഗ് റോളിലും ഒരുപോലെ തിളങ്ങാൻ സാധിക്കുമെന്നത് ബ്ലാസ്‌റ്റേഴ്‌സിന് ഗുണം ചെയ്യും. ജംഷഡ്പൂറിന്റെ മുന്നേറ്റനിരയിലെ സ്ഥിരം സാന്നിധ്യമായി മാറാൻ സനാന് സാധിച്ചിരുന്നു.

കൂടുതല്‍ സൈനിങുകള്‍

നേരത്തെ ഫോര്‍വേഡ് താരം റാംഹ്‌ലുൻചുങ്കയെയും ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. ഐസ്വാള്‍ എഫ്‌സിയിലൂടെയാണ് താരം സീനിയര്‍ കരിയര്‍ ആരംഭിച്ചത്. 2022-ല്‍ എസ്‌സി ഡല്‍ഹിയിലെത്തി. 2022-23 സീസണില്‍ ലോണടിസ്ഥാനത്തില്‍ ശ്രീനിധി ഡെക്കാനു വേണ്ടിയും കളിച്ചിരുന്നു. 25-കാരനായ താരം മിസോറാം സ്വദേശിയാണ്.

മുഹമ്മദ് യാസിര്‍, അമരീന്ദര്‍ സിങ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ച മറ്റ് പുതിയ ഇന്ത്യന്‍ താരങ്ങള്‍. എഫ്‌സി ഗോവയില്‍ നിന്നാണ് 28-കാരനായ യാസിര്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ഒഡീഷ എഫ്‌സിയില്‍ നിന്നാണ് ഗോള്‍കീപ്പറായ അമരീന്ദര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത്. മുന്‍ ആസ്റ്റണ്‍ വില്ല വിങര്‍ ആന്ദ്രേ ഗ്രീന്‍ മാത്രമാണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ ഏക പുതിയ വിദേശ താരം. കൂടുതല്‍ സൈനിങുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

English Summary

Kerala Blasters FC have signed 22-year-old Malayali forward Mohammed Sanan K from Jamshedpur FC. He signed a three-year contract keeping him with the club until the end of the 2028-29 season. Sanan developed through the Reliance Foundation Young Champs program before making his ISL debut in 2023.

Follow Us